
'സത്യം പറയുന്നവരല്ല, ജനങ്ങളെ വിഡ്ഢികളാക്കുന്നവരാണ് ഇവിടെ മികച്ച നേതാക്കള്‍' നിതിന്‍ ഗഡ്കരി; അക്ഷരംപ്രതി ശരിയെന്ന് കോണ്‍ഗ്രസ്

മുംബൈ: ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ഇവിടെ ഏറ്റവും മികച്ച നേതാവാകാൻ കഴിയൂ
എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ അഖിലഭാരതീയ മഹാനുഭവ പരിഷത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് ഗഡ്കരിയുടെ പരാമര്‍ശം. രാഷ്ട്രീയത്തില്‍ സത്യം പറയുന്നവര്‍ക്ക് ഇടമില്ലെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.
''ഞാന്‍ ജോലി ചെയ്യുന്ന മേഖലയില്‍ പൂര്‍ണഹൃദയത്തോടെ സത്യം പറയുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ടല്ലോ. ഇവിടെ (രാഷ്ട്രീയത്തില്‍) ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കുന്നത് ആരാണോ അവരാണ് ഏറ്റവും മികച്ച നേതാവാകുന്നത്' ഗഡ്കരി പറഞ്ഞു.
എങ്കിലും ഒരു കാര്യം സത്യമാണ്. ഭഗവാന്‍ കൃഷ്ണന്‍ ഭഗവത് ഗീതയില്‍ എഴുതിയതുപോലെ സത്യത്തിന്റേതായിരിക്കും അന്തിമ വിജയം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ നേടാന്‍ കുറുക്ക് വഴികളുണ്ടാവാം. നിങ്ങള്‍ക്ക് നിയമങ്ങള്‍ ലംഘിക്കാം. ചുവപ്പു സിഗ്നല്‍ മറികടക്കുകയോ ചാടിക്കടക്കുകയോ ചെയ്യാം. എന്നാല്‍ കുറിക്കുവഴികള്‍ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നു. സത്യസന്ധത, വിശ്വാസ്യത, സമര്‍പ്പണം, തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തണം'' -ഗഡ്കരി പറഞ്ഞു.
ഗഡ്കരിയുടെ പരാമര്‍ശം വിവാദമായിട്ടുണ്ട്. ഏറ്റുപിടിച്ച് പ്രതിപക്ഷവും രംഗത്തെത്തി. പരാമര്‍ശം അക്ഷരം പ്രതി ശരിയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. 'സത്യവചന്‍' കേരള കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.
സമാന രീതിയിലുള്ള പരാമര്‍ശങ്ങള്‍ മുമ്പും ഗഡ്കരി ഉന്നയിച്ചിട്ടുണ്ട്. പൊതുഭരണത്തില്‍ അച്ചടക്കം ഉറപ്പാക്കാന്‍ സര്‍ക്കാറിനെതിരെ കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞ മാസം ഗഡ്കരി പറഞ്ഞിരുന്നു. ' സമൂഹത്തില്‍ സര്‍ക്കാറിനെതിരെ കോടതിയില്‍ ഹരജി നല്‍കുന്ന ചിലര്‍ ഉണ്ടാകണം. ഇത് രാഷ്ട്രീയക്കാരില്‍ അച്ചടക്കം കൊണ്ടുവരുന്നു. കോടതി ഉത്തരവിന് ചെയ്യാന്‍ കഴിയുന്ന പലതും മന്ത്രിമാര്‍ക്ക് പോലും ചെയ്യാന്‍ കഴിയില്ല. ഇത് ജനകീയ രാഷ്ട്രീയത്തിന് വഴിവെക്കുന്നു'' -എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം, മോദി സര്‍ക്കാര്‍ ടി.ഡി.പിയും ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കിയതില്‍ എതിര്‍പ്പുമായും ഗഡ്കരി രംഗത്തുവന്നിരുന്നു. അവസരവാദ രാഷ്ട്രീയക്കാര്‍ ഭരണകക്ഷിയുമായി സഖ്യമുണ്ടാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി എപ്പോഴും ഈ രണ്ട് പാര്‍ട്ടികളുടെയും താല്‍പര്യം സംരക്ഷിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
union minister nitin gadkari says only those who can fool the public become top leaders, adds there's no space for truth in politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ
crime
• 12 hours ago
വീണ്ടും ഫ്ലീറ്റ് വിപുലീകരണവുമായി ഖത്തർ എയർവേയ്സ്; 2025 അവസാനത്തോടെ വിവിധ റൂട്ടുകളിൽ 236 സീറ്റുകളുള്ള A321neo സർവിസ് ആരംഭിക്കും
qatar
• 12 hours ago
ഗസ്സയില്‍ സ്വതന്ത്രഭരണകൂടം ഉള്‍പെടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്; തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ഇസ്‌റാഈല്‍, കൂട്ടക്കൊലകള്‍ തുടരുന്നു
