HOME
DETAILS

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

  
August 31 2025 | 12:08 PM

rss continues attack activist dr ts shyamkumar

തിരുവനന്തപുരം: ദലിത് ചിന്തകനും, ആക്ടിവിസ്റ്റുമായ ഡോ. ടിഎസ് ശ്യാംകുമാറിനെതിരായ വേട്ടയാടല്‍ തുടര്‍ന്ന് സംഘപരിവാര്‍. ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ച വ്യക്തി വീട്ടില്‍ അതിക്രമിച്ചെത്തി അധിക്ഷേപിച്ചെന്നാണ് ശ്യാം കുമാറിന്റെ ആരോപണം. മുന്‍പ് ഇതേ വ്യക്തി തന്റെ കോണ്‍ടാക്ട് നമ്പറിനായി അന്വേഷിച്ച് നടന്നെന്നും ശ്യാം കുമാര്‍ പറഞ്ഞു. മുന്‍പ് തമിഴ്‌നാട്ടില്‍ വെച്ച് ഇദ്ദേഹത്തിനെതിരെ ആര്‍എസ്എസ് ആക്രമണമുണ്ടായിരുന്നു. 

ശ്യാം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

' സംഘികള്‍ അന്വേഷിച്ച് വീട്ടുപടിക്കല്‍ വരെ എത്തിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ടാക്ട് നമ്പര്‍ അന്വേഷിച്ചാണ് വന്നതെങ്കില്‍, ഇന്ന് കാലത്ത് വീണ്ടും അതേ ആള്‍ എത്തുകയും മുഖം വ്യക്തമാകാതെയിരിക്കാന്‍ ഹെല്‍മറ്റ് വെച്ച് മറച്ച് അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് ഓടിമറയുകയും ചെയ്തു. പൊലിസിനെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.'

കഴിഞ്ഞമാസം തമിഴ്‌നാട് കുഴിത്തുറയില്‍ വെച്ച് നടത്തിയ പ്രഭാഷണം അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിച്ചിരുന്നു. സനാതന ധര്‍മ്മത്തെ കുറിച്ചുള്ള പ്രഭാഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ കയ്യേറ്റമുണ്ടായത്. സെമിനാറില്‍ സംസാരിച്ച് ഇറങ്ങവെ ഹിന്ദുന്തവ വാദികള്‍ റോഡില്‍ തടയുകയും തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ശ്യാം കുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

rss continues attack activist dr ts shyamkumar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  5 hours ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  5 hours ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  5 hours ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  6 hours ago
No Image

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  6 hours ago
No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  7 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  7 hours ago
No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  8 hours ago