HOME
DETAILS

ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala

  
Web Desk
September 03 2025 | 07:09 AM

Comparison of gold prices in Kerala and Gulf countries including the UAE and Saudi Arabia

ദുബൈ/റിയാദ്: കേരളത്തിലേത് പോലെ ഗള്‍ഫ് രാഷ്ട്രങ്ങളിലും സ്വര്‍ണവിലകുതിക്കുകയാണ്. ദിനംപ്രതി റെക്കോഡ് തിരുത്തി സ്വര്‍ണവില മുന്നേറുന്ന പ്രതിഭാസമാണ് ആഗോളാടിസ്ഥാനത്തില്‍ തന്നെയുള്ളത്.കേരളത്തില്‍ ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 77,800 രൂപയിലെത്തി. സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ് വര്‍ധിച്ച് 78,440 രൂപയായി. തുടര്‍ച്ചയായ നാലാംദിവസമാണ് സ്വര്‍ണവില റെക്കോഡ് ഭേദിക്കുന്നത്. അന്താരാഷ്ട്രവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിച്ചുയര്‍ന്നത്. അന്താരാഷ്ട്രാവില 3500 ഡോളര്‍ മറികടന്നെങ്കിലും തിരിച്ച് 3493 ഡോളറിലെത്തുകയായിരുന്നു. ഫെഡറല്‍ പലിശനിരക്ക് കുറയ്ക്കുമെന്ന വാര്‍ത്ത പരന്നതോടെയാണ് അന്താരാഷ്ട്ര സ്വര്‍ണവില കുതിച്ചുയര്‍ന്നത്. 

കേരളത്തിലേത് പോലെ തന്നെ യുഎഇ, സൗദി, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും സ്വര്‍ണ്ണ വില കൂടുകയാണ്. വലിയ കുതിപ്പിന് പിന്നാലെ ഇടിഞ്ഞശേഷമാണ് സ്വര്‍ണവിപണിയിലെ ഈ കുതിപ്പ്. 

2025-09-0312:09:46.suprabhaatham-news.png
 
 

യുഎഇയില്‍ ഇന്ന് 22 ക്യാരറ്റ് സ്വര്‍ണത്തിന് (ഗ്രാം) 393 ദിര്‍ഹം (9,416 രൂപ) ആണ് വില. 22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഒരു ഗ്രാമിന് ഇന്ന് 9805 രൂപയാണ്. അതായത് യുഎഇയിലെയും കേരളത്തിലെയും സ്വര്‍ണനിരക്കിലെ ഇന്നത്തെ വ്യത്യാസം ഏകദേശം 400 ഓളം രൂപ മാത്രമാണ്. എങ്കിലും കൂടുതല്‍ സ്വര്‍ണം ആവശ്യമുള്ള പ്രവാസികള്‍ ഇപ്പോഴും ഗള്‍ഫ് നാടുകളില്‍നിന്ന് സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. കാരണം ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണം ഗള്‍ഫില്‍നിന്ന് കൊണ്ടുവരുമ്പോള്‍ 3,500 ഓളം രൂപ ലാഭിക്കാം. 

ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടും. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്. നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.

കേരളത്തിലെ സ്വര്‍ണവില
(ഓരോ ഗ്രാം വീതം)

22 ക്യാരറ്റ്: 9805

24 ക്യാരറ്റ്: 10697

18 ക്യാരറ്റ്: 8023

സഊദിയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 400 (9,390 രൂപ)

24 ക്യാരറ്റ്: 434 (10,188 രൂപ)

18 ക്യാരറ്റ്: 327.3 (7,683 രൂപ)

യുഎഇയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 393 (9,416 രൂപ)

24 ക്യാരറ്റ്: 424.25 (10,165രൂപ)

18 ക്യാരറ്റ്: 321.5 (7,703 രൂപ)

ഒമാനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 41.55 (9,516 രൂപ)

