HOME
DETAILS

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

  
September 02 2025 | 02:09 AM

Australian star pacer Mitchell Starc has announced his retirement from T20 cricket

ടി-20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റ്‌, ഏകദിനം ഫോർമാറ്റുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയക്കായി 2012ൽ ടി-20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സ്റ്റാർക്ക് 65 മത്സരങ്ങളിൽ നിന്നും 79 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ടി-20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്കായി കൂടുതൽ വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് സ്റ്റാർക്ക്. സ്പിന്നർ ആദം സാമ്പക്ക് ശേഷം ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം. 

2021ലെ ഓസ്ട്രേലിയയുടെ ടി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കായിരുന്നു സ്റ്റാർക്ക് വഹിച്ചിരുന്നത്. 2024 ടി-20 ലോകകപ്പിലാണ് ഓസ്ട്രേലിയക്ക് വേണ്ടി അവസാനമായി സ്റ്റാർക്ക് കളത്തിൽ ഇറങ്ങിയത്. ഒക്ടോബറിൽ ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്റ്റാർക്ക് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും 2021ലെ ടി-20 ലോകകപ്പ് വളരെ മികച്ചതയായിരുന്നുവെന്നും വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റാർക്ക് വ്യക്തമാക്കി.

"ഞാൻ ക്രിക്കറ്റിൽ ഏറ്റവും പ്രാധാന്യം നൽകാൻ ഉദ്ദേശിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണ്. ഓസ്ട്രേലിയക്ക് വേണ്ടി കളിച്ച ഓരോ ടി-20 മത്സരവും ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2021ലെ ടി-20 ലോകകപ്പ് മികച്ചതായിരുന്നു. ഞങ്ങൾ വിജയിച്ചത് കൊണ്ട് മാത്രമല്ല, ടീമിലെ അംഗങ്ങളോടൊപ്പമുള്ള നിമിഷങ്ങൾ ഞാൻ നന്നായി ഇഷ്ടപ്പെട്ടു. ഇന്ത്യക്കെതിരെയുള്ള പരമ്പര, 2027 ഏകദിന ലോകകപ്പ്, ആഷസ്  എന്നിവക്കായാണ് ഞാൻ കാത്തിരിക്കുന്നത്. ഈ മത്സരങ്ങളെല്ലാം വളരെ ഫിറ്റോയും ഉന്മേഷത്തോടെയും കളിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ഇതെന്ന് ഞാൻ കരുതുന്നു'' മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.

Australian star pacer Mitchell Starc has announced his retirement from T20 cricket. The player announced his retirement to focus more on the Test and ODI formats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  2 days ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  2 days ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  2 days ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  2 days ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  2 days ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  2 days ago
No Image

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

crime
  •  2 days ago