കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം: 3 സൈനികര്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരാ ജില്ലയില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം. സംഭവത്തില്‍ മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ് ഇയാളെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സൈനിക വക്താക്കള്‍ അറിയിച്ചു.
ഹന്‍ഡ്വാര പട്ടണത്തിനടുത്ത പ്രദേശമായ ക്രാല്‍ഗുണ്ടില്‍ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത് സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ സൈന്യത്തിന് നേരയുണ്ടായ ആക്രമണത്തില്‍ 3 സൈനികര്‍ മരിക്കുകയും 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."