HOME
DETAILS

ഒരാഴ്ചക്കാലയളവിൽ 20,000-ത്തിലധികം അറസ്റ്റ്, 11,279 നാടുകടത്തലുകൾ; നിയമലംഘനങ്ങൾക്കെതിരെ അറുതിയില്ലാ പോരാട്ടവുമായി സഊദി അറേബ്യ

  
August 31 2025 | 11:08 AM

suadi arabia arrests over 20000 for illegal activities

ദുബൈ: ഓഗസ്റ്റ് 21 മുതൽ 27 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ നടത്തിയ രാജ്യവ്യാപക പരിശോധനകളുടെ ഭാ​ഗമായി 20,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും, 11,279 നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുകയും ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനകളില്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരെയും, അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.

റെസിഡന്‍സി നിയമലംഘനത്തിന് 12,891 പേരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്  3,540 പേരെയും അതിര്‍ത്തി സുരക്ഷാ ലംഘനങ്ങള്‍ക്ക് 3,888 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നിയമലംഘനങ്ങൾ നടത്തിയ 20,916 പേരെ അവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്ത് യാത്രാ രേഖകൾ നേടുന്നതിന് സഹായിച്ചു. ഏകദേശം 1,786 പേർക്ക് യാത്രാ ബുക്കിംഗുകൾ പൂർത്തിയാക്കാൻ സഹായം നൽകി. ഈ കാലയളവിൽ, 11,279 -ലധികം നിയമലംഘകരെ സഊദി അധികൃതർ അവരുടെ ജന്മനാടുകളിലേക്ക് നാടുകടത്തി. 

നിയമവിരുദ്ധ പ്രവേശനം, ഗതാഗതം, അല്ലെങ്കിൽ താമസസൗകര്യം നൽകുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം സഊദി റിയാൽ വരെ പിഴ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളോ പ്രോപ്പർട്ടികളോ കണ്ടുകെട്ടൽ തുടങ്ങി കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വിദേശികളുടെ താമസ, തൊഴില്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

The Saudi Ministry of Interior announced that over 20,000 individuals were arrested and 11,279 illegal immigrants were deported during a nationwide crackdown on immigration violations from August 21 to 27. The operation targeted residency, border security, and labor law violations. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  8 hours ago
No Image

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

Kerala
  •  8 hours ago
No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  8 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  8 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  9 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട് 

Cricket
  •  9 hours ago
No Image

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

Kerala
  •  9 hours ago
No Image

സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala
  •  10 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Cricket
  •  10 hours ago