HOME
DETAILS

സിയോണിസ്റ്റ് മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാവുമ്പോള്‍...

  
backup
September 07 2016 | 18:09 PM

%e0%b4%b8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d


ഇന്നലെയുടെ പുനര്‍വായന, നാളെയുടെ രചന ((R-e-a-d-in-g th-e P-a-st, Wr-i-tin-g th-e Fu-ture-) എന്ന വിഷയത്തില്‍ ഊന്നി ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്‌കാരിക സംഘടന (യുനെസ്‌കോ) ലോക സാക്ഷരത ദിനമായ ഇന്ന് സംഘടനാ ആസ്ഥാനമായ പാരീസില്‍ ഒത്തുകൂടുകയാണ്.  യുനെസ്‌കോയുടെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ അമ്പതാം വാര്‍ഷികാഘോഷം കൂടി ഇത്തവണ നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.  ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും വിദ്യാഭ്യാസ മന്ത്രിമാര്‍ ഒരേ വേദിയില്‍ ഒത്തുകൂടിയാണ് ഈ മുഹൂര്‍ത്തം ആഘോഷിക്കുന്നത്.  ഒപ്പം ഇന്നലെയുടെ പുനര്‍വായന, നാളെയുടെ രചന എന്ന വിഷയം ലോകം മുഴുവന്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നു.  ഈ വേദിയില്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നത് ലേഖകന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറമാണ്.   

യുനെസ്‌കോയുടെ നേതൃത്വത്തില്‍ ലോകം മുഴുവന്‍ അക്ഷരദീപം കൊളുത്താനുള്ള ശ്രമം ആരംഭിച്ചതിന് 23 വര്‍ഷത്തിനു ശേഷമാണ് കേരളം ഈ മേഖലയില്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ട് വന്നത്.  1989 ജൂണില്‍ കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്തെ ഇന്ത്യയിലെ ആദ്യ സാക്ഷര നഗരമായി പ്രഖ്യാപിച്ച് നമ്മള്‍ ഈ മേഖലയിലെ അഭിമാനകരമായ ആദ്യനേട്ടം കരസ്ഥമാക്കി.  1990ല്‍ എറണാകുളം ജില്ല ഇന്ത്യയിലെ ആദ്യ സാക്ഷര ജില്ലയാക്കി മാറ്റി സാക്ഷരതാ രംഗത്ത് നമ്മള്‍ അടുത്ത ചുവടുവെപ്പ് നടത്തി.  

1990 ല്‍ ആരംഭിച്ച അക്ഷര കേരളം പദ്ധതിയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് കാണുന്ന മാറ്റത്തിന് കാരണമായത്.  പദ്ധതി നടപ്പാക്കി ഏകദേശം ഒരു വര്‍ഷം കൊണ്ട് തന്നെ സമ്പൂര്‍ണ സാക്ഷരത എന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി.  1991 ഏപ്രില്‍ 18ന് കോഴിക്കോട് വെച്ച് മലപ്പുറംകാരി ചേലക്കോടന്‍ ആയിഷുമ്മ കേരളത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി പ്രഖ്യാപിച്ചിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കുന്നു.  തുല്യതാ വിദ്യാഭ്യാസരംഗത്താണിപ്പോള്‍ നാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2006 ല്‍ നിലമ്പൂരില്‍ നിന്ന് തുടങ്ങി 2016 ല്‍ കേരളം മുഴുവന്‍ സമ്പൂര്‍ണ്ണ നാലാംക്ലാസ്സ് തുല്യത കൈവരിച്ച സംസ്ഥാനമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ 10-ാം ക്ലാസ്സും, 12-ാം ക്ലാസ്സും തുല്യത വിദ്യാഭ്യാസം നേടുന്ന തിരക്കിലാണ് നാം.

സമ്പൂര്‍ണ സാക്ഷരത എന്ന നേട്ടം കൈവരിച്ച് നീണ്ട 25 വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ട് കേരളത്തില്‍ നിന്നൊരു പദ്ധതിക്ക് സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച അന്തര്‍ദേശീയ പുരസ്‌കാരങ്ങളില്‍ ഒന്ന് ലഭിച്ചു എന്നത് ആരിലും കൗതുകമുണര്‍ത്തുന്ന കാര്യമാണ്.  ഈ കൗതുകത്തിനുള്ള ഉത്തരമാണ് ഇന്ന് പാരീസില്‍ യുനെസ്‌കോ ആസ്ഥാനത്ത് സാക്ഷരതാ പ്രവര്‍ത്തനത്തിന് യുനെസ്‌കോ കണ്‍ഫ്യൂഷ്യസ് സാക്ഷരത പുരസ്‌കാരം ഏറ്റുവാങ്ങുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ എസ് എസ്) മലപ്പുറം എന്ന കേന്ദ്ര മാനവ വിഭവശേഷി വികസനകാര്യ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയുടെ പ്രവര്‍ത്തനങ്ങള്‍ പകര്‍ന്നു നല്‍കുന്നത്.  

