
പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്

പട്‌ന: വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ പേരില്‍ പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നതിനെതിരേ രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ സമാപനം. സമാപനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ 11ന് തുടങ്ങിയ റാലി നഗരത്തെ ഇളക്കിമറിച്ചു. കനത്ത ചൂടിലും തളരാത്ത ആവേശമായിരുന്നു റാലിയിലെങ്ങും. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ കൊടികളുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയും റാലിക്കൊപ്പം അണിചേരുകയും ചെയ്തതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു. പട്‌നയിലെ ഗാന്ധി മൈതാനിയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണ് യാത്ര ആരംഭിച്ചത്. രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പ് തന്നെ മൈതാനി തിങ്ങിനിറഞ്ഞിരുന്നു.
രാഹുല്‍ മൈതാനിയിലേക്ക് പ്രവേശിച്ചതോടെ ആളുകളുടെ ആവേശം ആരവമായി. കോണ്‍ഗ്രസ് പതാകയ്‌ക്കൊപ്പം ആര്‍.ജെ.ഡിയുടെയും വി.ഐ.പിയുടെയും ഇടതു പാര്‍ട്ടികളുടെയും കൊടികളുമായി പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിച്ചു. പലവര്‍ണക്കൊടികള്‍ ആകാശത്തേക്കുയര്‍ന്നു. മുദ്രാവാക്യം വിളികള്‍ മുഴങ്ങി. രാഹുലിനെ ഒരുനോക്കുകാണാന്‍ സുരക്ഷാവലയം ഭേദിച്ച് ആള്‍ക്കൂട്ടം മുന്നോട്ടുനീങ്ങി. പിന്നാലെ രാഹുല്‍ വാഹനത്തില്‍ കയറിയെങ്കിലും വാഹനം നീങ്ങാന്‍ കഴിയാത്തവിധം മൈതാനത്തിന് അകത്തും പുറത്തുമായി ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്കെന്ന ആശയസൂചകമായി കാല്‍നടയായി എസ്.പി വര്‍മ റോഡ് ഡാക്ക് ബംഗ്ലാവ് ചൗരാഹ വഴി ബാബാ സാഹബ് അംബേദ്കര്‍ പാര്‍ക്കിലേക്ക് കാല്‍നടയായി പോകാനായിരുന്നു സംഘാടകര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍, സംഘാടകര്‍ക്ക് നിയന്ത്രിക്കാനാവാത്തവിധം ആളുകള്‍ എത്തിച്ചേര്‍ന്നതോടെ യാത്ര അതേറൂട്ടില്‍ വാഹനത്തിലാക്കി. പൊലിസാകട്ടെ കാര്യമായ സുരക്ഷയൊരുക്കാനും തയാറാകാതിരുന്നതോടെ കോണ്‍ഗ്രസിന് സ്വകാര്യ സുരക്ഷാവിഭാഗത്തെ ആശ്രയിക്കേണ്ടിവന്നു. രാഹുലും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും ഇന്‍ഡ്യാ സഖ്യത്തിന്റെ നേതാക്കളും ഒരു വാഹനത്തിലും എം.പിമാരടക്കമുള്ള നേതാക്കള്‍ മറ്റൊരു വാഹനത്തിലുമായി നീങ്ങിയതോടെ വാഹനത്തിന് പിന്നില്‍ വലിയൊരു റാലി രൂപപ്പെട്ടു. വഴിയിലുടനീളം രാഹുലിനെക്കാണാന്‍ ആളുകള്‍ തിങ്ങിനിറഞ്ഞു.
