HOME
DETAILS

രണ്ട് വർഷത്തോളം മാലിന്യക്കൂമ്പാരത്തിൽ കഴിഞ്ഞ നോവക്കിത് പുതു ജൻമമാണ്; യുകെയിലേക്ക് പറക്കാൻ കാത്തിരിപ്പാണവൾ, തന്നെ ദത്തെടുത്ത കുടുംബത്തിനരികിലേക്ക്

  
September 02 2025 | 06:09 AM

nova the resilient street cat of abu dhabi

രണ്ട് വർഷത്തോളം അബൂദബിയിലെ ഇടവഴികളിലായിരുന്നു നോവയുടെ ജീവിതം. അവിടെ ചവറ്റുകൊട്ടകൾക്ക് പിന്നിൽ ഒളിച്ചും, ചോർച്ചയുള്ള പൈപ്പുകൾക്കടിയിൽ തണുപ്പ് തേടിയും, ടിന്നിന്റെ മൂർച്ചയുള്ള അരികുകളിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിച്ചും ജീവിച്ച ഒരു പൂച്ചയാണ് നോവ. തെരുവിലെ ജീവിത യുദ്ധത്തിൽ അവളുടെ ശരീരത്തിൽ മുറിവുകളും രണ്ട് പല്ലുകൾ പൊട്ടിയ നിലയിലുമായിരുന്നു.

എന്നാൽ ഈ മാസം അവസാനം, ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി നോവ യുകെയിലേക്ക് പറക്കുകയാണ്. അവിടെ അവളെ ദത്തെടുക്കാൻ അല്ല സ്വന്തമാക്കാനായി ഒരു കുടുംബം കാത്തിരിപ്പുണ്ട്.

എന്നാൽ, നോവയുടെ ഈ രണ്ടാം ജൻമത്തിൽ ഏറെ സന്തോഷിക്കുന്നത് ആഴ്ചകളോളം അവളെ രക്ഷിക്കാൻ പ്രയത്നിച്ച രക്ഷാപ്രവർത്തകരാണ്.

“നോവ എന്ന വാക്കിനർത്ഥം ‘പുതിയ തുടക്കം’ എന്നാണ്, രണ്ട് വർഷത്തെ തെരുവുജീവിതത്തിന് ശേഷം അവൾക്ക് അത് തന്നെയാണ് ലഭിക്കുന്നത്,” രണ്ട് പതിറ്റാണ്ടിലേറെയായി മൃഗങ്ങളെ രക്ഷിക്കുന്ന ചിക്കു സിംഗ് പറഞ്ഞു.

അവളെ രക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ജാക്വലിൻ ആപ്പിൾബിയും ക്ലെയറും ചേർന്നാണ് നോവ എന്ന പേര് തിരഞ്ഞെടുത്തത്. ഓഗസ്റ്റ് മാസത്തിലാണ് നോവയുടെ രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. ചവറ്റുകൊട്ടയ്ക്ക് സമീപം അവൾ ദിനംപ്രതി കഷ്ടപെടുന്നത്  ശ്രദ്ധിച്ച സാറ എന്ന ഫീഡർ കരിം ദിയാബ് എന്ന രക്ഷാപ്രവർത്തകനെ സമീപിച്ചു.

“ആരെങ്കിലും അടുത്ത് വന്നാൽ ഉടൻ നോവ ഒളിച്ചിരിക്കും. കരിമിന്റെ ഡ്രോപ്പ് ട്രാപ്പ് ഇല്ലായിരുന്നെങ്കിൽ അവളെ രക്ഷിക്കുക ഏതാണ്ട് അസാധ്യമായിരുന്നു,” സിംഗ് ഖലീജ് ടൈംസിനോട് പറഞ്ഞു. കരിമും, സാറയും, മറ്റുള്ളവരും ചേർന്ന് നോവയുടെ വെറ്ററിനറി ചികിത്സാ ചെലവുകളും വഹിച്ചുവെന്ന് സിം​​ഗ് കൂട്ടിച്ചേർത്തു.