സാക്ഷരത പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നത് ഇന്നത്തെ പുതുതലമുറയ്ക്ക് പലര്‍ക്കും കൗതുകം പകരുന്ന കാര്യമായിരിക്കാം.  എഴുത്തും, വായനയും അറിയാത്ത ഒരാളെ പോലും കണ്ടുമുട്ടാത്തവര്‍ നമ്മളില്‍ ഭൂരിപക്ഷമുണ്ടാകും.  പക്ഷേ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടും ഐക്യരാഷ്ട്ര സഭ തന്നെ മുന്നോട്ട് വെച്ച കേവലം എഴുത്തും, വായനയും അഭ്യസ്തമാക്കുക എന്നതല്ല സാക്ഷരത എന്ന ആശയം ഉള്‍ക്കൊണ്ടുമാണ് ജെ എസ് എസ് അതിന്റെ കര്‍മ്മപദ്ധതികള്‍ പത്തു വര്‍ഷം മുമ്പ് തയ്യാറാക്കുന്നത്.  

ചേലക്കോടന്‍ ആയിഷുമ്മ നടത്തിയ സമ്പൂര്‍ണ സാക്ഷരത എന്ന പ്രഖ്യാപനത്തില്‍ നിന്ന് നിലമ്പൂരിലെ ചാലിയാര്‍ എന്ന പഞ്ചായത്തിലെ ആദിവാസി സ്ത്രീയായ മാണിയമ്മ എന്ന പ്രായം ചെന്നവരുടെ ജീവിതത്തില്‍ നടപ്പാക്കിയ വിപ്ലവകരമായ സാമൂഹിക മാറ്റത്തിലേക്കുള്ള ദൂരമാണ് ജെ എസ് എസിന് ഈ പുരസ്‌കാരം സമ്മാനിച്ചതെന്ന് ഒറ്റവാക്കില്‍ പറയാം.  ആയിഷുമ്മയില്‍ നിന്ന് മാണിയമ്മയിലേക്കുള്ള യാത്രയില്‍ കേരളത്തിന്റെ തുടര്‍സാക്ഷരതാ പ്രവര്‍ത്തനങ്ങളേയും അതിന്റെ ഗുണഫലങ്ങളേയും വരച്ചിടാം.  

സമ്പൂര്‍ണ സാക്ഷരത എന്ന നേട്ടം കൈവരിച്ചെങ്കിലും കേവലം എഴുത്തും, വായനയും അഭ്യസ്ഥമാക്കിയ ഒരു സമൂഹം മാത്രമായി അതിന്റെ ഗുണഭോക്താക്കള്‍ മാറിപ്പോവുകയായിരുന്നു.  തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളും, തുല്യതാ കോഴ്‌സുകളുമെല്ലാം ഈ കോട്ടത്തെ മറികടക്കാന്‍ അവതരിപ്പിച്ച പദ്ധതികളായിരുന്നു.  ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിദ്യാഭ്യാസം ,തൊഴില്‍ നൈപുണ്യ വികസനം എന്നിവയാണ് ജെ എസ് എസ് തങ്ങളുടെ സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള മാനദണ്ഡങ്ങളായി സ്വീകരിച്ചത്.  എഴുത്തും വായനയും അറിയാത്തവരെ അങ്ങോട്ട് പോയി കണ്ടെത്തി അവരെ സാക്ഷരരാക്കുക, സാക്ഷരത കൈവരിച്ചവര്‍ക്ക് തുല്യതാ കോഴ്‌സുകള്‍ നടത്തി അവരെ ഘട്ടം ഘട്ടമായി നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ്, 12-ാം ക്ലാസ് തുല്യതാ വിദ്യാഭ്യാസം നല്‍കുക, വിവിധ തൊഴില്‍ നൈപുണ്യ കോഴ്‌സുകളിലൂടെ ഇവര്‍ക്ക് വരുമാനം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തെളിയിച്ചു കൊടുക്കുക എന്നിവയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ജെ എസ് എസ് മലപ്പുറം ജില്ലയില്‍ നടത്തി വരുന്നത്.  