International
• 12 hours ago
യുഎഇയിൽ ചാറ്റ് ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവച്ച് റോബ്ലോക്സ്; തീരുമാനം കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ
uae
• 12 hours ago
ഓണത്തിന് തിരക്കോട് തിരക്ക്; താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസത്തെ നിയന്ത്രണം
Kerala
• 13 hours ago
എമിറേറ്റ്സ് സ്കൈകാർഗോയുടെ വളർച്ചയ്ക്കായി പുതിയ ബോയിംഗ് വിമാനങ്ങൾ; ധനസഹായ കരാറിൽ ഒപ്പുവച്ച് എമിറേറ്റസ് എൻബിഡി
uae
• 13 hours ago
പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം: ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രതിയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍, വീട്ടില്‍ നിന്ന് കണ്ടെടുത്തത് മനുഷ്യജീവന്‍ അപായപ്പെടുത്താവുന്ന സ്‌ഫോടകവസ്തുക്കള്‍
Kerala
• 13 hours ago
കിമ്മിന് ഡിഎൻഎ മോഷണ ഭീതി; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കിം തൊട്ട സ്ഥലങ്ങൾ വൃത്തിയാക്കി
International
• 13 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ, കേരളത്തെ പേടിപ്പിച്ച് മസ്തിഷ്ക ജ്വരം
Kerala
• 13 hours ago
നബിദിന അവധി; കൽബയിലും ഖോർഫക്കാനിലും സന്ദർശിക്കാൻ പറ്റിയ ആറ് സ്ഥലങ്ങൾ
uae
• 13 hours ago
ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്തരുത്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പുടിൻ
International
• 14 hours ago
കസ്റ്റഡി മർദ്ദനക്കേസ് ഒതുക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി സുജിത്ത്; ഗുണ്ടാ പൊലിസ് സംഘത്തിൽ കൂടുതൽ പേർ, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
Kerala
• 14 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലേക്ക് 6.5 ലക്ഷം കന്നി വോട്ടർമാർ
Kerala
• 14 hours ago
'ഒരേ തസ്തികയ്ക്ക് പല യോഗ്യതകള്‍ വച്ച് അപേക്ഷ ക്ഷണിച്ചു' ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നോക്കുകുത്തി?
Kerala
• 14 hours ago
'വിദേശി'കളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാം, ജയിലിലടയ്ക്കാം; ഫോറിന് ട്രൈബ്യൂണലുകള്‍ക്ക് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ പദവി നല്കി കേന്ദ്രം
National
• 15 hours ago
തൃശൂര്‍ ലുലു മാള്‍: നിയമപരമായി ചെയ്യാന്‍ സാധിക്കുന്നത് പരിശോധിക്കുമെന്ന് എം.എ യൂസഫലി
Kuwait
• 15 hours ago
ബെംഗളൂരുവിൽ 21 കോടിയുടെ ലഹരിമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ
crime
• 16 hours ago
'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; സ്ത്രീകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി' രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആര്‍
Kerala
• 16 hours ago
ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ച് സഊദി അറേബ്യ
Saudi-arabia
• 14 hours ago
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍: ഇസ്‌റാഈല്‍ മറുപടി നല്‍കിയില്ലെന്ന് ഖത്തര്‍; ഗസ്സ പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള ശ്രമം എല്ലാവരെയും അപകടത്തിലാക്കുമെന്നും വിദേശകാര്യ വക്താവ്
qatar
• 15 hours ago
അന്ന് ന്യൂനപക്ഷകാർഡ്: ഇന്ന് ഭൂരിപക്ഷ പ്രീണനം'സി.പി.എമ്മിനെ തുണയ്ക്കുമോ അയ്യപ്പസംഗമം?'
Kerala
• 15 hours ago