HOME
DETAILS

അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി

  
September 01 2025 | 16:09 PM

supreme court makes tet mandatory for teaching jobs

ന്യൂഡൽഹി: സ്കൂൾ അധ്യാപന ജോലിക്ക് അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാക്കി സുപ്രീംകോടതിയുടെ നിർണായക വിധി. അധ്യാപന സേവനത്തിൽ തുടരുന്നതിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അടങ്ങുന്ന രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ഹർജികളിൽ വാദം കേട്ട ശേഷമാണ് കോടതിയുടെ വിധി.

അതേസമയം, അഞ്ചുവര്‍ഷത്തില്‍ കുറവ് സര്‍വിസ് ബാക്കിയുള്ള അധ്യാപകര്‍ക്ക് ആശ്വാസം നല്‍കി, അവര്‍ ഇനി ടെറ്റ് യോഗ്യത എടുക്കേണ്ടതില്ലെന്ന് കോടതി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഈ കാലയളവിനുള്ളില്‍ സ്ഥാനക്കയറ്റം ആവശ്യമാണെങ്കില്‍ അവര്‍ ടെറ്റ് യോഗ്യത നേടിയിരിക്കണം. ഇനി അഞ്ചുവര്‍ഷമോ അതില്‍കൂടുതലോ സര്‍വിസ് ബാക്കിയുള്ള അധ്യാപകര്‍ സേവനം തുടരുന്നതിന് ടെറ്റ് യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് ജോലി ഉപേക്ഷിക്കുകയോ വിരമിക്കല്‍ ആനുകൂല്യങ്ങളോടെ നിര്‍ബന്ധിത വിരമിക്കലിന് അപേക്ഷിക്കുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ ടെറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നതുസംബന്ധിച്ച തര്‍ക്കം കോടതി വിശാല ബെഞ്ചിന് വിട്ടു. ഈ തര്‍ക്കത്തില്‍ കോടതി വിധി പറഞ്ഞില്ലെങ്കിലും, മറ്റെല്ലാ വിദ്യാലയങ്ങളിലുമെന്നത് പോലെ ന്യൂനപക്ഷസ്ഥാപനങ്ങളിലെ അധ്യാപകരും ടെറ്റ് യോഗ്യതയുള്ളവരായിരിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും രണ്ടംഗബെഞ്ച് പറഞ്ഞു. 

നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് റിക്രൂട്ട് ചെയ്യപ്പെട്ടതും വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സമയമുള്ളതുമായ ഇന്‍സര്‍വീസ് അധ്യാപകര്‍ സേവനത്തില്‍ തുടരുന്നതിന് 2 വര്‍ഷത്തിനുള്ളില്‍ ടെറ്റ് യോഗ്യത നേടാന്‍ ബാധ്യസ്ഥരാണ്. 

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ആര്‍ടിഇ നിയമം ബാധകമാണോ എന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അപ്പീലുകളുടെ ഒരു കൂട്ടത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. അങ്ങനെയാണെങ്കില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിതമായി ടെറ്റിന് യോഗ്യത നേടേണ്ടതുണ്ടോ, അത് ആര്‍ട്ടിക്കിള്‍ 30 ലംഘിക്കുന്നുണ്ടോ എന്നിവയും വിശാല ബെഞ്ച് പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിലെ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടി; വിശദീകരണവുമായി അധികൃതർ

Kerala
  •  an hour ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല/Delhi Riot 2020

National
  •  an hour ago
No Image

ജിമ്മുകളിൽ സ്ത്രീകൾക്ക് പുരുഷ ട്രെയിനർമാർ പരിശീലനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി

National
  •  2 hours ago
No Image

അമേരിക്കയിലെ പുതുതല മുറ പിന്തുണക്കുന്നത് ഹമാസിനെ; സര്‍വേ റിപ്പോര്‍ട്ട്

International
  •  3 hours ago
No Image

കാൽനടയാത്രക്കാരനെ എഐജിയുടെ വാഹനം ഇടിച്ചിട്ടു; പരുക്കേറ്റയാളെ പ്രതിയാക്കി പൊലിസിന്റെ നടപടി

Kerala
  •  3 hours ago
No Image

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ; അനധികൃത മാലിന്യ സംസ്കരണത്തിനെതിരെ കർശന നടപടികളുമായി സഊദി

Saudi-arabia
  •  3 hours ago
No Image

രോഹിത്തിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോറ്റ മത്സരത്തിലും ഇതിഹാസമായി യുഎഇ ക്യാപ്റ്റൻ

Cricket
  •  3 hours ago
No Image

പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം: കോൺഗ്രസ്

National
  •  3 hours ago
No Image

'സത്യം പറയുന്നവരല്ല, ജനങ്ങളെ വിഡ്ഢികളാക്കുന്നവരാണ് ഇവിടെ മികച്ച നേതാക്കള്‍'  നിതിന്‍ ഗഡ്കരി; അക്ഷരംപ്രതി ശരിയെന്ന് കോണ്‍ഗ്രസ്

National
  •  4 hours ago
No Image

ജുമൈറ ഷോപ്പിംഗ് കോംപ്ലക്സിലെ കടയിലേക്ക് കാർ ഇടിച്ചു കയറി; ആർക്കും പരുക്കുകളില്ല

uae
  •  4 hours ago