
മോദി എന്റെ മഹാനായ സുഹൃത്ത്, ഇന്ത്യ-യുഎസ് ബന്ധം സവിശേഷം' യു ടേണടിച്ച് ട്രംപ്, കൂട്ടുകാരന്റെ ഇപ്പോഴത്തെ പ്രവൃത്തി ഇഷ്ടമല്ലെന്നും വിശദീകരണം

ന്യൂയോര്‍ക്ക്: ഇന്ത്യയോടുള്ള നിലപാടില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യു ടേണ്‍. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം സവിശേഷമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഒടുവിലത്തെ പ്രതികരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ മലക്കം മറിച്ചില്‍.
'ഞാനെന്നും മോദിയുടെ സുഹൃത്തായിരുന്നു. അദ്ദേഹം ഒരു മഹാനായ പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. എന്നാല്‍ ഈ പ്രത്യേക സമയത്ത് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതേസമയം, ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം സവിശേഷമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേ കുറിച്ച് യാതൊരു ആശങ്കയുടേയും ആവശ്യമില്ല. സന്ദര്‍ഭവശാലുള്ള അസ്വാരസ്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കിടയില്‍' ട്രംപ് വെള്ളിയാഴ്ച ഓവല്‍ ഓഫിസില്‍ പറഞ്ഞു.
ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നതിലാണ് എതിര്‍പ്പെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തയാറാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്.
കഴിഞ്ഞ ദിവസം ഇന്ത്യയെ പരിഹസിച്ചും വിമര്സിച്ചുമായിരുന്നു ട്രൂത്ത് സോഷ്യലിലെ ട്രംപിന്റെ പോസ്റ്റ്. ഇന്ത്യയേയും റഷ്യയേയും നമുക്ക് നഷ്ടമായെന്നാണ് തോന്നുന്നത് ഇരുണ്ടതും ദുരൂഹവുമായി ചൈനയോടൊപ്പമാണ് അവര്‍. ട്രംപ് കുറിച്ചു. മൂവര്‍ക്കും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്ന് പോസ്റ്റില്‍ പരിഹസിക്കുകയും ചെയ്തിരുന്നു. മോദിയുടെയും ഷീ ജിന്‍പിങ്ങിന്റെയും വ്ളാദ്മിര്‍ പുടിന്റെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്. അതേസമയം, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ ഇരട്ടി തീരുവ ഉള്‍പ്പെടെ ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് 50 ശതമാനം തീരുവ പ്രാബല്ല്യത്തില്‍ വന്നതിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പിരിമുറുക്കം കുറക്കുന്നതാണ് ട്രംപിന്റെ പുതിയ നിലപാടുകള്‍.
അതിനിടെ, ഇന്ത്യക്കെതിരെയുള്ള ഇരട്ട തീരുവ തുടരുമെന്നും രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്നും കഴിഞ്ഞ ദിവസം യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്നിക് പറഞ്ഞിരുന്നു. വാഷിങ്ടണ്‍ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത തെറ്റാണെന്നുമാണ് ലുട്നിക് പറഞ്ഞത്.
അധിക തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ട്രംപ് മോദിയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ മോദി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. അതിന് ശേഷമാണ് മോദി ചൈന സന്ദര്‍ശിച്ചതും ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്തും. ഒപ്പം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടികാഴ്ച നടത്തി എണ്ണ ഇറക്കുമതി തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. അമേരിക്കന്‍ ഭരണകൂടത്തെയും പ്രകോപിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ ചടുലമായ ബദല്‍ നീക്കങ്ങള്‍.
തുടര്‍ ദിവസങ്ങളില്‍ യു.എസ് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഉള്‍പ്പെടെ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യ ഏര്‍പ്പെടുത്തിയതാണെന്ന പരാമര്‍ശവുമായി ട്രംപും രംഗത്തെത്തി.
after strongly criticizing india recently, former us president donald trump softens stance, calling the us-india relationship "special" and affirming his good ties with indian pm narendra modi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ
Kerala
• 2 days ago
സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്
Kerala
• 2 days ago
ഇഷാക്ക് ശേഷം ഗ്രഹണ നിസ്കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം
qatar
• 2 days ago
സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്; കൂടുതലും യമനികളും എത്യോപ്യക്കാരും
Saudi-arabia
• 2 days ago
ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ
Kerala
• 2 days ago
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ രണ്ട് ഭ്രൂണങ്ങള്‍; അദ്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍
National
• 2 days ago
400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപയും; എല്ലാം കണ്ണൂർ ജയിലിൽ സുലഭം; നോക്കുകുത്തിയായി ഉദ്യോഗസ്ഥ സംവിധാനം
Kerala
• 2 days ago
കുവൈത്തില്‍ എണ്ണവിലയില്‍ നേരിയ കുറവ്
Kuwait
• 2 days ago
'കുന്നംകുളം മോഡല്‍' പീച്ചിയിലും; ബിരിയാണിക്ക് രുചി കുറവാണെന്നതിന്റെ പേരില്‍ ഹോട്ടലുടമക്ക് മര്‍ദനം: കേസ് ഒതുക്കാന്‍ പൊലിസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 2 days ago
ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്; ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു
Kerala
• 2 days ago
ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം: സവാരിക്കാരനെതിരെ കേസ്; മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണം
Kerala
• 2 days ago
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചു കൊന്നു
National
• 2 days ago
ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ അനുമതിയില്ലാതെ വാങ്ങൽ: സംസ്ഥാന പൊലിസ് മേധാവിക്ക് താക്കീത് നൽകി സർക്കാർ
Kerala
• 2 days ago
കുന്നംകുളം കസ്റ്റഡി മർദനം: പൊലിസുകാരുടെ സസ്പെൻഷനിൽ അതൃപ്തി; പ്രതിഷേധത്തിന് അയവില്ലാതെ നേതാക്കൾ; കെ.സി. വേണുഗോപാൽ ഇന്ന് തൃശൂരിൽ
Kerala
• 2 days ago
കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു
crime
• 2 days ago
കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ
uae
• 2 days ago
പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍
Kuwait
• 2 days ago
യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
International
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരം, ചികിത്സയിലുള്ളത് 11 പേർ; സംസ്ഥാനത്ത് 42 കേസുകൾ സ്ഥിരീകരിച്ചു
Kerala
• 2 days ago
സമ്പൂര്‍ണ ചന്ദ്രഗ്രഹണം: ഇന്ന് ഗ്രഹണ നിസ്കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് യുഎഇ മതകാര്യമന്ത്രാലയം | നിസ്കാരത്തിന്റെ രൂപം അറിയാം
uae
• 2 days ago
തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
crime
• 2 days ago