HOME
DETAILS

ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ

  
Web Desk
September 02 2025 | 05:09 AM

rashid khan create a world record in international t20 cricket

ഏഷ്യ കപ്പിന് മുന്നോടിയായി നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ യുഎഇക്കെതിരെ 38 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുഎഇക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മാത്രം നേടാനെ സാധിച്ചുള്ളൂ. 

മത്സരത്തിൽ ഒരു ലോക റെക്കോർഡ് ആണ് അഫ്ഗാനിസ്ഥാന്റെ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ സ്വന്തമാക്കിയത്. ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായാണ് റാഷിദ്‌ ഖാൻ മാറിയത്.  മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയായിരുന്നു താരം തിളങ്ങിയത്. നാല് ഓവറിൽ 21 റൺസ് വിട്ടു നൽകിയാണ് താരം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. 165 വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ ഇതുവരെ ടി-20യിൽ നേടിയിട്ടുള്ളത്. അന്താരാഷ്ട്ര ടി-20യിൽ 164 വിക്കറ്റുകൾ നേടിയ ന്യൂസിലാൻഡ് പേസർ ടീം സൗത്തിയെ മറികടന്നുകൊണ്ടാണ് റാഷിദ് ഖാന്റെ  മുന്നേറ്റം. 

മത്സരത്തിൽ അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഗാനു പുറമേ ഷറഫുദ്ദീൻ അഷ്റഫ് മൂന്ന് വിക്കറ്റും ഫസൽഹഖ് ഫാറൂഖി ഒരു വിക്കറ്റും നേടി. 

മത്സരത്തിൽ അഫ്ഗാനിസ്ഥാനായി സൈദിഖുള്ള അഡൽ, ഇബ്രാഹിം സദ്രാൻ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്സദ്രാൻ 40 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പെടെ 63 റൺസാണ് നേടിയത്.  സൈദിഖുള്ള 40 പന്തിൽ 54 റൺസും നേടി. നാല് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

യുഎഇക്കായി ക്യാപ്റ്റൻ മുഹമ്മദ് വസീം 37 പന്തിൽ 67 റൺസ് നേടി തിളങ്ങി. നാല് ഫോറുകളും ആറു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. വിക്കറ്റ് കീപ്പർ രാഹുൽ ചോപ്ര മൂന്നു വീതം സിക്സുകളും ഫോറുകളും ഉൾപ്പെടെ 35 പന്തിൽ പുറത്താവാതെ 52 റൺസും നേടി.

Afghanistan's star spinner Rashid Khan has set a world record in the T20 match against the UAE. Rashid Khan has become the player to take the most wickets in international T20s.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  2 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  2 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  3 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  3 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  4 hours ago
No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  4 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  4 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  5 hours ago

No Image

തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  8 hours ago
No Image

NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം

Universities
  •  9 hours ago
No Image

ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Kerala
  •  9 hours ago
No Image

ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര്‍ മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി 

International
  •  9 hours ago