
രാജസ്ഥാന്‍ റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?

മുംബൈ: ഐപിഎല്ലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന് സൂചന. രാജസ്ഥാന്‍ വിടാനുള്ള താല്‍പ്പര്യം താരം ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നെങ്കിലും ഇതു നടക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താല്‍പ്പര്യമില്ലെങ്കിലും താരം രാജസ്ഥാനില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനുപുറമേ സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന മിനി ലേലത്തിന് മുന്നേ തന്നെ റിലീസ് ചെയ്യണമെന്ന് താരം ടീമിനോട് ആവശ്യപ്പെട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് താരത്തെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കാന്‍ താല്‍പ്പര്യവുമുണ്ടായിരുന്നു. എന്നാല്‍ താരത്തിന് പകരമായി രാജസ്ഥാന്‍ ആവശ്യപ്പെട്ടത് ശിവം ദുബൈയെയോ രവീന്ദ്ര ജഡേജയെയോ ആയിരുന്നു. എന്നാല്‍ ഇത് ചെന്നൈയ്ക്ക് സ്വീകാര്യമായിരുന്നില്ല. ഇതോടെ ആ വഴി അടയുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ വെറും 4 എണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന് വിജയിക്കാനായത്. പരുക്കിനു പിന്നാലെ ടീമില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങളാണ് സഞ്ജുവിനെ ടീം മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. റിയാന്‍ പരാഗിനെ ടീമിന്റെ ക്യാപ്റ്റനാക്കിയതും രാഹുല്‍ ദ്രാവിഡുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ഇതിന് ആക്കം കൂട്ടി. ഇതോടെയാണ് താരം രാജസ്ഥാന്‍ വിടാന്‍ തീരുമാനിച്ചത്.
അടുത്ത സീസണില്‍ രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരാകണം എന്നതില്‍ ടീമിനകത്ത് തന്നെ മൂന്ന് അഭിപ്രായങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച പരാഗിനെ ക്യാപ്റ്റനാക്കണമെന്നാണ് മാനേജ്‌മെന്റിലെ ചിലരുടെ താല്‍പ്പര്യം. കഴിവും പ്രാപ്തിയുമുള്ള യശ്വിസി നയിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ഇതിനു പുറമേ സഞ്ജു തന്നെ തുടരണമെന്ന് വാദിക്കുന്നവരുമുണ്ട്.
വരുന്ന സീസണില്‍ രാജസ്ഥാനെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടുംതന്നെ എളുപ്പമല്ല. കഴിഞ്ഞ മാസം അവസാനമാണ് രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക പദവി ഒഴിഞ്ഞത്. കുമാര്‍ സംഗക്കാര രാജസ്ഥാന്റെ പരിശീലക പദവിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ടീമോ സംഗക്കാരയോ ഇത് സ്ഥിരീകരിച്ചിട്ടില്ല.
rajasthan royals skipper sanju samson may face a major setback as reports suggest he could lose his captaincy. uncertainty looms over his future with rr, raising concerns among fans ahead of the next ipl season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍
International
• 13 hours ago
'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്
International
• 13 hours ago
സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്
National
• 13 hours ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്‌റാഈലിന് അധികാരമില്ല'; ഇസ്‌റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 13 hours ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 14 hours ago
കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 14 hours ago
കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം
Kuwait
• 14 hours ago
'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്
National
• 14 hours ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍
Kerala
• 14 hours ago
ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍
International
• 15 hours ago
400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 16 hours ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 16 hours ago
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി
National
• 16 hours ago
വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക, രാഹുലിന്റെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
National
• 17 hours ago
ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം
Kerala
• 20 hours ago
17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക് ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം
National
• 20 hours ago
മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്
Kerala
• 21 hours ago
'എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നല്കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
National
• 21 hours ago
കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍
Kerala
• 18 hours ago
തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം
Kerala
• 19 hours ago
കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി
Kerala
• 19 hours ago