
'വിദേശി'കളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാം, ജയിലിലടയ്ക്കാം; ഫോറിന്‍ ട്രൈബ്യൂണലുകള്‍ക്ക് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ പദവി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: അസമില്‍ സംശയകരമായ പൗരത്വമുള്ളവരുടെ കേസുകള്‍ കൈകാര്യംചെയ്യുന്ന ഫോറിന്‍ ട്രൈബ്യൂണലുകള്‍ക്ക് (എഫ്.ടി) ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരങ്ങള്‍ നല്‍കി. ഇതോടെ വിദേശികളെന്നു കണ്ടെത്തുന്നവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും അവരെ പ്രത്യേക തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കാനും ട്രൈബ്യൂണലുകള്‍ക്ക് കഴിയും. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് വിജ്ഞാപനം ഇറക്കിയത്. 1964 ലെ ഫോറിനേഴ്സ് (ട്രൈബ്യൂണല്‍) നിയമ പ്രകാരം പൗരത്വം സംശയത്തിലായ ഒരാള്‍ നേരിട്ട് ഹാജരാകുന്നതില്‍ പരാജയപ്പെട്ടാല്‍ ആ വ്യക്തിക്കെതിരേ വാറണ്ട് പുറപ്പെടുവിക്കാന്‍ എഫ്.ടികള്‍ക്ക് ഇത് അധികാരം നല്‍കുന്നുണ്ട്. വിദേശിയല്ല എന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട ആളുകളെ തടങ്കലിലേക്കോ പ്രത്യേക കേന്ദ്രങ്ങളിലേക്കോ അയച്ചിരുന്നത് നേരത്തെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയായിരുന്നു.
ഒരു വ്യക്തി വിദേശിയാണോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ കലക്ടര്‍ക്കോ മജിസ്ട്രേറ്റിനോ ഒരു ഉത്തരവിലൂടെ ഫോറിന്‍ ട്രൈബ്യൂണലിന് റഫര്‍ ചെയ്യാം. രാജ്യത്തെ പൗരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ അയാളെ കസ്റ്റഡിയിലെടുത്ത് തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്ത് 100 എഫ്.ടികള്‍ ആണുള്ളത്. 2019ല്‍ അസമില്‍ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) പ്രസിദ്ധീകരിച്ചതിന് ശേഷമാണ് എഫ്.ടികളുടെ എണ്ണം വര്‍ധിപ്പിച്ചത്.
ഉത്തരവ് രാജ്യത്തുടനീളം ബാധകമാണെങ്കിലും നിലവില്‍ ഫോറിന്‍ ട്രൈബ്യൂണലുകള്‍, ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന അസമില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യുന്നത്.
മുസ്‌ലിം കുടിയേറ്റക്കാരെ മാത്രം നാടുകടത്തും
ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ മുസ്‌ലിംകളല്ലാത്തവരെ നാടുകടത്തുന്നത് തടയുന്നതിന് ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് 2025 ന്റെ ഭാഗമായി പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതു പ്രകാരം 2024 ഡിസംബര്‍ 31ന് മുമ്പ് മതപരമായ പീഡനമോ, പീഡന ഭയമോ കാരണം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പാസ്പോര്‍ട്ടോ വിസയോ മറ്റു രേഖകളോ ഇല്ലെങ്കിലും ഇവിടെ തുടരാം.
അസമില്‍ വിദേശികളെന്നാരോപിച്ച് ബംഗ്ല ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുകയും ബംഗ്ല സംസാരിക്കുന്ന കുടിയേറ്റത്തൊഴിലാളികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസ് കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണിത്. ഇതോടെ രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കുന്നരില്‍ മുസ്‌ലിംകള്‍ അല്ലാത്തവരുണ്ടെങ്കില്‍ അവരെ നാടുകടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയും.
