HOME
DETAILS

വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ

  
Web Desk
September 07 2025 | 05:09 AM

sfi former leader shares brutal custodial torture experience

കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോള്‍ ഇടിമുറിക്കഥകളുടെ കാലം. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിനു പിന്നാലെ പൊലിസിന്റെ ക്രൂരത വെളിപെടുത്തുന്ന ഓരോരോ അനുഭവങ്ങളായി പുറത്തു വരികയാണ്. എസ്.എഫ്.ഐ മുന്‍ നേതാവും തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുന്നു. ജയകൃഷ്ണന്‍ തണ്ണിത്തോട് ആണ് യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി.ഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്ന വെളിപെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുന്നത്. 

പൊലിസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന മറ്റൊരു തുറന്നുപറച്ചില്‍കൂടി. ഇത്തവണ മുന്‍ എസ്.എഫ്.ഐ നേതാവാണ് ലോക്കപ്പില്‍ നേരിട്ട ക്രൂര മര്‍ദനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും- താന്‍ അനുഭവിച്ച കൊടുംക്രൂരത അദ്ദേഹം വിവരിക്കുന്നതിങ്ങനെ. ആറുമാസം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെന്നും എസ്.എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു ജയകൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ 14 വര്‍ഷമായി കേസ് നടത്തുകയാണ്. അന്ന് പത്തനംതിട്ട എസ്.പി ഹരിശങ്കര്‍ കേസ് അന്വേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. പൊലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടരുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണന്‍ പറഞ്ഞു.

പോസ്റ്റ് പൂര്‍ണമായി വായിക്കാം
മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യന്‍മാര്‍ ചമഞ്ഞ് നടക്കുന്നു.അല്പം പഴയൊരു കഥ പറയട്ടെ. ..... ഞാന്‍ sfi ഭാരവാഹി  ആയിരിക്കുമ്പോഴാണ് (udf ഭരണകാലത്ത് )അന്നത്തെ കോന്നി ഇക മധുബാബു എന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാല്‍ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും....കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും. ..എന്റെ പാര്‍ട്ടിയുടെ സംരക്ഷണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം 6 മാസം ഞാന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി അന്നത്തെ ഭരണകൂടം എന്നെ 3മാസത്തില്‍ അധികം ജയിലില്‍ അടച്ചു.ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തത്...എടുത്ത കേസുകള്‍ എല്ലാം ഇന്ന് വെറുതെ വിട്ടു...ഞാന്‍ അന്ന്മുതല്‍ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ....കഴിഞ്ഞ 14 വര്‍ഷമായി കേസ് നടത്തുന്നു അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കര്‍ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു എന്നാല്‍ ആ റിപ്പോര്‍ട്ട് ഇതുവരെ നടപ്പിലാക്കിയില്ല ????നിരവധി കേസുകളില്‍ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് കളയേണ്ടിയിരുന്നു. എന്നാല്‍ മധു ബാബു ഇന്നും പോലീസ് സേനയില്‍ ശക്തമായി തന്നെ തുടര്‍ന്നുപോകുന്നു ഇനി പരാതി പറയാന്‍ ആളില്ല..എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നില്‍ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.ഞാന്‍ പോലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും ഇനി ഹൈകോടതിയില്‍  കേസ് നടത്താനുള്ള തയാറെടുപ്പിലാണ് മരണം വരെയും പോരാടും കാശു തന്നാല്‍ എല്ലാവരെയും വിലക്ക് എടുക്കാന്‍ കഴിയില്ലെന്ന് ഈ ക്രിമിനല്‍ പോലീസുകാര്‍ അറിയണം.

 

a former sfi leader opens up about the brutal torture faced in police custody, shedding light on human rights violations and abuse of power.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫാർമസി കുത്തിത്തുറന്ന് നിരോധിത മരുന്നുകൾ മോഷ്ടിച്ചു; പ്രതികൾക്ക് ആറ് മാസം തടവും 5,400 ദിർഹം പിഴയും ശിക്ഷ

uae
  •  3 hours ago
No Image

പതിനേഴുകാരി ഗര്‍ഭിണിയായത് ആരുമറിഞ്ഞില്ല; പ്രസവത്തിന് ശേഷം പോക്‌സോ കേസെടുത്ത് ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു

Kerala
  •  4 hours ago
No Image

വരനും കുടുംബവും നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറി; മനംനൊന്ത യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

National
  •  4 hours ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്; പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ചുകൾ, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

Kerala
  •  4 hours ago
No Image

'മദനിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചു' ഗ്യാന്‍വാപി, മഥുര ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങളില്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയെന്ന റിപ്പോര്‍ട്ട് തള്ളി ജംഇയ്യത്ത്

National
  •  5 hours ago
No Image

ദുബൈ: ദി ബീച്ച് ജെബിആറിൽ ഇന്ന് (സെപ്റ്റംബർ 8) മുതൽ സാലിക് പെയ്ഡ് പാർക്കിംഗ് സംവിധാനം

uae
  •  5 hours ago
No Image

ഏഴ് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; അർജന്റീനക്ക് ശേഷം സ്പാനിഷ് ഹാട്രിക്കിൽ മുങ്ങി തുർക്കി

Cricket
  •  5 hours ago
No Image

ബല്‍റാം രാജിവെച്ചിട്ടില്ല, ഇപ്പോഴും ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍; അദ്ദേഹത്തിനെതിരെ നടപടിയുമെടുത്തിട്ടില്ല; സി.പി.എമ്മിന്റെ കുത്സിത നീക്കങ്ങള്‍ തള്ളുന്നുവെന്ന് സണ്ണി ജോസഫ് 

Kerala
  •  5 hours ago
No Image

ഈ വിന്റർ സീസൺ ആഘോഷമാക്കാം; 12 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ് എയർവേയ്സ്.

uae
  •  5 hours ago
No Image

വാൻ പേഴ്സിയെന്ന വൻമരം വീണു; ഓറഞ്ച് പടയുടെ ഒരേയൊരു രാജാവായി സൂപ്പർതാരം

Football
  •  6 hours ago