HOME
DETAILS
MAL
50 ദശലക്ഷം കുട്ടികള്‍ അടിയന്തര സഹായം തേടുന്നു: യൂനിസെഫ്
backup
September 07 2016 | 19:09 PM
ജനീവ: യുദ്ധവും ദാരിദ്ര്യവും മൂലം 50 ദശലക്ഷം കുട്ടികള്‍ അടിയന്തര സഹായം തേടുന്നുവെന്ന് യൂനിസെഫ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ മാത്രം 28 ദശലക്ഷം കുട്ടികള്‍ സഹായം തേടുന്നുണ്ട്.
വീടുപോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഈ കുട്ടികള്‍. കുട്ടികളുടെ അഭയാര്‍ഥി പ്രശ്നവും സങ്കീര്‍ണമാകുകയാണെന്ന് യൂനിസെഫ് പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അഭയാര്‍ഥികളായ കുട്ടികളുടെ എണ്ണം നാലു ദശലക്ഷത്തില്‍ നിന്ന് 8.2 ദശലക്ഷമായി ഉയര്‍ന്നു.
കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും ഭൂമിയിലെ വിലപിടിപ്പുള്ള സ്വത്താണ് കുട്ടികളെന്നും യൂനിസെഫ് പറഞ്ഞു. യുദ്ധവും ദാരിദ്രത്തിനും പുറമെ കാലാവസ്ഥാ വ്യതിയാനവും കുട്ടികളെ അഭയാര്ഥികളാക്കുന്നുണ്ട്.
ലോകജനസംഖ്യയുടെ മൂന്നിലൊന്നും കുട്ടികളാണ്. എന്നാല്‍ അഭയാര്‍ഥികളില്‍ കുട്ടികളുടെ എണ്ണം പകുതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."