അഫ്ഗാന്‍ ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ; അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഫ്ഗാന്‍ ഭൂകമ്പ ദുരന്തത്തില്‍ സഹായഹസ്തവുമായി ഇന്ത്യ. 15 ടണ്‍ ഭക്ഷണ സാധനങ്ങള്‍ അടിയന്തരമായി കാബൂളില്‍ നിന്ന് കുനാറില്‍ എത്തിക്കും. 1000 ഫാമിലി ടെന്റുകള്‍ എത്തിച്ചതായും, നാളെ കൂടുതല്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയക്കുമെന്നും, വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളെ കുറിച്ചാണ് ചിന്തയും, പ്രാര്‍ഥനയും. മനുഷ്യ സഹജമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ 800 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 2800ലധികം പേര്‍ക്ക് പരിക്കേറ്റതായി അഫ്ഗാന്‍ ഭരണകൂടം അറിയിച്ചു. നിരവധി കെട്ടിടങ്ങളും, വീടുകളും തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും താലിബാന്‍ ഭരണകൂടം അറിയിച്ചു.
തെക്ക് കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ കുനാറിലാണ് ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 12.45ഓടെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കുനാറിന് പുറമെ നുര്‍ഗുല്‍, സോകി, വാത്പൂര്‍, മനോഗി, ചാപാ ദ്വാര ജില്ലകളെയും ഭൂകമ്പം ബാധിച്ചതായാണ് വിവരം.
ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്താന്റെ വിവിധ ഭാഗങ്ങളിലും, ഡല്‍ഹി ഉള്‍പ്പെടെ വടക്കേ ഇന്ത്യയിലും അനുഭവപ്പെട്ടു.
India has extended a helping hand following the earthquake disaster in Afghanistan. 15 tonnes of food supplies will be urgently transported from Kabul to Kunar. 1,000 family tents have already been delivered. The Ministry of External Affairs has announced that more relief materials will be sent tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."