മുകളില്‍ സൂചിപ്പിച്ച മാണിയമ്മ എന്ന ആദിവാസി സ്ത്രീയുടെ ജീവിതത്തിലേക്ക് വന്നാല്‍ അക്ഷരഭ്യാസമില്ലാത്ത, കണക്കു കൂട്ടാനറിയാത്ത, ഭക്ഷണം പാകം ചെയ്തു കഴിക്കാത്ത, ദുരിതമനുഭവിക്കുന്ന, വളരെ സാധാരണക്കാരിയായ സ്ത്രീയായിരുന്നു മാണിയമ്മ . മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്ത ആദിവാസി സമൂഹത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നു.  ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, കൂടുതല്‍ ആകര്‍ഷകമാക്കുക എന്നതായിരുന്നു ഇവരെ ആകര്‍ഷിക്കാന്‍ ജെ എസ് എസ് മലപ്പുറം യൂണിറ്റിന് മുന്നിലുള്ള മാര്‍ഗ്ഗം.  സംസാരിക്കുന്ന പേന, പുസ്തകം എന്നീ നവീന മാര്‍ഗ്ഗങ്ങളിലൂടെ ഓരോ കോളനിയിലുമെത്തി ജെ എസ് എസ് മലപ്പുറം യൂണിറ്റ് വളണ്ടിയര്‍മാര്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തി.  നൂറുകണക്കിനാളുകള്‍ ഇതിന്റെ  ഗുണഭോക്താക്കളായി.  നിലമ്പൂരിലെ പാലക്കയം പട്ടിക വര്‍ഗ്ഗ കോളനിയില്‍ത്തന്നെ താമസിക്കുന്ന കല്ല്യാണി ടീച്ചറെപ്പോലുള്ള സന്നദ്ധ പ്രവര്‍ത്തകരിലൂടെയാണ് ജെ എസ് എസ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇന്ന് ഈ കോളനിവാസികള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുണ്ട്, ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നുണ്ട്, ടോയ്‌ലെറ്റ് ഉപയോഗത്തിനു ശേഷം കൈ വൃത്തിയായി കഴുകുന്നുണ്ട്, കാട്ടില്‍ നിന്ന് ശേഖരിക്കുന്ന തേന്‍ വിറ്റ് കൃത്യമായ കണക്ക് പറഞ്ഞ് പണം വാങ്ങുന്നുണ്ട്.  സാമൂഹിക ജീവിതത്തില്‍ കോളനിവാസികള്‍  കൈവരിച്ച ഈ നേട്ടം കേവലം അക്ഷരഭ്യാസം കൊണ്ട് സാധ്യമാകുന്നതല്ല.  സാക്ഷരതാ പ്രവര്‍ത്തനത്തിനൊപ്പം സാമൂഹിക ജീവിത്തിന് ഗുണകരമായ കാര്യങ്ങള്‍ കൂടി പകര്‍ന്നു നല്‍കാനായാലെ ഈ നേട്ടം കൈവരിക്കാനാകൂ.  ഇത്തരം ഇടപെടലുകളില്‍ കൂടിയെ സമൂഹത്തില്‍ പുറംതള്ളപ്പെട്ട് കിടക്കുന്നവര്‍ക്കിടയില്‍ സാമൂഹികവും-സാമ്പത്തികവുമായ മാറ്റം സൃഷ്ടിക്കാനാവുകയുള്ളൂ.  ആ-രോ-ഗ്യം എന്ന് എഴുതാനും, വായിക്കാനും പഠിപ്പിക്കുന്നതിനൊപ്പം ആരോഗ്യത്തോടെ ജീവിക്കാന്‍ വേണ്ട അറിവുകളും ഇവര്‍ നേടുന്നു.  സുസ്ഥിര വികസനം എന്ന സങ്കല്‍പത്തിലൂടെ ഈ പഠിച്ച പാഠങ്ങള്‍ എന്നെന്നും പ്രാവര്‍ത്തികമാക്കാനും, അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നു.  ഇപ്രകാരം ഐക്യരാഷ്ട്ര സഭയുടെ നിര്‍വചനമായ സാക്ഷരതയില്‍ ഉള്‍പ്പെടുന്ന ഒരാളുടെ ആരോഗ്യ-സാമ്പത്തിക-സാമൂഹിക സാക്ഷരത കൂടി കണക്കിലെടുത്തു കൊണ്ടുള്ള പ്രവര്‍ത്തനമാണ് ജെ എസ് എസ് മലപ്പുറം നടത്തുന്നത്.  

