HOME
DETAILS

അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍

  
Web Desk
August 31 2025 | 11:08 AM

police register fir against thrinamool mp mahua moitra over remarks on amit sha

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. പ്രദേശവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹുവയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യാ സംഹിതയുടെ സെക്ഷന്‍ 196, 197 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട ആരോപണ-പ്രത്യാരോപണങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മമത ബാനര്‍ജി സര്‍ക്കാര്‍ പശ്ചിമ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി അതിര്‍ത്തി സംരക്ഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും, എന്നിട്ടും കുടിയേറ്റം നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെക്കണമെന്നുമാണ് മഹുവ പറഞ്ഞത്. 

നുഴഞ്ഞുകയറ്റമുണ്ടെങ്കില്‍ അതിന് തൃണമൂല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും മഹുവ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു മഹുവയുടെ പ്രതികരണം. ഇത് ആയുധമാക്കിയ ബിജെപി വലിയ രീതിയില്‍ തൃണമൂലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. 

മഹുവയുടെ പ്രസ്താവന ഐസിസ് മാനസികാവസ്ഥയില്‍ നിന്നുള്ളതാണെന്നായിരുന്നു ബിജെപി വക്താവ് ശഹ്‌സാദ് പൂനെവാലയുടെ പ്രതികരണം. മുന്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദും മഹുവക്കെതിരെ രംഗത്തുവന്നിരുന്നു. 

police register fir against thrinamool mp mahua moitra over remarks on amit sha

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാന്‍ ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ; അനുശോചിച്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

മറൈൻ ട്രാൻസ്‌പോർട്ട് മേഖലക്ക് ഒരു പുതിയ നാഴികക്കല്ല് കൂടി; ഓൾഡ് ദുബൈ സൂഖ്, അൽ സബ്ഖ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ ഉ​ദ്ഘാടനം ചെയ്തു

uae
  •  a day ago
No Image

കാലടി സ്കൂളിൽ ഭക്ഷ്യവിഷബാധ; 40-ലധികം കുട്ടികൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കാമുകനുമായി വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു; ബ്ലാക്മെയിൽ, പീഡന ആരോപണത്തിൽ കാമുകൻ കസ്റ്റഡിയിൽ

crime
  •  a day ago
No Image

10 വർഷത്തെ ഗോൾഡൻ വിസ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ച് ഒമാൻ; നിക്ഷേപകർക്കും, പ്രവാസികൾക്കും ഇത് സുവർണാവസരം

oman
  •  a day ago
No Image

ഓണാവധിക്ക് നാട്ടിലെത്തിയ വിദ്യാർഥിനി മരിച്ച നിലയിൽ; ആൺസുഹൃത്തിനെതിരെ ബ്ലാക്മെയിലിങ്ങ്, മർദന ആരോപണം

crime
  •  a day ago
No Image

പാർ‍ക്കിം​ഗ് ഇനി ഒരു പ്രശ്നമാവില്ല? ദുബൈയിൽ അടുത്തിടെ നിലവിൽ വന്ന അഞ്ച് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ

uae
  •  a day ago
No Image

മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ കണ്ടെത്തുന്ന സംഭവത്തില്‍ വിദഗ്ധ അന്വേഷണം: ഉത്തരവിട്ട് വനംവകുപ്പ്

Kerala
  •  a day ago
No Image

'കേസ് കോടതിയില്‍നില്‍ക്കെ വഖ്ഫ് ഭൂമി പിടിച്ചെടുത്ത് കെട്ടിടങ്ങള്‍ തകര്‍ക്കുന്നു'; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത സുപ്രിംകോടതിയില്‍

National
  •  a day ago
No Image

ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പിന്മാറി; യുവതിയെ നടുറോഡിൽ തീകൊളുത്തി കൊന്നു; പ്രതി അറസ്റ്റിൽ

National
  •  a day ago