ക്യാപിറ്റൽ വെറ്റ് ക്ലിനിക്കിൽ, ഡോ. കമാൽ അഡെൽ നോവയെ പരിശോധിച്ചു. ദീർഘനാൾ ഉപേക്ഷിക്കപ്പെട്ട പൂച്ചകൾക്ക് സാധാരണമായ വിറയലും അതീവ ഭയവും ഉണ്ടാകും, നോവക്കും ഇവയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അവളുടെ ആരോഗ്യം സ്ഥിരത കൈവരിച്ച ശേഷം, ജാക്വലിൻ ആപ്പിൾബി തന്റെ സുഹൃത്ത് ക്ലെയറിനൊപ്പം ഒരു ഫോസ്റ്റർ ഹോം ക്രമീകരിച്ചു, അവിടെ നോവയ്ക്ക് അഭയവും സ്നേഹവും ലഭിച്ചു.

ഇപ്പോൾ, കാർഡ്ബോർഡ് കഷണങ്ങൾക്ക് പകരം ഒരു പുതപ്പിൽ ചുരുണ്ട് കിടന്ന്, നോവ തന്റെ വിദേശയാത്രയ്ക്കായി കാത്തിരിക്കുകയാണ്. 

ഭാഗ്യം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് നോവയെന്ന് സിംഗ് പറഞ്ഞു. കണക്കുകൾ പ്രകാരം ദുബൈയിലും അബൂദബിയിലും 100,000 മുതൽ 150,000 വരെ തെരുവുപൂച്ചകൾ ജീവിക്കുന്നു. ഇവയിൽ പലതും തെരുവിൽ ജനിച്ചവയാണ്, മറ്റുചിലത് മുമ്പ് വളർത്തുമൃഗങ്ങളായിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ടവയാണ്.

വിദൂര പ്രദേശങ്ങളിൽ പൂച്ചകളെ ഉപേക്ഷിക്കുന്നത്, പൂച്ചകുഞ്ഞുങ്ങളെ പെട്ടികളിൽ ടേപ്പ് ചെയ്ത് വയ്ക്കുന്നത്, ഗർഭിണിയായ പൂച്ചകളെ മരുഭൂമിയിൽ കൊണ്ടു പോയി കളയുന്നത്, വളർത്തുമൃഗങ്ങളെ ലിഫ്റ്റുകളിൽ ഉപേക്ഷിക്കുന്നത് എന്നിവയെല്ലാം ഞങ്ങൾ കണ്ടിട്ടുണ്ട്. ചിലത് തങ്ങളുടെ കുടുംബം തിരികെ വരുമെന്ന പ്രതീക്ഷയിൽ ആഴ്ചകളോളം അടഞ്ഞ വാതിലിന് പുറത്ത് കാത്തിരിക്കുന്നു, സിം​ഗ് പറഞ്ഞു. 

Nova, a stray cat, survived for two years in the alleyways of Abu Dhabi by scavenging for food and shelter. She would often hide behind trash cans and seek refuge under leaky pipes to escape the harsh environment. Despite the challenges, Nova's resilience and adaptability allowed her to thrive in the midst of adversity, making her story a testament to the survival instincts of street animals [5].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

ഡോ. ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

uae
  •  5 hours ago
No Image

പിതാവ് കെ.സി.ആറിനെ ബലിയാടാക്കി പാർട്ടിയിലെ തന്നെ ആളുകൾ കോടീശ്വരന്മാരാകുന്നു; ആരോപണത്തിന് പിന്നാലെ കെ. കവിതയെ സസ്‌പെൻഡ് ചെയ്ത് ബിആർഎസ്

National
  •  6 hours ago
No Image

തിരൂരിലെ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടി; വിശദീകരണവുമായി അധികൃതർ

Kerala
  •  6 hours ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല/Delhi Riot 2020

National
  •  6 hours ago
No Image

ജിമ്മുകളിൽ സ്ത്രീകൾക്ക് പുരുഷ ട്രെയിനർമാർ പരിശീലനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി

National
  •  8 hours ago
No Image

അമേരിക്കയിലെ പുതുതല മുറ പിന്തുണക്കുന്നത് ഹമാസിനെ; സര്‍വേ റിപ്പോര്‍ട്ട്

International
  •  8 hours ago
No Image

കാൽനടയാത്രക്കാരനെ എഐജിയുടെ വാഹനം ഇടിച്ചിട്ടു; പരുക്കേറ്റയാളെ പ്രതിയാക്കി പൊലിസിന്റെ നടപടി

Kerala
  •  8 hours ago
No Image

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ; അനധികൃത മാലിന്യ സംസ്കരണത്തിനെതിരെ കർശന നടപടികളുമായി സഊദി

Saudi-arabia
  •  8 hours ago