സാക്ഷരത എന്നത് 51 മലയാള അക്ഷരങ്ങള്‍ക്ക് അപ്പുറത്തേക്ക് വളര്‍ത്താനായി എന്നതാണ് ജെ എസ് എസ് മലപ്പുറത്തിന്റെ നേട്ടം.  ഒപ്പം അതിനുപയോഗിച്ച മാര്‍ഗ്ഗങ്ങളും, നവീന പഠനോപകരണങ്ങളും ഐക്യരാഷ്ട്ര സഭ നിയോഗിച്ച ജ്യൂറി അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പരിഗണിച്ചു.  കണ്‍ഫ്യൂഷ്യസ് സാക്ഷരതാ അവാര്‍ഡിന്റെ ഇത്തവണത്തെ വിഷയമായിരുന്ന സാക്ഷരതാ പദ്ധതികളിലെ നവീന പ്രവര്‍ത്തനങ്ങള്‍ (കിിീ്മശേീി ശി ഘശലേൃമര്യ).  

പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ നടത്തിയ സാക്ഷരതാ പ്രവര്‍ത്തനം പോലെതന്നെ സാമൂഹികമാറ്റം സൃഷ്ടിച്ചതാണ് ജെ എസ് എസ് മലപ്പുറം നടത്തുന്ന തൊഴില്‍ നൈപുണ്യ ക്ലാസുകളും.  സമൂഹത്തിന്റെ പിന്നാക്കവസ്ഥയില്‍ കഴിയുന്ന ആളുകളെ കണ്ടെത്തി അവര്‍ക്കുതകുന്ന രീതിയിലുള്ള കോഴ്‌സുകള്‍ സൃഷ്ടിച്ച് അവരെ വിവിധ മേഖലയില്‍ തൊഴില്‍ നൈപുണ്യമുള്ളവരാക്കി തീര്‍ക്കുക എന്നതാണ് ജെ എസ് എസ് ചെയ്തു വരുന്നത്. ഏകദേശം 53,000 പേര്‍ വിവിധ വര്‍ഷങ്ങളിലായി ഈ കോഴ്‌സിന്റെ ഭാഗമായി.  ഇതില്‍ 41,000 പേര്‍ മാസം 5,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ഇന്ന് വരുമാനം കണ്ടെത്തുന്നു.  കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ ദിവസം ഏകദേശം 11 പേരോളം ജെ എസ് എസ്സിന് സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി മികച്ച ജീവിത നിലവാരം നല്‍കാന്‍ സാധിച്ചു.  

കേവലം കോഴ്‌സുകള്‍ പഠിപ്പിക്കുക എന്നതിനുപരി അവര്‍ക്ക് അതിനുശേഷം തൊഴില്‍ ലഭ്യമാക്കാനും, സ്വയം തൊഴില്‍ കണ്ടെത്താനും, വ്യവസായം തുടങ്ങാനും താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സാമ്പത്തിക സഹായം കണ്ടെത്താനും ജെ എസ് എസ് കൂടെ നിന്നു.  ഈ പദ്ധതിയുടെ സാമൂഹികവിപ്ലവം എന്നത് ഇതിന്റെ ഉപഭോക്താക്കള്‍ തന്നെയാണ്.  വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, വിവാഹം കഴിക്കാത്ത 40 വയസിനു മുകളിലുള്ള സ്ത്രീകള്‍, ആദിവാസികള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവരാണ് ഇതിന്റെ 90 ശതമാനം ഗുണഭോക്താക്കളും.  

സ്ത്രീകള്‍ ഒട്ടേറെ സാമൂഹിക വെല്ലുവിളികള്‍ നേരിടുന്ന മലപ്പുറം ജില്ല പോലൊരു പ്രദേശത്തെ കഴിഞ്ഞ 10 വര്‍ഷമായി ദിവസേന 11-ഓളം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് വെല്ലുവിളികളെ അതിജീവിച്ചു നേടിയ വിജയം തന്നെയാണ്.  ഇവരുടെ സ്വയം സഹായ സംഘങ്ങളും, മറ്റു ചെറിയ കൂട്ടായ്മകളും ഇന്നും ഇതിനെ മുന്നോട്ട് നയിക്കുന്നു.  ഈ കൂട്ടായ്മകളിലൂടെ കൂടുതല്‍ പേര്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ മുന്നോട്ട് വരുന്നു.  സുസ്ഥിര വികസനം എന്നത് ഇതിലൂടെ സാധ്യമാകുന്നു.

