
ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിന്റെ പശ്ചത്താലത്തിൽ വിളിച്ചുചേർത്ത അടിയന്തര അറബ്-ഇസ് ലാമിക ഉച്ചകോടി തിങ്കളാഴ്ച ദോഹയിൽ വെച്ച് നടക്കും. ഇതിന് മുന്നോടിയായി അറബ്-ഇസ് ലാമിക രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗം നാളെ ചേരും. യോഗ തീരുമാനങ്ങൾ വളരെ നിർണായകമായതിനാൽ ഏറെ ആകാംക്ഷയോടെയാണ് ലോകം ദോഹയിലേക്ക് ഉറ്റുനോക്കുന്നത്.
നാളെ നടക്കുന്ന വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിൽ അവതരിപ്പിക്കുന്ന ഇസ്‌റാഈൽ ആക്രമണത്തെ സംബന്ധിച്ച കരട് പ്രമേയം തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ വെച്ച് ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും ഔദ്യോഗിക വക്താവ് ഡോക്ടർ മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് പിന്നാലെ നടക്കാനിരിക്കുന്ന അടിയന്തര അറബ്-ഇസ് ലാമിക രാജ്യങ്ങളുടെ ഉച്ചകോടി നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദോഹയിലെ ഹമാസ് നേതാക്കളെ ഉന്നംവെച്ച് ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ ഖത്തറിനോടുള്ള ഇസ് ലാമിക, അറബ് രാജ്യങ്ങളുടെ അചഞ്ചലമായ പിന്തുണയും സയണിസ്റ്റ് ഭീകരതയോടുള്ള നിരാകരണവുമാകും ഉച്ചകോടിയിയിലൂടെ പ്രതിഫലിക്കപ്പെടുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദോഹയിൽ ആക്രമണം നടത്തിയ ഇസ്‌റാഈലിന് ഒരുമിച്ച് മറുപടി നൽകാനുള്ള തീരുമാനം ഉച്ചകോടിയിൽ വെച്ച് എടുക്കാനാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഇസ്‌റാഈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ രാജ്യത്തിന് അവകാശം ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അൽതാനി വ്യക്തമാക്കിയിരുന്നു.
അടിയന്തര ഉച്ചകോടി നടക്കുന്നതിനാൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ എല്ലാ വിധ സമുദ്ര ഗതാഗതങ്ങളും രണ്ട് ദിവസത്തേക്ക് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.
ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ ജാസിം അൽ താനി ഇന്നലെ അമേരിക്കയിൽ എത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനേയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും കണ്ടിരുന്നു.
സെപ്റ്റംബർ 9-നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 15 ഇസ്റാഈൽ യുദ്ധവിമാനങ്ങൾ 10-ലധികം പ്രിസിഷൻ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്റാഈൽ ആക്രമണം അറബ് രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും കടുത്ത അപലപനത്തിന് ഇടയാക്കി.
Israeli strike in Doha prompts an emergency Arab-Islamic summit scheduled for Monday. Global leaders and observers are closely monitoring the rising tensions in West Asia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• a day ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• a day ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• a day ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• a day ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• a day ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• a day ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• a day ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• a day ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• a day ago
എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്
Kerala
• a day ago
കടുത്ത മുസ്ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• a day ago
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ
uae
• a day ago
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• a day ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• a day ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• a day ago
ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• a day ago
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം
Kerala
• a day ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• a day ago
അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ
Kuwait
• a day ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
Kerala
• a day ago
മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• a day ago