24 ക്യാരറ്റ്: 44.45 (10,182 രൂപ)

18 ക്യാരറ്റ്: 34 (7,789 രൂപ)

കുവൈത്തിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 32.02 (9,218 രൂപ)

24 ക്യാരറ്റ്: 34.91 (10,050 രൂപ)

18 ക്യാരറ്റ്: 26.2 (7,542 രൂപ)

ഖത്തറിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 393 (9,509 രൂപ)

24 ക്യാരറ്റ്: 422 (10,211 രൂപ)

18 ക്യാരറ്റ്: 321.5 (7,779 രൂപ)

ബഹ്‌റൈനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 40.5 (9,459 രൂപ)

24 ക്യാരറ്റ്: 43.2 (10,090 രൂപ)

18 ക്യാരറ്റ്: 33.1 (7,731 രൂപ)

 

2025-09-0312:09:11.suprabhaatham-news.png
 
 


വില കൂടുന്തോറും ഡിമാന്‍ഡ് കുറയുന്നില്ലെന്ന് മലബാര്‍ ഗോള്‍ഡ് 

സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയരുമ്പോഴും, തങ്ങളുടെ ഷോറൂമുകളിലുടനീളമുള്ള ഡിമാന്‍ഡ് സ്ഥിരമായി തുടരുന്നുവെന്നും മലബാര്‍ ഗോള്‍ഡ്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിലനില്‍ക്കുന്ന മൂല്യത്തിലും അത് നല്‍കിയ ശ്രദ്ധേയമായ വളര്‍ച്ചയിലും ഉപയോക്താക്കള്‍ ചെലുത്തുന്ന ആഴത്തിലുള്ള വിശ്വാസവും അടിവരയിടുന്നുവെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിങ് ഡയരക്ടര്‍ ഷംലാല്‍ അഹ്മദ് എം.പി പറഞ്ഞു. 'വിലയെക്കുറിച്ച് ബോധമുള്ള ഉപയോക്താക്കള്‍ നിരക്കുകള്‍ സ്ഥിരത കൈവരിക്കുന്നത് വരെ കാത്തിരിക്കുകയെന്ന സമീപനം സ്വീകരിച്ചേക്കാം. എന്നാല്‍, ഭാരം കുറഞ്ഞ ആഭരണങ്ങളോടുള്ള മുന്‍ഗണനയില്‍ ഗണ്യമായ മാറ്റം ഞങ്ങള്‍ നിരീക്ഷിച്ചു. താങ്ങാനാകുന്ന വില മാത്രമല്ല, ദിവസേന ധരിക്കാവുന്നതും പ്രത്യേക അവസരങ്ങള്‍ക്ക് വേണ്ടത്ര മനോഹരവുമായിരിക്കുന്ന മിനുസമാര്‍ന്നതും വൈവിധ്യമാര്‍ന്നതുമായ ഡിസൈനുകളുടെ വര്‍ധിച്ചു വരുന്ന ആകര്‍ഷണവും ഈ പ്രവണതയെ നയിക്കുന്നു. മാത്രമല്ല, പരമ്പരാഗതമായി ഉയര്‍ന്ന ആഭരണ വാങ്ങലുകളുമായി ബന്ധപ്പെട്ടിരിക്കുന്ന സമയമായ ഉത്സവ സീസണ്‍ അടുക്കുമ്പോള്‍ സ്വര്‍ണ വില്‍പനയില്‍ ശക്തമായ വളര്‍ച്ച ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' അദ്ദേഹം നിരീക്ഷിച്ചു.

Gold prices are fluctuating in Kerala and Gulf Coutnries. This fluctuation in the gold market comes after a big jump followed by a fall. After a twoday break, gold prices have risen again in Kerala today.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  2 days ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  2 days ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  2 days ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  2 days ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  2 days ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  2 days ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  2 days ago
No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  2 days ago
No Image

കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

crime
  •  2 days ago
No Image

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

National
  •  2 days ago