HOME
DETAILS

കാമുകനുമായി വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു; ബ്ലാക്മെയിൽ, പീഡന ആരോപണത്തിൽ കാമുകൻ കസ്റ്റഡിയിൽ

  
September 01 2025 | 13:09 PM

woman commits suicide during video call with boyfriend accused in custody for blackmail and harassment

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ടിറ്റ്വാലയിൽ 23 വയസ്സുള്ള യുവതി കാമുകനുമായി വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. പീഡനവും ബ്ലാക്മെയിലിങ്ങും ആരോപിച്ച് യുവതിയുടെ കാമുകനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിൽ യുവതിയുടെ കുടുംബം ഗുരുതര ആരോപണങ്ങളാണ് കാമുകനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയും,കാമുകനും പരിചയപ്പെട്ടത്. തുടർന്ന് ഇവർ സൗഹൃദത്തിലായി, പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നു. എന്നാൽ, കാമുകൻ യുവതിയുടെ ആഭരണങ്ങൾ പല പല ആവിശ്യങ്ങൾ പറഞ്ഞ് കൈക്കലാക്കി. അവ തിരികെ ചോദിച്ചപ്പോൾ, യുവതിയുടെ സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്മെയിൽ ചെയ്തിരുന്നതായി, ടിറ്റ്വാല പൊലിസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.

"കാമുകൻ്റേ ഈ ബ്ലാക്മെയിലിങ്ങും, മാനസിക പീഡനവും സഹിക്കാനാകാതെയാണ് യുവതി വീട്ടിൽ തൂങ്ങിമരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണസമയത്ത് യുവതി കാമുകനുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നുവെന്ന് ഫോൺ പരിശോധനയിൽ വ്യക്തമായതായി," ടിറ്റ്വാല പൊലിസ് വെളിപ്പെടുത്തി.

"ഈ യുവാവ് മറ്റു പല പെൺകുട്ടികളെയും സമാനമായ രീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ടിറ്റ്വാല പൊലിസ് അറിയിച്ചു.

എന്നാൽ, പോസ്റ്റ്‌മോർട്ടം നടത്താതെ യുവതിയുടെ മൃതദേഹം സംസ്കരിച്ചതിനാൽ ഇതുവരെ ഔദ്യോഗിക എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം: കോൺഗ്രസ്

National
  •  8 hours ago
No Image

'സത്യം പറയുന്നവരല്ല, ജനങ്ങളെ വിഡ്ഢികളാക്കുന്നവരാണ് ഇവിടെ മികച്ച നേതാക്കള്‍'  നിതിന്‍ ഗഡ്കരി; അക്ഷരംപ്രതി ശരിയെന്ന് കോണ്‍ഗ്രസ്

National
  •  9 hours ago
No Image

ജുമൈറ ഷോപ്പിംഗ് കോംപ്ലക്സിലെ കടയിലേക്ക് കാർ ഇടിച്ചു കയറി; ആർക്കും പരുക്കുകളില്ല

uae
  •  9 hours ago
No Image

ചെന്നൈ വിമാനത്താവളം വഴി 941 കോടി രൂപയുടെ സ്വർണ്ണ തട്ടിപ്പ്; അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

National
  •  9 hours ago
No Image

കണ്ടന്റ് ക്രിയറ്റർ മാർക്ക് സുവർണാവസരം; ദുബൈ എക്സ്പോ സിറ്റിയിലെ ആലിഫ് ചലഞ്ച്; 100,000 ദിർഹം സമ്മാനവും മികച്ച ജോലിയും നേടാം

uae
  •  9 hours ago
No Image

ഞായറാഴ്ച രക്തചന്ദ്രന്‍: ഏഷ്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം; ഇന്ത്യയിലെയും ഗള്‍ഫിലെയും സമയം അറിഞ്ഞിരിക്കാം | Lunar Eclipse 2025

Science
  •  9 hours ago
No Image

അവർ അഞ്ച് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ: ഡിവില്ലിയേഴ്‌സ്

Cricket
  •  9 hours ago
No Image

രണ്ട് വർഷത്തോളം മാലിന്യക്കൂമ്പാരത്തിൽ കഴിഞ്ഞ നോവക്കിത് പുതു ജൻമമാണ്; യുകെയിലേക്ക് പറക്കാൻ കാത്തിരിപ്പാണവൾ, തന്നെ ദത്തെടുത്ത കുടുംബത്തിനരികിലേക്ക്

uae
  •  10 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ

Cricket
  •  10 hours ago
No Image

ബിജെപി മുഖ്യമന്ത്രിമാരുടെ കഴിവുകേടിന് നെഹ്‌റുവിനെ കുറ്റം പറയേണ്ട; 11 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ല, മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി

National
  •  10 hours ago