
മുസ്‌ലിം ലീഗും, പിജെ ജോസഫും സ്വന്തം സമുദായങ്ങള്‍ക്ക് വാരിക്കോരി നല്‍കി; വിദ്വേഷം തുടര്‍ന്ന് വെള്ളാപ്പള്ളി

തൊടുപുഴ: വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്തവണ മുസ്‌ലിം ലീഗിനും, പിജെ ജോസഫിനുമെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇരുകൂട്ടരും അധികാരത്തിലുള്ളപ്പോള്‍ സ്വന്തം സമുദായങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തൊടുപുഴയില്‍ നടന്ന യൂനിയന്‍ തല ശാഖാ സംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ കടന്നാക്രമണം.
പിജെ ജോസഫ് സ്വന്തം സമുദായത്തിന് വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കി. ഇതിനായി നിയമങ്ങളും, ചട്ടങ്ങളും മാറ്റിയെഴുതി. ഇക്കാര്യം അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പോലും വെളിപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക രംഗത്തും വലിയ രീതിയില്‍ ഫണ്ടുകള്‍ നല്‍കി. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ചെലവഴിക്കുന്ന കോടികള്‍ സംഘടിത ന്യൂനപക്ഷങ്ങളുടെ കൈകളിലേക്കാണ് പോകുന്നത്. വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം ലീഗ് ഭരിച്ചപ്പോള്‍ മുസ്‌ലിം ന്യൂനപക്ഷത്തിനും വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനനങ്ങള്‍ അനുവദിച്ചെന്നും, ഈഴവരടക്കമുള്ള വിഭാഗങ്ങളെ തഴഞ്ഞെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇക്കാര്യം തുറന്ന് പറയുന്നതിനാല്‍ പലര്‍ക്കും തന്നോട് ശത്രുതയാണെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി പാര്‍ട്ടികള്‍ പലതും തുറന്ന് പറയാന്‍ മടിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നവോഥാന സമിതിയുടെ തലപ്പത്ത് തന്നെ നിയമിച്ചത് ആണ്‍കുട്ടികളാണെന്നും, അവര്‍ പറഞ്ഞാല്‍ സ്ഥാനമൊഴിയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന യോഗത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ തുപ്പി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. മുസ്‌ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാര കേന്ദ്രങ്ങളില്‍ എത്തിയെന്നും, ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
'ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും, അവസരവാദ രാഷ്ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുന്നു. ഈഴവ സമുദായത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു സോദനരനെയും കാണുന്നില്ല. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉള്‍പ്പെടെ വളര്‍ന്നത്. കോണ്‍ഗ്രസില്‍ ഒരു ഈഴവ എംഎല്‍എ മാത്രമേ ഉള്ളൂ. ആദര്‍ശ രാഷ്ട്രീയം മരിച്ചു. അതിനായി നിലകൊള്ളുമ്പോള്‍ തഴയപ്പെട്ടത് ഈഴവരാണ്. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്ക്കാനും സ്ഥാനാര്‍ഥിയാക്കാനും ആളുണ്ട്,' വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
vellapally nadeshan hate speech against muslim league and pj joseph
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒറ്റ ഗോളിൽ സഊദി കീഴടക്കി; അൽ നസറിനൊപ്പം വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ
Football
• 6 hours ago
യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം
uae
• 6 hours ago
കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി, നല്‍കിയത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, പരാതി യത്താറാക്കിയത് സി.പി.എം ഓഫിസില്‍; നീതിക്കായി അധ്യാപകന്‍ അലഞ്ഞത് 11 വര്‍ഷം, ഒടുവില്‍ പകവീട്ടലെന്ന് കണ്ടെത്തി കോടതി
Kerala
• 6 hours ago
സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്
Kerala
• 7 hours ago
സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം
Cricket
• 7 hours ago
ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍
National
• 7 hours ago
പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി
Kerala
• 8 hours ago
അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 8 hours ago
യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു
Cricket
• 8 hours ago
ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്
Kerala
• 8 hours ago
25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍
Saudi-arabia
• 9 hours ago
പേടിക്കണം, അമീബിക് മസ്തിഷ്ക ജ്വരത്തെ
Kerala
• 9 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും
Kerala
• 9 hours ago
പട്നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്
National
• 10 hours ago
വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ
crime
• 18 hours ago
റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ
uae
• 18 hours ago
മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം
Kerala
• 18 hours ago
ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്
uae
• 18 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍
Kerala
• 16 hours ago
അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം
Kerala
• 17 hours ago
ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന
Kerala
• 17 hours ago