
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സൂര്യകുമാർ യാദവും സംഘവും കൈവരിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ തകർപ്പൻ വിജയത്തോടെ മികച്ച റൺ റേറ്റോടെ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. നാളെ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി കളിക്കളത്തിൽ താൻ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളർ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ. കളിക്കളത്തിൽ ഒരുപിടി മികച്ച ബൗളർമാരെ നേരിട്ട അനുഭവസമ്പത്തുള്ള താരമായ ഗിൽ ഇംഗ്ലണ്ട് ഇതിഹാസ ബൗളർ ജെയിംസ് ആൻഡേഴ്സനെയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറായി തെരഞ്ഞെടുത്തത്.
ആപ്പിൾ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് ഗിൽ ഇക്കാര്യം പറഞ്ഞത്. കളിക്കളത്തിൽ 12 ഇന്നിങ്‌സുകളിലാണ് ഗില്ലും ആൻഡേഴ്സണും നേർക്കുനേർ എത്തിയത്. ഇതിൽ ആറ് തവണ ഇംഗ്ലണ്ട് ഇതിഹസം ഗില്ലിനെ പുറത്താക്കിയിട്ടുണ്ട്.
അതേസമയം ക്രിക്കറ്റിൽ പന്തെറിയാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേറിയ താരമാരാണെന്ന് ജെയിംസ് ആൻഡേഴ്സൺ അടുത്തിടെ ഒരു അഭിമുഖത്തതിൽ പറഞ്ഞിരുന്നു. വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാനാണ് താൻ ഏറ്റവും ബുദ്ധിമുട്ടിയതെന്നാണ് ഇംഗ്ലണ്ട് പേസർ പറഞ്ഞത്. ടോക്ക്‌സ്‌പോർട്ട് പോഡ്‌കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജെയിംസ് ആൻഡേഴ്സൺ.
''സച്ചിൻ ടെണ്ടുൽക്കറിനെക്കാൾ കൂടുതൽ കോഹ്‌ലിക്കെതിരെ പന്തെറിയുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 2014ൽ കോഹ്‌ലി ആദ്യമായി ഇംഗ്ലണ്ടിൽ എത്തിയപ്പോൾ അദ്ദേഹത്തിനെതിരെ തുടക്കത്തിൽ എനിക്ക് വിജയിക്കാൻ സാധിച്ചു. എന്നാൽ അടുത്ത കളിയിൽ ഞാൻ കോഹ്‌ലിക്കെതിരെ കളിച്ചപ്പോൾ അദ്ദേഹം മികച്ച തിരിച്ചുവരവ് നടത്തി. അദ്ദേഹം വ്യത്യസ്തനായ ഒരു കളിക്കാരനായിരുന്നു. ക്രിക്കറ്റിനെ കോഹ്‌ലി മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. എനിക്ക് മാത്രമല്ല പൊതുവെ മറ്റുള്ള എല്ലാ ബൗളർമാർക്കും കോഹ്‌ലിക്കെതിരെ പന്തെറിയാൻ ബുദ്ധിമുട്ടായിരുന്നു. ആദ്യ പരമ്പരയിൽ ഞാൻ കോഹ്‌ലിയെ നാല് അഞ്ചു തവണ പുറത്താക്കി. എന്നാൽ പിന്നീടുള്ള പരമ്പരയിൽ അദ്ദേഹത്തെ പുറത്താക്കാൻ എനിക്ക് കഴിഞ്ഞില്ല'' ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു.
Indian Test captain Shubman Gill has revealed who the most difficult bowler he has faced on the field. He has chosen England legend James Anderson as the most difficult bowler.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 2 hours ago
405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി
Kerala
• 2 hours ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
uae
• 2 hours ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• 2 hours ago
ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• 3 hours ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• 3 hours ago
നാല് ദിവസത്തിനിടെ ഇസ്‌റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ
International
• 3 hours ago
സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരേ പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്
Kerala
• 4 hours ago
കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണോ? കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെക്കുറിച്ച് അറിയാം
latest
• 4 hours ago
ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്
uae
• 5 hours ago
വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ
uae
• 6 hours ago
കൊല്ലത്ത് നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി
Kerala
• 6 hours ago
സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍
Kerala
• 6 hours ago
സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
Kerala
• 6 hours ago
പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ
Kuwait
• 9 hours ago
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ
Kerala
• 9 hours ago
വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ
latest
• 9 hours ago
'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ
Kerala
• 9 hours ago
മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്
oman
• 7 hours ago
തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ
National
• 8 hours ago
കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി
Kuwait
• 8 hours ago