പട്‌നയില്‍ റാലി നടത്താനും അംബേദ്കര്‍ പാര്‍ക്കില്‍ സമാപന പരിപാടി നടത്താനും പൊലിസ് അനുമതി നല്‍കിയിരുന്നില്ല. ഗാന്ധി മൈതാനിയില്‍ സമാപന പരിപാടി നടത്തണമെന്ന നിര്‍ദേശമായിരുന്നു പൊലിസിന്. കോണ്‍ഗ്രസ് അത് അംഗീകരിച്ചില്ല. ഒരു ട്രക്കില്‍ തയാറാക്കിയ താല്‍ക്കാലിക വേദിയിലാണ് സമാപനസമ്മേളനം നടന്നത്. രോത്താഹ് ജില്ലയിലെ ചരിത്ര നഗരമായ സരാശ്രമില്‍ നിന്ന് ഓഗസ്റ്റ് 17നാണ് രാഹുലിന്റെ യാത്ര തുടങ്ങിയത്. 16 ദിവസത്തിനിടയില്‍ 25 ജില്ലകളിലെ 110 അസംബ്ലി മണ്ഡലങ്ങളൂടെ യാത്ര കടന്നുപോയി. 1,300 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര സമാപിച്ചത്. നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍ക്കൊള്ളുന്ന ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിയാണ് റാലി സമാപിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, വി.ഐ.പിയുടെ മുകേഷ് സാഹ്നി, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, സി.പി.ഐയുടെ ആനിരാജ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി യൂസുഫ് പഠാന്‍, ശിവസേനയുടെ സഞ്ജയ് റാവത്ത്, സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, കേരളത്തില്‍ നിന്നുള്ള എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍ തുടങ്ങിയവര്‍ സമാപന പരിപാടികളില്‍ സംബന്ധിച്ചു.
പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്: രാഹുല്‍ ഗാന്ധി
പട്‌ന: വോട്ടുമോഷണം സംബന്ധിച്ച വലിയ വെളിപ്പെടുത്തലുകള്‍ വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതോടെ പ്രധാനമന്ത്രി മോദിക്ക് ഈ രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. പട്‌നയില്‍ വോട്ട് അധികാര്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മഹാദേവപുരയില്‍ ഞങ്ങള്‍ ആറ്റം ബോംബ് പൊട്ടിച്ചിരുന്നു. ആറ്റം ബോംബിനെക്കാള്‍ വലിയ ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നു. ബി.ജെ.പിക്കാര്‍ അതിന് തയാറായിരിക്കുക. വോട്ട് മോഷണത്തിന്റെ സത്യം, രാജ്യം മുഴുവന്‍ അറിയാന്‍ പോകുന്നു. ഇതോടെ മോദി ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കുകയാണെന്ന് സംശയാതീതമായി സ്ഥാപിക്കപ്പെടും.
മഹാരാഷ്ട്രയില്‍ എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന സഖ്യത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏകദേശം ഒരു കോടി പുതിയ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. നമ്മുടെ സഖ്യത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച അതേ വോട്ടുകള്‍ നിയമസഭയിലും ലഭിച്ചു. ഒരു വോട്ട് പോലും കുറഞ്ഞില്ല. പക്ഷേ, പുതിയ വോട്ടുകളെല്ലാം ബി.ജെ.പി സഖ്യത്തിന് ലഭിച്ചു. ലോക്‌സഭയില്‍ ഞങ്ങള്‍ വിജയിച്ചെങ്കിലും നിയമസഭയില്‍ തുടച്ചുനീക്കപ്പെട്ടു, തെരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പിയും ഒന്നിച്ച് വോട്ടുകള്‍ മോഷ്ടിക്കുകയായിരുന്നു. വോട്ടു മോഷണം എങ്ങനെ നടന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.
പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഞങ്ങള്‍ക്ക് വോട്ടര്‍പട്ടിക നല്‍കുന്നില്ല, വിഡിയോ നല്‍കുന്നില്ല. ഫോട്ടോകള്‍, പേരുകള്‍, വിലാസങ്ങള്‍ എന്നിവ ഒത്തുനോക്കാന്‍ ഞങ്ങളുടെ ആളുകള്‍ക്ക് നാല് മാസം 1617 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്നു. വോട്ട് മോഷണം എന്നാല്‍ അവകാശങ്ങളുടെ മോഷണമാണ്. സംവരണത്തിന്റെ മോഷണമാണ്. തൊഴില്‍ മോഷണമാണ്. വിദ്യാഭ്യാസത്തിന്റെ മോഷണമാണ്. ജനാധിപത്യത്തിന്റെ മോഷണമാണ്. യുവാക്കളുടെ ഭാവിയുമാണ് മോഷ്ടിക്കപ്പെടുന്നത്. അവര്‍ വോട്ട് മാത്രമല്ല, നിങ്ങളുടെ ഭൂമി, റേഷന്‍ കാര്‍ഡ് എല്ലാം എടുത്ത് അദാനിഅംബാനിക്ക് നല്‍കും.
