
പരിസ്ഥിതി വിദഗ്ധർക്കുള്ള യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ; എങ്ങനെ അപേക്ഷ സമർപ്പിക്കാം?

ദുബൈ: പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. 2024 മെയ് മാസത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ ദീർഘകാല വിസ, പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക വികസനത്തിന് പിന്തുണ നൽകാൻ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്. ഇതുവഴി സുസ്ഥിരതയിലും കാലാവസ്ഥാ വ്യതിയാന മേഖലകളിലും കഴിവ് തെളിയിച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കാമെന്നാണ് യുഎഇ കണക്കുകൂട്ടുന്നത്.
യുഎഇ സർക്കാർ അവതരിപ്പിച്ച 10 വർഷത്തെ റെസിഡൻസി വിസയാണ് ബ്ലൂ വിസ. രാജ്യത്തിനകത്തും ആഗോളതലത്തിലും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെ അംഗീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അന്താരാഷ്ട്ര, പ്രാദേശിക, ദേശീയ പരിസ്ഥിതി സംഘടനകളിലെ അംഗങ്ങൾ, ആഗോള അവാർഡ് ജേതാക്കൾ, ഗവേഷകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർക്ക് ഈ വിസ ലഭ്യമാണ്.
ആർക്കാണ് യോഗ്യത?
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വ്യക്തമാക്കിയത് പ്രകാരം, ബ്ലൂ റെസിഡൻസി വിസ പരിസ്ഥിതി മേഖലയിലെ അസാധാരണ വ്യക്തികൾക്കുള്ളതാണ്. യോഗ്യരായവരിൽ ഇവർ ഉൾപ്പെടുന്നു:
- പരിസ്ഥിതി, ഊർജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാന മേഖലകളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളിലെ വിശിഷ്ട അംഗങ്ങൾ.
- പ്രാദേശിക, ദേശീയ, അന്തർദേശീയ പരിസ്ഥിതി അസോസിയേഷനുകളിലെ അംഗങ്ങൾ.
- പരിസ്ഥിതി സംരക്ഷണ സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നവർ.
- പരിസ്ഥിതി സുസ്ഥിരതയിലോ കാലാവസ്ഥാ വ്യതിയാനത്തിലോ ആഗോള, പ്രാദേശിക, ദേശീയ അവാർഡുകൾ നേടിയവർ.
- പരിസ്ഥിതി ശാസ്ത്രം, ഊർജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ബിരുദാനന്തര/ഡോക്ടറൽ ബിരുദധാരികൾ.
- ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള ഗവേഷകർ.
ആവശ്യമായ രേഖകൾ
പരിസ്ഥിതി മേഖലയിലെ സംഭാവനകളുടെയും നേട്ടങ്ങളുടെയും തെളിവ് (ഗവേഷണ പ്രബന്ധങ്ങൾ, പ്രോജക്ട് റിപ്പോർട്ടുകൾ, അവാർഡ് സർട്ടിഫിക്കറ്റുകൾ, അംഗത്വ രേഖകൾ).
കുറഞ്ഞത് 6 മാസം സാധുതയുള്ള പാസ്‌പോർട്ട്.
ലേറ്റസ്റ്റായി എടുത്ത രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ.
അപേക്ഷാ പ്രക്രിയ
ബ്ലൂ റെസിഡൻസി വിസയ്ക്ക് https://smartservices.icp.gov.ae/ വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഘട്ടങ്ങൾ:
നാമനിർദ്ദേശം:
അപേക്ഷകർ ഒരു നാമനിർദ്ദേശ അഭ്യർത്ഥന സമർപ്പിക്കണം അല്ലെങ്കിൽ യുഎഇയിലെ യോഗ്യതയുള്ള ഏതെങ്കിലും അതോറിറ്റി നാമനിർദ്ദേശം ചെയ്യണം. നാമനിർദ്ദേശ ഫീസ് 350 ദിർഹമാണ്.
വിസ അപേക്ഷ:
ICP നാമനിർദ്ദേശം അംഗീകരിച്ചാൽ, അപേക്ഷകർ വിസ അപേക്ഷ സമർപ്പിക്കണം.
യുഎഇ നിവാസികൾ വിസ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം.
മുഴുവൻ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, വിഭാഗം, നാമനിർദ്ദേശ നമ്പർ, ഫയൽ/ഏകീകൃത നമ്പർ, ദേശീയത, തൊഴിൽ, ജനനത്തീയതി, പാസ്‌പോർട്ട് വിവരങ്ങൾ, വിശ്വാസം, വൈവാഹിക നില, താമസ വിലാസം എന്നിവ നൽകുക.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.
യുഎഇക്ക് പുറത്തുള്ളവർക്ക്:
ബ്ലൂ വിസയ്ക്ക് നാമനിർദ്ദേശം ലഭിച്ചവർ 6 മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് (ചെലവ്: 1,250 ദിർഹം) അപേക്ഷിക്കണം.
ICP-യുടെ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിലൂടെയോ അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലൂടെയോ ഇതിനായി അപേക്ഷിക്കാം.
the uae has launched a 10-year blue residency visa aimed at environmental experts, researchers, and sustainability specialists. the initiative recognizes contributions to climate action and green projects. here’s everything you need to know about eligibility and how to apply.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ബീഡിയും ബിഹാറും' വിവാദം; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പരാമര്‍ശം തെറ്റ്; മാപ്പ് പറയണമെന്ന് തേജസ്വി യാദവ്
National
• 2 days ago
റിയാദ് മെട്രോ ഇനി രാവിലെ 5:30 മുതൽ തന്നെ ഓടിത്തുടങ്ങും | Riyadh Metro
Saudi-arabia
• 2 days ago
രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തും, അമേരിക്കയുമായി പുതിയ കരാര്‍ ഒപ്പിടും; യുഎസ് വാണിജ്യ സെക്രട്ടറി
International
• 2 days ago
ബഹ്‌റൈനിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാന്‍ നിര്‍ദേശം
bahrain
• 2 days ago
കാസര്‍ഗോഡ് മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 2 days ago
മൂന്ന് ദിവസം പ്രത്യേക മുന്നറിയിപ്പില്ല; 9ന് ഈ ജില്ലകളിൽ മഴ കനക്കും; അലർട്ടുകൾ പ്രഖ്യാപിച്ചു
Kerala
• 2 days ago
എൻ.ഐ.ആർ.എഫ് റാങ്കിങ്: ഓവറോൾ വിഭാഗത്തിൽ ഐഐടി മദ്രാസ് ഒന്നാമത്, ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള നാല് സ്ഥാപനങ്ങൾ | Full List
National
• 2 days ago
കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു
National
• 2 days ago
പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍
Kerala
• 2 days ago
'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി
International
• 2 days ago
പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്
Kerala
• 2 days ago
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്
National
• 2 days ago
'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്
uae
• 2 days ago
ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്-സാംസണ് സഖ്യം?
Cricket
• 2 days ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്റാഈലിന് അധികാരമില്ല'; ഇസ്റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 2 days ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 2 days ago
കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 2 days ago
കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം
Kuwait
• 2 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്
Kerala
• 2 days ago
'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 2 days ago.jpeg?w=200&q=75)
രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality
National
• 2 days ago
'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍
International
• 2 days ago
'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്
International
• 2 days ago