കോഴിക്കോട് സര്‍വകലാശാല
പ്രവേശന റാങ്ക് ലിസ്റ്റ്
സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ സ്വാശ്രയ എം.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി പ്രവേശന താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക വെബ്‌സൈറ്റിലും പഠനവിഭാഗത്തിലും ലഭ്യമാണ്. ആക്ഷേപങ്ങളുണ്ടെണ്ടങ്കില്‍ സെപ്റ്റംബര്‍ ഒമ്പതിനകം പഠനവിഭാഗത്തില്‍ അറിയിക്കണം. വിവരങ്ങള്‍ക്ക്: 0494 2407345.
സീറ്റ് ഒഴിവ്
വടകര സി.സി.എസ്.ഐടി കേന്ദ്രത്തില്‍ സ്വാശ്രയ ബി.എസ്.സി ഐ.ടി കോഴ്‌സിന് 15 സീറ്റുകള്‍ ഒഴിവ്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ പത്ത് മണിക്ക് എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം കേന്ദ്രത്തില്‍ ഹാജാരാകണം. വിവരങ്ങള്‍ക്ക്: 0496 2517120, 9446466654.
24 വരെ അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബി.എബി.കോംബി.എസ്.സി മാത്‌സ് (സി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2011, 2012, 2013 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം സെമസ്റ്ററിലേക്ക് (സി.യു.സി.ബി.സി.എസ്.എസ്) പുനഃപ്രവേശനത്തിന് 500 രൂപ പിഴയോടെ സെപ്റ്റംബര്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷ ചലാന്‍ സഹിതം 28-നകം എസ്.ഡി.ഇയില്‍ ലഭിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.
പഠനം തുടരാം
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ 2014-ല്‍ ബിരുദ പഠനത്തിന് ചേര്‍ന്ന് ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷ എഴുതിയ ശേഷം കോളജ് പഠനം തുടരാനാവാത്തവര്‍ക്ക് എസ്.ഡി.ഇ വഴി അഞ്ചാം സെമസ്റ്ററില്‍ പഠനം തുടരുന്നതിന് 500 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി സെപ്റ്റംബര്‍ 24 വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 28-നകം ലഭിക്കണം.
പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റര്‍ ബി.ടെക്പാര്‍ട്ട്‌ടൈം ബി.ടെക് (2009 സ്‌കീം) സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 29 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ നാല് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഹിയറിങ് ഇംപയേര്‍ഡ് (2015 പ്രവേശനം) റുഗലര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് സെപ്റ്റംബര്‍ എട്ട്, ഒമ്പത് തിയതികളില്‍ ലഭ്യമാവും. പരീക്ഷ 28-ന് ആരംഭിക്കും.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക് (04 സ്‌കീം) റഗുലര്‍സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ തീയതി
രണ്ടണ്ടാം സെമസ്റ്റര്‍ (2012 മുതലുള്ള അഡ്മിഷന്‍) ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സപ്ലിമെന്ററിറീഅപ്പിയറന്‍സ് പരീക്ഷകള്‍ സെപ്റ്റംബര്‍ 28 മുതല്‍ ആരംഭിക്കും. വിശദമായ ടേംടേബിള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
വൈവാ വോസി
നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി (സി.എസ്.എസ് - 2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി, 2012ന് മുന്‍പുള്ള അഡ്മിഷന്‍ നോണ്‍ സി.എസ്.എസ് - സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും സെപ്റ്റംബര്‍ 26 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
ഇവാലുവേഷന്‍
അവസാന വര്‍ഷ എം.പി.റ്റി (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കലും ഡിസെര്‍ട്ടേഷന്‍ ഇവാലുവേഷനും സെപ്തംബര്‍ 22 മുതല്‍ ആരംഭിക്കും.
പ്രാക്ടിക്കല്‍
മൂന്നാം വര്‍ഷ ബി.എസ്.സി എം.എല്‍.റ്റി (പുതിയ സ്‌കീം - 2008 അഡ്മിഷന്‍ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ 19 മുതല്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്റെ അതത് സെന്ററുകളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
അഡ്മിഷന്‍ കൗണ്‍സിലിങ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന 2016-17 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളായ ബി.എസ്.സി നഴ്‌സിങ്, ബി.എസ്.സി എം.എല്‍.റ്റി ജനറല്‍ വിഭാഗത്തില്‍ റാങ്ക് 801 മുതല്‍ 1200 വരെയും, മുസ്‌ലിം വിഭാഗത്തില്‍ ബി.എസ്.സി നഴ്‌സിങ് റാങ്ക് 1801 മുതല്‍ 2000 വരെയും, ധീവര വിഭാഗത്തില്‍ ബി.എസ്.സി എം.എല്‍.റ്റി റാങ്ക് 1340 മുതല്‍ 1600 വരെയും, ബി.പി.റ്റി യ്ക്ക് ഈഴവതിയ്യ വിഭാഗത്തില്‍ റാങ്ക് 801 മുതല്‍ 1100 വരെയും, ഒ.ബി.എച്ച് വിഭാഗത്തില്‍ 1501 മുതല്‍ 1700 വരെയും അഡ്മിഷന്‍ കൗണ്‍സിലിങ് സെപ്റ്റംബര്‍ 22ന് രാവിലെ 10 മണിക്ക് കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ഡയറക്ടറുടെ ഓഫിസില്‍ വച്ച് നടത്തും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി രക്ഷിതാക്കളോടൊപ്പം എത്തിച്ചേരണം. വെബ് സൈറ്റ് ംംം.ാെല.ലറൗ.ശി, ഫോണ്‍ 0481-6061014, 6061012.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."