HOME
DETAILS

യുഎഇ പ്രസിഡന്റിന്റെ നിര്‍ദേശം; അഫ്ഗാനില്‍ ദൗത്യം തുടര്‍ന്ന് ജോയിന്റ് ഓപറേഷന്‍സ് കമാന്‍ഡ് ടീം

  
September 08 2025 | 01:09 AM

Joint Operations Command team continues mission in Afghanistan after UAE Presidents directive

അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശാനുസൃതം അഫ്ഗാനിസ്ഥാനിലേക്ക് ദുരിതാശ്വാസ സഹായ വിമാന സര്‍വിസ് തുടര്‍ന്ന് ജോയിന്റ് ഓപറേഷന്‍സ് കമാന്‍ഡ്. അഫ്ഗാന്റെ കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ പിന്തുണയ്ക്കാനും സഹായിക്കാനുമായി 40 ടണ്‍ ഭക്ഷണവും അടിസ്ഥാന വിഭവങ്ങളും പാര്‍പ്പിട സാമഗ്രികളും വഹിച്ചുള്ള വിമാനം ഇന്നലെയാണ് കാബൂളിലേയ്ക്ക് പറന്നുയര്‍ന്നത്.

കൂടാതെ, അഫ്ഗാന്‍ ജനതയെ പിന്തുണയ്ക്കാനും, ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും; ഭക്ഷണം, പാര്‍പ്പിടം, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയടങ്ങിയ അടിയന്തര മാനുഷിക സഹായ കപ്പല്‍ അയയ്ക്കാനും യു.എ.ഇ പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ ജോയിന്റ് ഓപറേഷന്‍സ് കമാന്‍ഡ് ടീം അഫ്ഗാനിസ്ഥാനില്‍ ദൗത്യം നടത്തി വരികയാണ്.

പ്രകൃതി ദുരന്തങ്ങളും വിവിധ പ്രതിസന്ധികളും നേരിടുന്നവര്‍ക്ക് യു.എ.ഇ നല്‍കുന്ന അടിയന്തര ദുരിതാശ്വാസ പ്രതികരണത്തിന്റെ ഭാഗമാണ് ഈ സഹായ ശ്രമങ്ങള്‍. കൂടാതെ, ലോകമെമ്പാടുമുള്ള ആവശ്യക്കാര്‍ക്ക് സഹായ ഹസ്തം നീട്ടാനുള്ള രാജ്യത്തിന്റെ നിരന്തര താല്‍പര്യത്തിന്റെ പ്രകടനവും ഇത്തരം മാനുഷിക നീക്കങ്ങളില്‍ പ്രതിഫലിക്കുന്നു.

In implementation of the directives of President His Highness Sheikh Mohamed bin Zayed Al Nahyan, the Joint Operations Command continues to operate relief planes to Afghanistan.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗഹൃദ മത്സരത്തിൽ ബഹ്റൈനെ ഒരു ​ഗോളിന് പരാജയപ്പെടുത്തി യുഎഇ

uae
  •  2 days ago
No Image

കോഹ്‍ലിയേക്കാൾ ശക്തൻ, പന്തെറിയാൻ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ഷഹീൻ അഫ്രീദി

Cricket
  •  2 days ago
No Image

എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 27 മുതൽ റിയാദിൽ

Saudi-arabia
  •  2 days ago
No Image

മുന്നിലുള്ളത് ചരിത്രനേട്ടം; മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനാവാൻ റൊണാൾഡോ ഇറങ്ങുന്നു

Football
  •  2 days ago
No Image

80,000 കടന്ന് സ്വർണവില സർവകാല റെക്കോർഡ് ഉയരത്തിൽ; കിട്ടാക്കനിയാകുമോ സ്വർണം

Economy
  •  2 days ago
No Image

ആഗോള വിപുലീകരണ പദ്ധതി തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്; ബ്രിട്ടണില്‍ പുതിയ 2 ഷോറൂമുകള്‍ കൂടി തുറന്നു

uae
  •  2 days ago
No Image

ദമ്മാം-ദമാസ്കസ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ച് ഫ്ലൈനാസ്; സർവിസ് ഒക്ടോബർ മൂന്ന് മുതൽ

Saudi-arabia
  •  2 days ago
No Image

24x7 ഡെലിവറിയുമായി മൈ ആസ്റ്റര്‍ ആപ്; ദുബൈ ഉള്‍പ്പെടെ അഞ്ചിടത്ത് ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി, കുറിപ്പടി മരുന്നുകളുടെ ഡെലിവറി 90 മിനുട്ടിനകം

uae
  •  2 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ അവസരം അർഹിക്കുന്നുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ഗെയ്ൽ

Cricket
  •  2 days ago
No Image

വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍

Kerala
  •  2 days ago