സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കശ്മീര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സര്‍വകക്ഷിസംഘം
ന്യൂഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജപ്പെട്ടുവെന്ന് സര്‍വ്വകക്ഷി സംഘത്തിന്റെ വിലയിരുത്തല്‍.കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കശ്മീര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് വന്നത്.
കശ്മീര്‍ സംഘര്‍ഷത്തില്‍ വിഘനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്നും അവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും യോഗത്തില്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണം, പെല്ലറ്റ് ഗണ്‍ ഉപയോഗം അവസാനിപ്പിക്കണം, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം എന്നീ കാര്യങ്ങള്‍ യോഗം ആവശ്യപ്പെട്ടു.
20 പാര്‍ട്ടികളില്‍ നിന്നായി 26 നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. രാജ്‌നാഥ് സിങിന് പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും യോഗത്തില്‍ പങ്കെടുത്തു.
കശ്മീര്‍ സന്ദര്‍ശന വേളയില്‍ വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. ഹുറിയത് നേതാവ് സയീദ് അലി ഷാ ഗീലാനി അടക്കമുള്ളവരെ കാണാന്‍ ഇടത് നേതാക്കള്‍ അവരുടെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച്ച നടത്താന്‍ വിസ്സമതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."