
ചെന്നൈ വിമാനത്താവളം വഴി 941 കോടി രൂപയുടെ സ്വർണ്ണ തട്ടിപ്പ്; അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണ തട്ടിപ്പ്. വിമാനത്താവളത്തിലെ കാർഗോ വിഭാഗം വഴി 941 കോടി രൂപയുടെ സ്വർണ്ണം കയറ്റുമതി നടന്നതായാണ് പുറത്ത് വരുന്ന വിവരം. വ്യാജ സ്വർണ്ണം യഥാർത്ഥമാണെന്ന് സാക്ഷ്യപ്പെടുത്തി ഷിപ്പിംഗ് ബില്ലുകൾ ക്ലിയർ ചെയ്യാൻ 6 കോടി രൂപ കൈക്കൂലി വാങ്ങിയതിനാണ് അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തത്.
2020 നവംബർ മുതൽ 2022 ജനുവരി വരെ കാലയളവിൽ 941 കോടി രൂപയുടെ 2,170 കിലോഗ്രാം സ്വർണ്ണക്കടത്തിയെന്നാണ് കേസ്. 2022-ൽ സെൻട്രൽ റവന്യൂ ഇന്റലിജൻസ് (സിആർഐ) ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ബില്ലുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് സംഘം ആദ്യമായി പിടിക്കപ്പെട്ടത്. പരിശോധനയിൽ വ്യാജമോ നിലവാരം കുറഞ്ഞതോ ആയ ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് സിആർഐ, സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വൈകിയതിനാൽ കേസ് മുന്നോട്ട് പോകുന്നത് വൈകുകയായിരുന്നു. അടുത്തിടെ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് സിബിഐക്ക് അന്വേഷണം നടത്താനായത്.
കസ്റ്റംസ് സൂപ്രണ്ടുമാരായ ജെ സുരേഷ് കുമാർ, അലോക് ശുക്ല, പി തുളസി റാം, കസ്റ്റംസ് അപ്രൈസർ എൻ സാമുവൽ, ദീപക് അവിനാശ്, ബിഎസ്എം ലോജിസ്റ്റിക്സിലെ എ മാരിയപ്പൻ, സിറോയ ജ്വല്ലേഴ്‌സിലെ ദീപക് സിറോയ, ശ്രീ കല്യാൺ ജ്വല്ലേഴ്‌സിലെ സന്തോഷ് കോത്താരി, സുനിൽ ജ്വല്ലേഴ്‌സിലെ സുനിൽ പാർമർ, ശ്രീ ബാലാജി ജ്വല്ലേഴ്‌സിലെ സുനിൽ ശർമ്മ എന്നിവരാണ് പ്രതിപ്പട്ടികയിൽ. എല്ലാ ജ്വല്ലറി ഉടമകളും സൗകാർപേട്ട് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. അഴിമതി, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2023 ജൂണിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. സ്വർണ്ണം പൂശിയ വ്യാജ ആഭരണങ്ങൾ (10% സ്വർണ്ണം മാത്രം അടങ്ങിയ ചെമ്പ് അല്ലെങ്കിൽ പിച്ചള) 22 കാരറ്റ് സ്വർണ്ണമാണെന്ന് പ്രഖ്യാപിച്ച് കയറ്റുമതി ചെയ്ത് കസ്റ്റംസ് തീരുവയിൽ ഇളവ് നേടിയെന്നാണ് ആരോപണം. ഈ വ്യാജ ആഭരണങ്ങൾ ദുബായിലേക്കും മലേഷ്യയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ, അലോക് ശുക്ല, തുളസി റാം, സാമുവൽ അവിനാശ് എന്നീ കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യാജ ആഭരണങ്ങൾ യഥാർത്ഥമാണെന്ന് സാക്ഷ്യപ്പെടുത്തി ഷിപ്പിംഗ് ബില്ലുകൾ ക്ലിയർ ചെയ്തതിന് ഓരോ ഗ്രാമിനും 50 രൂപ വീതം കൈക്കൂലി വാങ്ങിയതായും സിബിഐ കണ്ടെത്തി. കൈക്കൂലി തുക അവരുടെ കാറുകളിൽ എത്തിച്ചിരുന്നു. മാരിയപ്പൻ എന്നയാളാണ് ഇവർക്ക് കസ്റ്റംസ് ഹൗസ് ഏജന്റായി പ്രവർത്തിച്ചത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ, ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് കാർഗോ ഓഫീസ്, പല്ലാവരം, ആലന്തൂർ, നങ്കനല്ലൂർ, അണ്ണാനഗർ എന്നിവിടങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വസതികൾ, ഫ്ലവർ ബസാർ, സൗകാർപേട്ട്, കൊണ്ടിത്തോപ്പ് എന്നിവിടങ്ങളിലെ ആഭരണശാലകൾ, നിർമ്മാതാക്കളുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ സിബിഐ സംഘങ്ങൾ വ്യാപകമായ റെയ്ഡുകൾ നടത്തി. സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ ഉപയോഗിക്കുന്ന എക്സ്ആർഎഫ് സ്പെക്ട്രോമീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു.
