HOME
DETAILS

400 ഗ്രാം ആര്‍.ഡി.എക്‌സുമായി നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ലഷ്കര്‍ ഇ ജിഹാദി എന്ന പേരില്‍ ഭീഷണി സന്ദേശമയച്ചത് അശ്വിന്‍ കുമാര്‍, അറസ്റ്റ് ചെയ്ത് മുംബൈ പൊലിസ്

  
Web Desk
September 06 2025 | 05:09 AM

man arrested for sending terror threat message to mumbai police

മുംബൈ: മുംബൈ: മുംബൈ മഹാനഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചാവേര്‍ ഭീഷണി സന്ദേശം അയച്ചത് അശ്വിനി കുമാര്‍ സുപ്ര എന്ന 50കാരനെന്ന് മുംബൈ പൊലിസ്.  ബിഹാര്‍ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയില്‍ താമസിക്കുകയാണ്. മുംബൈ പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തു. ഭീഷണി സന്ദേശം അയക്കാന്‍ ഇയാള്‍ ഉപയോഗിച്ച സിം കാര്‍ഡും മൊബൈല്‍ ഫോണും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.  

ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായു മുംബൈയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്.ഭീഷണിക്ക് പിന്നിലെ 'പ്രചോദനം' എന്തെന്നും പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാള്‍ ജ്യോത്സനാണെന്നാണ് പൊലിസിനോട് പറഞ്ഞിരിക്കുന്നത്. 

തന്റെ സുഹൃത്തായ ഫിറോസിനെ കുടുക്കാന്‍ വേണ്ടിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലിസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്  എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പട്നയിലെ ഫുല്‍വാരി സ്വദേശിയായ ഫിറോസിന്റെ പരാതിയില്‍ അശ്വിനി കുമാര്‍ മൂന്ന് മാസം ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഭീഷണി സന്ദേശം അയച്ചത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിന്റെ പേരിലാണ് അശ്വിനിയുടെ ജയില്‍വാസം എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

400 കിലോഗ്രാം ആര്‍.ഡി.എക്സുമായി 34 മനുഷ്യബോംബുകള്‍ നഗരത്തില്‍ സജ്ജമാണെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ട്രാഫിക് പൊലിസിന്റെ കണ്‍ട്രോള്‍ റൂമിലെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനിലാണ് ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. 'ലഷ്‌കര്‍-ഇ-ജിഹാദി' എന്ന പേരിലായിരുന്നു ഭീഷണി സന്ദേശം.

നഗരം ശനിയാഴ്ച ആനന്ദ് ചതുര്‍ദശി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയാണ് പൊലിസിന് തലവേദനയായി ബോംബ് ഭീഷണിയെത്തുന്നത്. 10ഓളം കമ്മീഷണര്‍ റാങ്ക് ഉദ്യോഗസ്ഥര്‍, 40 ഡി.സി.പി റാങ്ക് ഉദ്യോഗസ്ഥര്‍, 3000 ഇന്‍സ്പെക്ടര്‍മാര്‍,15,000കോണ്‍സ്റ്റബിള്‍ മാര്‍ എന്നിവരെ വിന്യസിച്ചാണ് സുരക്ഷാ വലയം ശക്തമാക്കിയത്. 14 കമ്പനി എസ്.ആര്‍.പി.എഫ്, മൂന്ന് ടീം കലാപ നിയന്ത്രണ സേന, നാല് കമ്പനി സി.എ.പി.എഫ് ഉള്‍പ്പെടെ സേനകളെയാണ് നഗരത്തില്‍ വിന്യസിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  9 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  10 hours ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  10 hours ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  10 hours ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  10 hours ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  10 hours ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  11 hours ago
No Image

കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

Kerala
  •  11 hours ago
No Image

ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്‌വേ തകർന്നുവീണ് ആറ് മരണം

National
  •  11 hours ago


No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  11 hours ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  11 hours ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  12 hours ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  12 hours ago