HOME
DETAILS
MAL
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് കുമ്മനം രാജശേഖരന്
backup
September 07 2016 | 05:09 AM
കോഴിക്കോട്: കേരളത്തില്‍ സി.പി.എം അധികാരത്തിലേറിയതു മുതല്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തലസ്ഥാനത്ത് ബി.ജെ.പി സംസ്ഥാന സമിതി ഓഫിസിനു നേരെയുള്ള ബോംബാക്രമണം ഇതിനുദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പൊലിസ് നോക്കുകുത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ രാത്രി 12ഓടെയാണ് കുന്നുകുഴിയിലെ ബി.ജെ.പി ഓഫിസിനു നേരെ ആക്രമണമുണ്ടായത്. ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ ആക്രമത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."