HOME
DETAILS

പുന്നമടക്കായലിനിന്ന് തീപിടിക്കും... നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

  
August 30 2025 | 04:08 AM

71th nehru trophy vallamkali today alappuzha punnamadakkayal

ആലപ്പുഴ: പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ഇന്ന് വീറും വാശിയും മാറ്റുരക്കുന്ന 71മത് നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറും. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ ഒന്നാമതെത്താൻ അതിവേഗം കായലിന്റെ ആഴങ്ങളിലേക്ക് തുഴയെറിയും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് രാവിലെ 11 മുതൽ ആരംഭിക്കുമെങ്കിലും ഔദ്യോഗിക ഉദ്‌ഘാടനം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി, സിം​ബാ​ബ്​​വെ അം​ബാ​സ​ഡ​ർ സ്റ്റെ​ല്ല നി​ക്കാ​മോ എന്നിവർ അതിഥികളായി പരിപാടിയിൽ സംബന്ധിക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

21 ചുണ്ടൻ വള്ളങ്ങളടക്കം 75 വള്ളങ്ങളാണ് ഇത്തവണ വള്ളംകളി മത്സരത്തിനിറങ്ങുന്നത്. വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ ഫിനിഷിങ് ലൈനും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം ഫി​നി​ഷ്​ ചെ​യ്താ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​യെ നി​ശ്ച​യി​ക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം നടക്കുക. ഹീറ്റ്സിൽ മുന്നിലെത്തുന്ന വള്ളങ്ങളാണ് ഫൈനലിൽ പോരിനിറങ്ങുക. 

ചുണ്ടൻവള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്സുകളിലായാണ് നടക്കുക. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയത്ത് ഫിനിഷിങ് ലൈൻ തൊടുന്ന നാലു വള്ളങ്ങൾ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടും. ശേഷമാകും പുന്നമടക്കായലിനെ രോമാഞ്ചം കൊള്ളിക്കുന്ന കലാശ പോരാട്ടം കാണാനാവുക. ആരാകും പുന്നമടക്കായലിന്റെ ജലരാജാവെന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. 

അതേസമയം, നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  3 days ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  3 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  3 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  3 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  3 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  3 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  3 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  3 days ago


No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  3 days ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  3 days ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  3 days ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  3 days ago