
മലേഗാവ് കേസില്‍ ഒരുമാസമായിട്ടും അപ്പീലില്ല; പുനഃപരിശോധനാ ഹരജി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല, പഠിക്കുകയാണെന്ന് എന്‍.ഐ.എ | Malegaon Blast case

മുംബൈ: തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരേ ആരോപണമുയര്‍ന്ന 2008ലെ മലേഗാവ് സ്‌ഫോടനക്കേസുകളിലെ പ്രതികളെ വെറുതെ വിട്ടതില്‍ ഒരുമാസമായിട്ടും അപ്പീല്‍ പോകാതെ പ്രോസികൂഷന്‍. ഏഴ് പ്രതികളെയും വെറുതെവിട്ട വിധിക്കെതിരേ അപ്പീല്‍ നല്‍കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കോടതി ഉത്തരവ് പഠിക്കുകയാണെന്നും കേസന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ ബ്രാഞ്ച് തലത്തില്‍ നിയമോപദേശം സ്വീകരിക്കുന്നുണ്ടെന്നും തുടര്‍ന്ന് ഭാവി നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ഏജന്‍സിയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ഒരു കേസില്‍ കോടതി ഉത്തരവ് നല്‍കുമ്പോഴെല്ലാം അത് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനിലേക്ക് (ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസര്‍- സി.ഐ.ഒ) പോകുകയും അപ്പീല്‍ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നിയമപരമായ അഭിപ്രായം എടുക്കുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
സാധാരണയായി ഒരു കേസില്‍ പുനഃപരിശോധനാ ഹരജി ഫയല്‍ ചെയ്യാനുള്ള തീരുമാനം 30 ദിവസത്തിനുള്ളില്‍ എടുക്കണമെന്നാണ്. എന്നാല്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി 90 ദിവസം വരെ നീട്ടാം. ഈ കേസില്‍ ജൂലൈ 31നാണ് മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി ബി.ജെ.പി മുന്‍ എം.പി സാധ്വി പ്രഗ്യാ സിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരുള്‍പ്പെടെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. മേജര്‍ (റിട്ട.) രമേഷ് ഉപാധ്യായ, അജയ് റാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരെല്ലാം ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു ജഡ്ജി എ.കെ ലഹോട്ടി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
മലേഗാവ് കേസില്‍ വിധി വരുന്നതിന് ഒരാഴ്ച മുമ്പാണ്, 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം യുവാക്കളെ നീണ്ട 19 വര്‍ഷത്തെ തടവിന് ശേഷം വെറുതെവിട്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ട്രെയിന്‍ സ്‌പോടനക്കേസില്‍ വിധി വന്ന് രണ്ടാമത്തെ ദിവസം തന്നെ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ച് കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യിപ്പിച്ചിരുന്നു. എന്നാല്‍ മലേഗാവ് കേസില്‍ ഇതുവരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീലിന് ശ്രമിച്ചിട്ടില്ല.
The National Investigation Agency (NIA) is examining the court judgment in the 2008 Malegaon blast case, in which all seven accused were acquitted last month.
On July 31, a special NIA court in Mumbai acquitted all the accused, including former Bharatiya Janata Party MP Pragya Singh Thakur and Lieutenant Colonel Prasad Shrikant Purohit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
crime
• 2 days ago
ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി
Saudi-arabia
• 2 days ago
കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു
crime
• 2 days ago
കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ
uae
• 2 days ago
പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍
Kuwait
• 2 days ago
യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
International
• 2 days ago
ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• 2 days ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• 2 days ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 2 days ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
വ്യാജ വെബ്സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 2 days ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 2 days ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
Kerala
• 2 days ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• 2 days ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• 2 days ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 2 days ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 2 days ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• 2 days ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• 2 days ago.png?w=200&q=75)
കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
Kerala
• 2 days ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്വേ തകർന്നുവീണ് ആറ് മരണം
National
• 2 days ago