
'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ ചരക്കുസേവന നികുതി (ജി.എസ്.ടി) പരിഷ്‌കരത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'ഒരു രാഷ്ട്രം ഒരു നികുതി' എന്നത് കേന്ദ്ര സര്‍ക്കാര്‍ 'ഒരു രാഷ്ട്രം ഒമ്പത് നികുതി' എന്നാക്കി മാറ്റിയെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.
ജി.എസ്.ടി ലളിതവത്കരിക്കണമെന്ന് ഒരു ദശാബ്ദക്കാലമായി കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടിയിലെ സങ്കീര്‍ണത നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങളേയും ബിസിനസുകളേയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജി.എസ്.ടി ലളിതവത്കരിക്കണമെന്ന് 10 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണ്. 'ഒരു രാഷ്ട്രം ഒരു നികുതി' എന്നത് 'ഒരു രാഷ്ട്രം ഒമ്പത് നികുതി' എന്നാക്കി മോദി സര്‍ക്കാര്‍ മാറ്റി. നികുതി ഘടനയെ 0%, 5%, 12%, 18%, 28% എന്നും 0.25%, 1.5%, 3%, 6% എന്നിങ്ങനെ പ്രത്യേക നിരക്കായും മാറ്റി -ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
लगभग एक दशक से, भारतीय राष्ट्रीय कांग्रेस, GST के सरलीकरण की माँग कर रही है।
— Mallikarjun Kharge (@kharge) September 4, 2025
मोदी सरकार ने “One Nation, One Tax” को "One Nation, 9 Taxes" बना दिया था।
जिसमें 0%, 5%, 12%, 18%, 28% के Tax Slabs शामिल थे और 0.25%, 1.5%, 3% व 6% की विशेष दरें थीं।
कांग्रेस पार्टी ने अपने…
2019ലെയും 2024ലെയും പ്രകടനപട്ടികയില്‍ പറഞ്ഞ പ്രകാരം ലളിതവും യുക്തിസഹവുമായ നികുതി സംവിധാനം നടപ്പാക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എം.എസ്.എം.ഇകളെയും ചെറുകിട വ്യാപാരങ്ങളെയും ബാധിക്കുമെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഘടന ലളിതവത്കരിക്കാന്‍ ആവശ്യപ്പെട്ടു.
2005 ഫെബ്രുവരി 28ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാറാണ് ജി.എസ്.ടി ലോക്‌സഭയില്‍ പ്രഖ്യാപിച്ചത്. 2011ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി ജി.എസ്.ടി ബില്‍ കൊണ്ടുവന്നെങ്കിലും ബി.ജെ.പി എതിര്‍ത്തു. മുഖ്യമന്ത്രിയായിരുന്ന മോദിയും ജി.എസ്.ടിയെ എതിര്‍ത്തു. എന്നാല്‍, ഇപ്പോള്‍ ജി.എസ്.ടി ആഘോഷിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍, സാധാരണക്കാരില്‍ നിന്ന് നികുതി പിരിക്കുന്നതും അവരുടെ നേട്ടമായാണ് കാണുന്നത്- അദ്ദേഹം പരിഹസിച്ചു.യ
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കര്‍ഷകര്‍ക്ക് മേല്‍ ജി.എസ്.ടി ചുമത്തുന്നത്. കാര്‍ഷികമേഖലയിലെ 36 സാധനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ നികുതി ചുമത്തിയിട്ടുള്ളതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്) നിരക്കുകളില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ക്കാണ് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. നിലവിലുള്ള പ്രധാന നാല് സ്ലാബുകള്‍ (5%, 12%, 18%, 28%) രണ്ട് സ്ലാബുകളായി (5%, 18%) ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ മാറ്റങ്ങള്‍ എന്നും ഇത് ഉപഭോഗം പ്രോത്സാഹിപ്പിക്കാനും വിലകുറയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.
രണ്ട് ദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് നേരത്തെ ധനമന്ത്രാലയം അറിയിച്ചിരുന്നത്. എങ്കിലും ആദ്യ ദിവസം തന്നെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ച് പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍
International
• 2 days ago
'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്
International
• 2 days ago
സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്
National
• 2 days ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്‌റാഈലിന് അധികാരമില്ല'; ഇസ്‌റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 2 days ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 2 days ago
കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 2 days ago
കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം
Kuwait
• 2 days ago
'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്
National
• 2 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍
Kerala
• 2 days ago
ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍
International
• 2 days ago
400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 2 days ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 2 days ago
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി
National
• 2 days ago
വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക, രാഹുലിന്റെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
National
• 2 days ago
ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം
Kerala
• 3 days ago
17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക് ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം
National
• 3 days ago
മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്
Kerala
• 3 days ago
'എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നല്കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
National
• 3 days ago
കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍
Kerala
• 2 days ago
തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം
Kerala
• 2 days ago
കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി
Kerala
• 2 days ago