മഹാത്മാഗാന്ധിയെ കൊന്ന അതേ ശക്തികള്‍ ഭരണഘടനയെ കൊല്ലാന്‍ ശ്രമിക്കുകയാണ്. എന്ത് സംഭവിച്ചാലും, അത് ചെയ്യാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ബിഹാറിലൂടെ സഞ്ചരിച്ചത്. യുവാക്കള്‍ യാത്രയെ സ്വീകരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ക്കും ബിഹാറിലെ യുവാക്കള്‍ക്കും ബിഹാറിലെ സ്ത്രീകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇതൊരു വിപ്ലവകരമായ സംസ്ഥാനമാണ്. വോട്ടുകള്‍ മോഷ്ടിക്കാന്‍ അനുവദിക്കില്ല എന്ന സന്ദേശം നിങ്ങള്‍ രാജ്യത്തിന് മുഴുവന്‍ നല്‍കിയിട്ടുണ്ട്. അത് രാജ്യത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ
National
• 9 hours ago
ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു
Kerala
• 9 hours ago
വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു
uae
• 9 hours ago
ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക
International
• 10 hours ago
പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ
Kerala
• 10 hours ago
സാങ്കേതിക തകരാർ; ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ റദ്ദാക്കി ട്രിച്ചി-ഷാർജ വിമാനം; പകരം വിമാനത്തിനായി യാത്രക്കാർ കാത്തിരുന്നത് മണിക്കൂറുകളോളം
uae
• 10 hours ago.jpeg?w=200&q=75)
നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും
International
• 10 hours ago
ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
National
• 11 hours ago
കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും
Kuwait
• 11 hours ago
ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ
crime
• 12 hours ago
ഗസ്സയില്‍ സ്വതന്ത്രഭരണകൂടം ഉള്‍പെടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്; തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ഇസ്‌റാഈല്‍, കൂട്ടക്കൊലകള്‍ തുടരുന്നു
International
• 12 hours ago
യുഎഇയിൽ ചാറ്റ് ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവച്ച് റോബ്ലോക്സ്; തീരുമാനം കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ
uae
• 12 hours ago
ഓണത്തിന് തിരക്കോട് തിരക്ക്; താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസത്തെ നിയന്ത്രണം
Kerala
• 12 hours ago
എമിറേറ്റ്സ് സ്കൈകാർഗോയുടെ വളർച്ചയ്ക്കായി പുതിയ ബോയിംഗ് വിമാനങ്ങൾ; ധനസഹായ കരാറിൽ ഒപ്പുവച്ച് എമിറേറ്റസ് എൻബിഡി
uae
• 13 hours ago
ഖത്തറിന് നേപ്പാളിന്റെ വക രണ്ട് ആനകള്‍; രുദ്രകാളിയും ഖഗേന്ദ്ര പ്രസാദും ചാര്‍ട്ടേഡ് വിമാനത്തില്‍ ദോഹയിലെത്തും, വൈക്കോല്‍ ഇന്ത്യയില്‍നിന്ന്
Environment
• 13 hours ago
ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്തരുത്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പുടിൻ
International
• 13 hours ago
കസ്റ്റഡി മർദ്ദനക്കേസ് ഒതുക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി സുജിത്ത്; ഗുണ്ടാ പൊലിസ് സംഘത്തിൽ കൂടുതൽ പേർ, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
Kerala
• 13 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലേക്ക് 6.5 ലക്ഷം കന്നി വോട്ടർമാർ
Kerala
• 13 hours ago
പാലക്കാട് സ്കൂളിലെ സ്ഫോടനം: ബി.ജെ.പി പ്രവര്ത്തകന് പ്രതിയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍, വീട്ടില്‍ നിന്ന് കണ്ടെടുത്തത് മനുഷ്യജീവന് അപായപ്പെടുത്താവുന്ന സ്ഫോടകവസ്തുക്കള്‍
Kerala
• 13 hours ago
കിമ്മിന് ഡിഎൻഎ മോഷണ ഭീതി; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കിം തൊട്ട സ്ഥലങ്ങൾ വൃത്തിയാക്കി
International
• 13 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ, കേരളത്തെ പേടിപ്പിച്ച് മസ്തിഷ്ക ജ്വരം
Kerala
• 13 hours ago