HOME
DETAILS
MAL
അക്രമത്തില്‍ ബന്ധമില്ലെന്നു സി.പി.എം ജില്ലാ സെക്രട്ടറി
backup
September 07 2016 | 19:09 PM
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫിസിന് നേരേനടന്ന ആക്രമണത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെന്ന് ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു. സംഭവം അങ്ങേയറ്റം അപലപനീയമാണ്. സംഭവവുമായി ബന്ധപ്പെട്ട സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് നേരെ ബി.ജെ.പി ഉയര്‍ത്തുന്ന ആരോപണം ദുരുപദിഷ്ടമാണ്. അത് ജനങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."