HOME
DETAILS

ഭരണ മികവ്: ജിഡിആര്‍എഫ്എ ദുബൈക്ക് അന്താരാഷ്ട്ര അവാര്‍ഡ്

  
September 04 2025 | 06:09 AM

Dubai sets benchmark as GDRFA Wins prestigious international prize

ദുബൈ: ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ ദുബൈ) ഭരണ മികവിനുള്ള അന്താരാഷ്ട്ര അവാര്‍ഡ് നേടി. ഗ്ലോബല്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് റിവ്യൂ ഏര്‍പ്പെടുത്തിയ 2025ലെ ബെസ്റ്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ഗവേണന്‍സ് സര്‍ക്കാര്‍ മേഖലാ പുരസ്‌കാരമാണ് ജി.ഡി.ആര്‍.എഫ്.എ ദുബൈക്ക് ലഭിച്ചത്. ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.

2025-09-0411:09:42.suprabhaatham-news.png
 
 


ഇത് ദുബൈയുടെ ഭരണമികവും പൊതുസേവന മേഖലയിലെ നൂതന സമീപനവും ആഗോള തലത്തില്‍ ശ്രദ്ധേയമാക്കുന്നതാണ്. സ്ഥാപനത്തിന്റെ ഘടനാപരമായ വികസനത്തിനും മികച്ച ഭരണ തത്ത്വങ്ങള്‍ നടപ്പാക്കുന്നതിനും ജി.ഡി.ആര്‍.എഫ്.എ ദുബൈ പ്രതിജ്ഞാബദ്ധമാണ്. നേട്ടം എമിറേറ്റിലെ ദീര്‍ഘ വീക്ഷണമുള്ള ഭരണ നേതൃത്വത്തിന് സമര്‍പ്പിക്കുന്നുവെന്ന് ഡയരക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി പറഞ്ഞു. ഭരണ മികവിന്റെ ലോക മാതൃകയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ തങ്ങള്‍ സേവന സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതൊരു കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണെന്ന് ഇന്‍സ്റ്റിറ്റിയൂഷനല്‍ ഗവേണന്‍സ് ആന്‍ഡ് കോംപ്ലയന്‍സ് ഡയരക്ടര്‍ ഡോ. ഹനാന്‍ അബ്ദുല്ല അല്‍ മര്‍സൂഖി വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ജി.ഡി.ആര്‍.എഫ്.എ പ്രവര്‍ത്തിക്കുന്നതെന്നും ഇത് ദുബൈയിലെ സര്‍ക്കാര്‍ പ്രകടനത്തിന് സുസ്ഥിരത നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവര്‍ത്തന മികവുകള്‍ക്ക് ജി.ഡി.ആര്‍.എഫ്.എ ദുബൈ ഇതിനകം നിരവധി തദ്ദേശആഗോള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. വിശ്വാസം വളര്‍ത്തിയെടുക്കാനും സ്ഥാപനപരമായ പ്രകടനം മെച്ചപ്പെടുത്താനും ജനങ്ങളെ സേവിക്കാനും കൂടുതല്‍ സുസ്ഥിര ഭാവി രൂപപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംയോജിത സര്‍ക്കാര്‍ മാതൃകയ്ക്കായുള്ള തുടര്‍ ശ്രമങ്ങളെ അംഗീകാരം എടുത്തുകാട്ടുന്നുവെന്നും ജനറല്‍ ഡയരക്ടറേറ്റ് വിശദീകരിച്ചു.

Dubai has once again set a benchmark for excellence. The General Directorate of Residency and Foreigners Affairs – Dubai (GDRFA Dubai) has been named the “Best in Institutional Governance – Government Sector 2025” by Global Banking & Finance Review, making it the first government entity in the Middle East ever to receive this prestigious honor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

Kuwait
  •  3 hours ago
No Image

യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  4 hours ago
No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 hours ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  4 hours ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  5 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  6 hours ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  6 hours ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  6 hours ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  6 hours ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 hours ago

No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  7 hours ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  8 hours ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  8 hours ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  9 hours ago