HOME
DETAILS

വിവാഹാലോചനയ്ക്ക് വിളിച്ചുവരുത്തി യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിൽ

  
August 31 2025 | 04:08 AM

pune youth killed over marriage proposal girlfriends family arrested

മുംബൈ: വിവാഹാലോചന സംസാരിക്കാമെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയുടെ വീട്ടുകാർ 26-കാരനായ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തുള്ള പിംപ്രി ചിഞ്ച്‍വാഡിൽ ജൂലൈ 22-നാണ് ഈ ദാരുണ സംഭവമുണ്ടായത്. മരിച്ചത് രാമേശ്വർ ഗെങ്കാട്ട് എന്ന യുവാവാണ്. കേസിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിലായതായും, രണ്ട് പേർ ഒളിവിൽ കഴിയുന്നതായും പൊലിസ് അറിയിച്ചു. എല്ലാ പ്രതികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി പൊലിസ് അറിയിച്ചു.

സാങ്‌വി പൊലിസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ജിതേന്ദ്ര കോലി പറഞ്ഞതനുസരിച്ച്, യുവതിയുടെ പിതാവ് പ്രശാന്ത് സർസാർ ഉൾപ്പെടെ 11 പേർക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. രാമേശ്വറിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതിനാൽ യുവതിയുടെ കുടുംബം യുവാവുമായുള്ള വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. രാമേശ്വറിനെതിരെ പോക്‌സോ കേസുകൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്തിരുന്നതായും പൊലിസ് വെളിപ്പെടുത്തി.

എന്നാൽ, രാമേശ്വറിനെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ഉറച്ച തീരുമാനം മൂലം, വിവാഹകാര്യം ചർച്ച ചെയ്യാനെന്ന വ്യാജേന യുവാവിനെ വീട്ടുകാർ വിളിച്ചുവരുത്തുകയായിരുന്നു. രാമേശ്വർ തന്റെ മാതാപിതാക്കൾക്കൊപ്പമാണ് യുവതിയുടെ വീട്ടിലെത്തിയത്. എന്നാൽ, ഇരുകുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന്, യുവതിയുടെ പിതാവും മറ്റുള്ളവരും രാമേശ്വറിനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ഈ മർദനത്തിൽ യുവാവിന് ഗുരുതരമായ പരുക്കേറ്റു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും

National
  •  an hour ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  8 hours ago
No Image

ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ

National
  •  8 hours ago
No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  9 hours ago
No Image

ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!

Cricket
  •  9 hours ago
No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  9 hours ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  10 hours ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  10 hours ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  10 hours ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  10 hours ago