
കിമ്മിന് ഡിഎൻഎ മോഷണ ഭീതി; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കിം തൊട്ട സ്ഥലങ്ങൾ വൃത്തിയാക്കി

ബെയ്ജിങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചൈനയിലെ ബെയ്ജിങിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, കിം ഇരുന്ന കസേര, ഉപയോഗിച്ച ഗ്ലാസ്, തൊട്ട മറ്റ് വസ്തുക്കൾ എന്നിവ അദ്ദേഹത്തിന്റെ അനുചരന്മാർ സൂക്ഷ്മമായി വൃത്തിയാക്കി.
കിം ഇരുന്ന കസേരയുടെ കൈപ്പിടികളും പിൻഭാഗവും തുടച്ചുമിനുക്കി. സമീപത്തുണ്ടായിരുന്ന ചെറിയ മേശ പോലും വിട്ടില്ല. കിം ഉപയോഗിച്ച ഗ്ലാസ് ഒരു ട്രേയിൽ വെച്ച് ഉടൻ തന്നെ മാറ്റി. ഈ സൂക്ഷ്മമായ വൃത്തിയാക്കലിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
"ചർച്ചകൾക്ക് ശേഷം, കിമ്മിനെ അനുഗമിച്ച സുരക്ഷാ ജീവനക്കാർ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും സൂക്ഷ്മമായി നീക്കം ചെയ്തു," റഷ്യൻ മാധ്യമപ്രവർത്തകനായ അലക്സാണ്ടർ യുനഷേവ് തന്റെ ചാനലിലൂടെ റിപ്പോർട്ട് ചെയ്തു. "കിം കുടിച്ച ഗ്ലാസ് ഉടനടി കൊണ്ടുപോയി. അദ്ദേഹം ഇരുന്ന കസേരയും തൊട്ട മറ്റ് ഫർണിച്ചറുകളും അപ്പോൾ തന്നെ തുടച്ച് വൃത്തിയാക്കി," യുനഷേവ് കൂട്ടിച്ചേർത്തു.
വൃത്തിയാക്കൽ അതിഗംഭീരമായിരുന്നെങ്കിലും, കിമ്മിന്റെയും പുതിന്റെയും കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നാണ് സൂചന. ഇരുവരും ഒന്നിച്ചുള്ള ചായസത്കാരത്തിന് മുമ്പ് സംതൃപ്തരായി കാണപ്പെട്ടുവെന്നും യുനഷേവ് പറയുന്നു.
കിമ്മിന്റെ ഈ ഫോറൻസിക്-തല മുൻകരുതലിന്റെ കാരണം വ്യക്തമല്ല. റഷ്യയുടെയോ ചൈനയുടെയോ നിരീക്ഷണത്തെക്കുറിച്ചുള്ള ഭീതിയാകാം ഇതിന് പിന്നിലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നത് കിം മാത്രമല്ല. പുടിനും ഡിഎൻഎ മോഷണം തടയാൻ സമാനമായ നടപടികൾ സ്വീകരിക്കാറുണ്ട്. 2017 മുതൽ, പുതിന്റെ സന്ദർശന വേളകളിൽ അദ്ദേഹത്തിന്റെ വിസർജ്യവസ്തുക്കൾ പ്രത്യേക ബാഗുകളിൽ ശേഖരിക്കുന്ന പതിവ് റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 5 hours ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• 6 hours ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• 6 hours ago
വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 6 hours ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 6 hours ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 7 hours ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• 7 hours ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• 7 hours ago.png?w=200&q=75)
കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
Kerala
• 7 hours ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്‌വേ തകർന്നുവീണ് ആറ് മരണം
National
• 7 hours ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• 8 hours ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 8 hours ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 8 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• 9 hours ago
'റോഹിംഗ്യകളേയും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളേയും നാടുകടത്തുന്നത് അവസാനിപ്പിക്കുക' ഇന്ത്യയോട് യു.എസ് സമിതി
International
• 11 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ
Kerala
• 11 hours ago.png?w=200&q=75)
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഉടൻ; കെ.എം. അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ എന്നിവർ പരിഗണനയിൽ
Kerala
• 12 hours ago
'ട്രംപിന്റെ വികാരങ്ങളെ മാനിക്കുന്നു, ഇന്ത്യയും യു.എസും തമ്മില്‍ പോസിറ്റിവ് ആയ ബന്ധം' മഞ്ഞുരുക്കത്തിലേക്ക് സൂചന നല്കി പ്രധാനമന്ത്രിയും
International
• 12 hours ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 10 hours ago
ബീഡി-ബിഹാർ വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും
Kerala
• 10 hours ago
കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം
Kerala
• 10 hours ago.png?w=200&q=75)