ലിംഗ വിവേചനം, സാമ്പത്തിക-സാമൂഹിക അന്തരം തുടങ്ങിയവ ഇവരുടെ ഇടയില്‍ കുറഞ്ഞതായി ജെ എസ് എസ് തന്നെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.  കുടുംബ തീരുമാനങ്ങളില്‍ സ്ത്രീകളുടെ ശബ്ദത്തിനും ഇന്ന് പ്രാധാന്യം കിട്ടുന്നു.  സാമ്പത്തിക സ്വാതന്ത്ര്യം കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പാക്കാന്‍ സ്ത്രീകളെ സഹായിക്കുന്നു.  ഇന്നലെയുടെ പുനര്‍വായനയില്‍ നിന്ന് നാളെയുടെ രചനയിലേക്കുള്ള ചുവടുവെപ്പായി ഇതിനെ കാണാം.  

ജെ എസ് എസ് മലപ്പുറത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിമാനത്തോടെയാണ് യുനെസ്‌കോ നോക്കി കാണുന്നത്.  2011ലെ സെന്‍സസ് പ്രകാരം ഏകദേശം 17 ലക്ഷത്തോളം നിരക്ഷരരാണ് കേരളത്തില്‍ ഉള്ളത്.  ഇവരില്‍ ഭൂരിപക്ഷവും ആദിവാസി-തീരദേശ മേഖലകളിലാണ്.  ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന വെല്ലുവിളിയാണ് സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്.  ഒപ്പം ഇവരുടെ സാമ്പത്തിക-സാമൂഹിക ഉന്നതിയും.  

കേരള സംസ്ഥാനത്ത് ഇന്ന് നടക്കുന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങളുടേയും, കേന്ദ്ര സര്‍ക്കാരും, ഐക്യരാഷ്ട്രസഭയും മുന്നോട്ട് വെക്കുന്ന ആജീവനാന്ത വിദ്യാഭ്യാസം എന്ന സങ്കല്‍പത്തേയും ഒരേപോലെ ഉള്‍ക്കൊണ്ടാണ് ജെ എസ് എസ് മലപ്പുറത്തിന്റെ പ്രവര്‍ത്തനം.  ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെക്കുന്ന 2030 ഓടെ എല്ലാവര്‍ക്കും സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം.  എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതിനൊപ്പം ജീവിത നിലവാരത്തിലെ കുതിച്ചു ചാട്ടവും, പ്രകൃതി സംരക്ഷണവുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് അതിലേക്കുള്ള യാത്രയിലാണ് ജെ എസ് എസ് മലപ്പുറം.     
ഞാന്‍ എന്റെ ജീവിത യാത്രയില്‍ സാമൂഹിക- രാഷ്ട്രീയ വികസന മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷം തരുന്നത് ജെ എസ് എസ് എന്ന സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലാണ്. കേരളത്തിന്റെ എക്കാലത്തേയും മിതമായ സാക്ഷര സംസ്ഥാനം എന്ന ഖ്യാതി നേടുവാനും നിലനിര്‍ത്തുവാനും അക്ഷീണ പരിശ്രമം നടത്തുന്ന അര്‍പ്പണ മനോഭാവമുള്ള 1000 കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഈ ഉപഹാരം ഞാന്‍ സമര്‍പ്പിക്കുകയാണ്. രാജ്യത്തിന് ആകെ മാതൃകയാകുന്ന അടിത്തട്ടിലുളളതും ഉടമസ്ഥാവകാശബോധം ഉളവാകുന്നതുമായ നൂതന വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും നടപ്പിലാക്കുവാനും ഈ പുരസ്‌കാരം ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു. ഏവര്‍ക്കും വിദ്യാഭ്യാസം എന്നെന്നും വിദ്യാഭ്യാസം എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

പി വി അബ്ദുല്‍ വഹാബ്
രാജ്യസഭാ എം പിയും
ജെ എസ് എസ് മലപ്പുറം യൂണിറ്റ് ചെയര്‍മാനും കൂടിയാണ് ലേഖകന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  8 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  8 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  8 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  8 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  8 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  8 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  8 days ago