ഡിആർഐ നടത്തിയ പരിശോധനയിൽ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് 1,675 ഗ്രാം 24 കാരറ്റ് സ്വർണ്ണമാലകളും കണക്കിൽപ്പെടാത്ത നിരവധി വസ്തുക്കളുടെ തെളിവുകളും കണ്ടെത്തി. വിമാനത്താവളത്തിൽ കള്ളക്കടത്തിന് സഹായിച്ചതിന്റെ വിശദാംശങ്ങൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്നും ലഭിച്ചു.
ചെന്നൈയിലെ ജ്വല്ലറികൾ എച്ച്ഡിഎഫ്‌സി ബാങ്ക്, എംഎംടിസി തുടങ്ങിയ നിയുക്ത ഏജൻസികളിൽ നിന്ന് സ്വർണ്ണക്കട്ടി സ്വീകരിച്ച ശേഷം, വ്യാജ ആഭരണങ്ങൾ കയറ്റുമതി ചെയ്ത് ബാക്കി സ്വർണ്ണം കരിഞ്ചന്തയിലേക്ക് തിരിച്ചുവിടുകയും ഈ പണം ഹവാല വഴി ദുബായിലേക്ക് അയച്ചു. രാജ്കോട്ട്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിർമ്മിച്ച 10% സ്വർണ്ണം മാത്രമുള്ള വ്യാജ ആഭരണങ്ങൾ 22 കാരറ്റ് ആണെന്ന് പ്രഖ്യാപിച്ചാണ് കയറ്റുമതി ചെയ്തത്.
രാജ്യത്തെ വിമാനത്താവളം വഴിയുള്ള കയറ്റുമതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നായി ഈ അഴിമതി മാറിയേക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അന്വേഷണം ശക്തമാക്കാനാണ് സിബിഐയുടെ തീരുമാനം.
A massive gold smuggling racket worth ₹941 crore was uncovered at Chennai airport, leading to cases filed against five customs officials involved in the scam. chennai airport gold smuggling. worth 941 crore gold smuggling
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂര്‍ ലുലു മാള്‍: നിയമപരമായി ചെയ്യാന്‍ സാധിക്കുന്നത് പരിശോധിക്കുമെന്ന് എം.എ യൂസഫലി
Kuwait
• 15 hours ago
ബെംഗളൂരുവിൽ 21 കോടിയുടെ ലഹരിമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ
crime
• 15 hours ago
'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; സ്ത്രീകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി' രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആര്‍
Kerala
• 16 hours ago
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം: പ്രതികളായ പൊലിസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി പൊലിസ്, ദുർബല വകുപ്പുകൾ മാത്രം
crime
• 16 hours ago
വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ച് മൂന്ന് മരണം
Kerala
• 17 hours ago
സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാന്‍ സാധ്യത
Kerala
• 17 hours ago
ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍
uae
• 18 hours ago
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
crime
• 18 hours ago
അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി
crime
• 18 hours ago
ജിഎസ്ടിയിൽ സമഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
National
• a day ago
കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• a day ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• a day ago
സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി
Saudi-arabia
• a day ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• a day ago
ചന്ദ്രഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്രഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്
qatar
• a day ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• a day ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• a day ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• a day ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• a day ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• a day ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• a day ago