ഈ ഉത്തരവ് നടപ്പാക്കുന്നതോടെ അനധികൃത കുടിയേറ്റത്തിന്റെ പേരിലുള്ള നാടുകടത്തല്‍ നേരിടേണ്ടി വരുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമാവും. 2024 ഡിസംബര്‍ 31ന് മുമ്പ് മതപരമായ പീഡനമോ, പീഡന ഭയമോ കാരണം ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നാടുകടത്തല്‍ നേരിടേണ്ടിവരില്ലെന്നും രേഖകളില്ലാതെ ഇന്ത്യയില്‍ തുടരാമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു. ഇത്തരം ആളുകളെ സാധുവായ പാസ്‌പോര്‍ട്ടും വിസയും കൈവശം വയ്ക്കണമെന്ന നിയമത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് (എക്‌സെംപ്ഷന്‍) ഓര്‍ഡര്‍- 2025' എന്ന തലക്കെട്ടിലിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
പൗരത്വനിയമ ഭേദഗതി 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കലായിരുന്നു. പൗരത്വത്തെക്കുറിച്ച് നിവലില്‍ പറയുന്നില്ലെങ്കിലും സമാന്തരമായുള്ള പുതിയ ഉത്തരവോടെ നിയമത്തില്‍ ഭേദഗതിയില്ലാതെ തന്നെ അമുസ്‌ലിംകള്‍ക്ക് 10 വര്‍ഷത്തെ ഇളവ് ലഭിക്കും. രേഖകളില്ലാത്തവര്‍ക്കും പാസ്‌പോര്‍ട്ടോ വിസയോ കാലഹരണപ്പെട്ടവര്‍ക്കും ഇതേ ഇളവുണ്ടാകും. എന്നാല്‍ ഇത് 2015 ജനുവരി 9 വരെ ഇന്ത്യയില്‍ അഭയം തേടിയ രജിസ്റ്റര്‍ ചെയ്ത ശ്രീലങ്കന്‍ തമിഴ് പൗരന്മാര്‍ക്ക് ബാധകമല്ല. അനധികൃത അമുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കുന്നതിന് പൗരത്വനിയമത്തിലും സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നേക്കും. പൗരത്വ നിയമഭേദഗതിയുടെ സമയ പരിധി 2014 ഡിസംബര്‍ 31ന് പകരം 2024 ഡിസംബര്‍ 31 ആക്കി മാറ്റുന്ന ഭേദഗതിയായിരിക്കും കൊണ്ടുവരികയാണെന്നാണ് വിവരം.
അതേ സമയം, പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ ഉത്തരവിലൂടെ ഭേദഗതി ചെയ്തുവെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സുകന്ത മജൂംദാര്‍ അടക്കം ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍, നിയമഭേദഗതിയില്ലെന്ന് അറിഞ്ഞതോടെ നീക്കം ചെയ്തു.
നേപ്പാള്‍, ഭൂട്ടാന്‍ വഴി വിസയില്ലാതെ വരാം
നേപ്പാള്‍ ഭൂട്ടാന്‍ പൗരന്‍മാര്‍ക്ക് കരയിലൂടെയോ വിമാനമാര്‍ഗമോ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് പാസ്‌പോര്‍ട്ടും വിസയും വേണ്ടതില്ലെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ചൈന, മക്കാവു, ഹോങ്കോങ്, പാകിസ്ഥാന്‍ എന്നിവ ഒഴികെ ഏതു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ പ്രവേശിച്ചാലും ഇത് ബാധകമാണ്. 1959 ന് ശേഷവും 2003 മെയ് 30 ന് മുമ്പും ഇന്ത്യയില്‍ എത്തിയ ടിബറ്റുകാര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
പര്‍വ്വതാരോഹണ പര്യവേഷണങ്ങള്‍ക്കും കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ചൈന, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ക്കും ഇന്ത്യയില്‍ പര്‍വതാരോഹണത്തിന് അനുമതി നല്‍കില്ല.
Foreign Tribunals in India can now issue arrest warrants and jail suspected foreigners, with powers equal to Judicial Magistrates, per Centre's new order.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍
International
• 13 hours ago
'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്
International
• 13 hours ago
സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്
National
• 13 hours ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്‌റാഈലിന് അധികാരമില്ല'; ഇസ്‌റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 14 hours ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 14 hours ago
കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 14 hours ago
കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം
Kuwait
• 14 hours ago
'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്
National
• 15 hours ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍
Kerala
• 15 hours ago
ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍
International
• 16 hours ago
400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 16 hours ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 17 hours ago
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി
National
• 17 hours ago
വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക, രാഹുലിന്റെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
National
• 18 hours ago
ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം
Kerala
• 20 hours ago
17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക് ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം
National
• 21 hours ago
മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്
Kerala
• 21 hours ago
'എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നല്കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
National
• 21 hours ago
കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍
Kerala
• 19 hours ago
തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം
Kerala
• 19 hours ago
കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി
Kerala
• 19 hours ago