HOME
DETAILS

കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  
Web Desk
September 03 2025 | 15:09 PM

online fraud worth rs 25 crore in kochi 96 transactions through 23 accounts special team formed

കൊച്ചി: കൊച്ചിയിൽ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ കടവന്ത്ര സ്വദേശിയായ വ്യവസായി നിമേഷിന് 25 കോടി രൂപയുടെ നഷ്ടമുണ്ടായ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 23 ബാങ്ക് അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ നടന്നതായും, ഇതിൽ രാജ്യത്തിന് പുറത്തേക്കുള്ള ഇടപാടുകളും ഉൾപ്പെടുന്നുവെന്നും പൊലിസ് കണ്ടെത്തി.

രാജ്യം കണ്ട ഏറ്റവും വലിയ ഷെയർ ട്രേഡിങ് തട്ടിപ്പുകളിലൊന്നിന്റെ വ്യാപ്തി കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. എന്നാൽ, അന്വേഷണത്തിൽ പൊലിസിന് മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. ‘ഡാനിയേൽ’ എന്ന പേര് പറഞ്ഞ് പരിചയപ്പെട്ട ഒരു വ്യക്തി, നിമേഷിനെ ‘ക്യാപിറ്റാലിക്സ്’ എന്ന വ്യാജ വെബ്സൈറ്റിലേക്ക് ആകർഷിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ വ്യക്തിയെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും, ‘ഡാനിയേൽ’ എന്ന പേര് വ്യാജമാണെന്നാണ് പൊലിസിന്റെ നിഗമനം. കാലിഫോർണിയയിൽ രജിസ്റ്റർ ചെയ്തതായി കാണപ്പെടുന്ന ഈ വെബ്സൈറ്റുമായി ബന്ധപ്പെട്ട്, തട്ടിപ്പുകാർ ആദ്യം വാട്സ്ആപ്പ് വഴിയും പിന്നീട് ടെലഗ്രാം വഴിയും നിമേഷുമായി ആശയവിനിമയം നടത്തിയിരുന്നു.

തുടക്കത്തിൽ നിമേഷിന് ചെറിയ ലാഭം ലഭിച്ചിരുന്നെങ്കിലും, പിന്നീട് ഇത് തട്ടിപ്പിനായി ഒരുക്കിയ കെണിയാണെന്ന് വ്യക്തമായി. നഷ്ടപ്പെട്ട മുഴുവൻ തുകയും ഇന്ത്യയിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റപ്പെട്ടതെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഒരേ ബാങ്കിന്റെ വിവിധ ശാഖകളിലുള്ള അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. തട്ടിപ്പുകാർ നിമേഷുമായി സോഷ്യൽ മീഡിയ വഴിയും മറ്റും നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ് അന്വേഷണ സംഘം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രവാസികളെ പോലിസ് പിന്തുടർന്ന് പിടികൂടി; കയ്യിൽ നിറയെ മയക്കുമരുന്ന്

Kuwait
  •  2 days ago
No Image

'ബീഡിയും ബിഹാറും' വിവാദം; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പരാമര്‍ശം തെറ്റ്; മാപ്പ് പറയണമെന്ന് തേജസ്വി യാദവ്

National
  •  2 days ago
No Image

റിയാദ് മെട്രോ ഇനി രാവിലെ 5:30 മുതൽ തന്നെ ഓടിത്തുടങ്ങും | Riyadh Metro

Saudi-arabia
  •  2 days ago
No Image

രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തും, അമേരിക്കയുമായി പുതിയ കരാര്‍ ഒപ്പിടും; യുഎസ് വാണിജ്യ സെക്രട്ടറി

International
  •  2 days ago
No Image

ബഹ്‌റൈനിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാന്‍ നിര്‍ദേശം

bahrain
  •  2 days ago
No Image

കാസര്‍ഗോഡ് മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

Kerala
  •  2 days ago
No Image

മൂന്ന് ദിവസം പ്രത്യേക മുന്നറിയിപ്പില്ല; 9ന് ഈ ജില്ലകളിൽ മഴ കനക്കും; അലർട്ടുകൾ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

എൻ.ഐ.ആർ.എഫ് റാങ്കിങ്: ഓവറോൾ വിഭാഗത്തിൽ ഐഐടി മദ്രാസ് ഒന്നാമത്, ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള നാല് സ്ഥാപനങ്ങൾ | Full List

National
  •  2 days ago
No Image

കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

National
  •  2 days ago
No Image

പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍

Kerala
  •  2 days ago

No Image

ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?

Cricket
  •  2 days ago
No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  2 days ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  2 days ago
No Image

'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്

International
  •  2 days ago