
അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

ദുബൈ: അഹമ്മദ് ബിന്‍ അലി അല്‍ സയേഗിനെ യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അംഗീകാരത്തെ തുടര്‍ന്നാണ് തീരുമാനം.
ഫെഡറല്‍ ആരോഗ്യ സംവിധാനം വികസിപ്പിക്കാന്‍ സഹായിച്ച മുന്‍ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസിന്റെ സേവനത്തിന് യു.എ.ഇ പ്രധാനമന്ത്രി നന്ദി പറഞ്ഞു. അല്‍ ഉവൈസ് ദേശീയ കൗണ്‍സില്‍ കാര്യ സഹമന്ത്രിയായി സര്‍ക്കാരില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 സെപ്റ്റംബര്‍ മുതല്‍ അല്‍ സയേഗ് വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. യു.എ.ഇയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ തന്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അദ്ദേഹം മന്ത്രാലയത്തിന്റെ സാമ്പത്തിക, വാണിജ്യ കാര്യ പോര്‍ട്ട്‌ഫോളിയോ നയിച്ചു.
ഇതോടൊപ്പം, ഏഷ്യന്‍ രാജ്യങ്ങളുമായും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സിലെ (സിഐഎസ്) അംഗങ്ങളുമായും രാജ്യത്തിന്റെ ഉഭയകക്ഷി ബന്ധങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചു.
മന്ത്രിസഭാ പദവികളില്‍ മാത്രം ഒതുങ്ങുന്നതല്ല അല്‍ സയേഗിന്റെ കഴിവുകള്‍. അബൂദബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഡയരക്ടര്‍ ബോര്‍ഡിലും, എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലും അദ്ദേഹം അംഗമാണ്. അബൂദബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ (എഡിഎഫ്ഡി) ബോര്‍ഡ് അംഗം, എമിറേറ്റ്‌സ് നേച്ചര്‍- ഡബ്ല്യുഡബ്ല്യുഎഫ് വൈസ് ചെയര്‍മാന്‍, യു.എ.ഇയു.കെ ബിസിനസ് കൗണ്‍സില്‍ സഹ ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
അല്‍ദാര്‍ പ്രോപര്‍ടീസ് ചെയര്‍മാന്‍, മസ്ദര്‍ (അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി) ചെയര്‍മാന്‍, മറ്റ് കമ്പനികളിലെ സ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ യു.എ.ഇയുടെ പൊതുസ്വകാര്യ മേഖലകളിലുടനീളം നിരവധി പ്രധാന നേതൃ പദവികള്‍ അദ്ദേഹം മുമ്പ് വഹിച്ചിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ലൂയിസ് & ക്ലാര്‍ക്ക് കോളജില്‍ നിന്നാണ് അല്‍ സയേഗ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്.
UAE appointed a new Minister of Health, Ahmed bin Ali Al Sayegh, announced Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai. The decision came after the approval of UAE President Sheikh Mohamed bin Zayed Al Nahyan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
Kuwait
• a day ago
യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി
crime
• a day ago
2024 ന്റെ രണ്ടാം പാദത്തിൽ ഗൾഫ് തൊഴിലാളികളിൽ 78ശതമാനം പേരും പ്രവാസികൾ
Kuwait
• a day ago
ആലപ്പുഴയിൽ 56 ലക്ഷം രൂപ തട്ടിയ 64-കാരൻ പിടിയിൽ
crime
• a day ago
ഇനി ക്യൂവില്‍ നിന്ന് മടുക്കില്ല; ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
uae
• a day ago
മഴ ശക്തമാകുന്നു : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം വിഭാഗക്കാർക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ; 2024 വരെ എത്തിയവർക്ക് പൗരത്വം
National
• a day ago
'ബന്ധുക്കള്‍ കുടുംബം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു'; സസ്‌പെന്‍ഷന് പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവെച്ച് കെ. കവിത
National
• a day ago
പറഞ്ഞതിലും നാലര മണിക്കൂർ മുൻപേ പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്; കരിപ്പൂരിൽ പെരുവഴിയിലായി യാത്രക്കാർ
Kerala
• a day ago
മദ്യപിച്ച് വിമാനത്തില്‍ ബഹളം വെച്ചു: യാത്രക്കാരന്‍ മോശമായി പെരുമാറിയെന്ന് ക്യാബിന്‍ ക്രൂവും; താന്‍ ഹര ഹര മഹാദേവ ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതാണെന്ന് യാത്രക്കാരന്‍
National
• a day ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരൻ രോഗവിമുക്തനായി; ഈ തിരിച്ചുവരവ് അപൂർവമെന്ന് ആരോഗ്യമന്ത്രി
Kerala
• a day ago
വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല: യുഎഇയില്‍ എത്താനാകാതെ പ്രവാസി വിദ്യാര്‍ഥികള്‍; ഹാജര്‍ പണി കൊടുക്കുമെന്ന് ആശങ്ക
uae
• a day ago
കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ
Kerala
• a day ago
റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്
Kerala
• a day ago
ഏഷ്യയിൽ ഒന്നാമനാവാൻ സഞ്ജു; തകർത്തടിച്ചാൽ കോഹ്ലിയും രോഹിത്തും ഒരുമിച്ച് വീഴും
Cricket
• 2 days ago
ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയ്ക്കു സമീപം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കത്തിക്കരിഞ്ഞു നിലത്തു വീണ് യാത്രക്കാരന്‍
International
• 2 days ago
ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലിസ്
uae
• 2 days ago
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala
• 2 days ago
ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala
Kuwait
• a day ago
ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ
Saudi-arabia
• a day ago
ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾ; അത്തർ മണക്കുന്ന ഖത്തറിന്റെ അഞ്ചര പതിറ്റാണ്ട്
qatar
• 2 days ago