HOME
DETAILS

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

  
September 15, 2025 | 1:34 AM

Elderly man dies after being hit by vehicle Report implicating Parassala SHO to be submitted to court today

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാലയിലെ എസ്എച്ച്ഒ അനിൽകുമാറിനെ പ്രതി ചേർത്തു. അലക്ഷ്യമായി കൊണ്ട് അമിതമായ വേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും നിർത്താതെ പോയതിനുമാണ് അനിൽകുമാറിനെതിരെ കേസ്. ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയായ മഞ്ജുലാൽ അനിൽകുമാറിനെ പ്രതിയാക്കിയ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ ഭാഗമായി അനിൽകുമാറിനെ ഇന്ന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യും. ജാമ്യമില്ല വകുപ്പു പ്രകാരം കേസ് രേഖപ്പെടുത്തിയതോടെ അനിൽകുമാർ നിലവിൽ ഒളിവിലാണ്. മുൻകൂർ ജാമ്യ അപേക്ഷയും അനിൽകുമാർ ഇന്ന് സമർപ്പിക്കും.

കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ചത്. അനിൽ കുമാറിന്റെ മാരുതി 800, റോഡിലൂടെ നടന്ന് പോവുകയായിരുന്ന രാജനെ ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞെന്നാണ് കേസ്. ആദ്യഘട്ടത്തിൽ വാഹനം ഏതാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടായെന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. അലക്ഷ്യമായി വാഹനം ഒടിച്ച് അപകടമുണ്ടായെന്നാണ് എഫ്.ഐ.ആർ. ഒരു മണിക്കൂറോളം റോഡിൽ കിടന്ന് രക്തം വാർന്നാണ് രാജൻ മരിച്ചത്. പുലർച്ചെ റോഡിലെത്തിയ നാട്ടുകാരാണ് ഇയാൾ വീണ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടുതലയിൽ എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ; റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന

crime
  •  3 days ago
No Image

ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷന് സമീപം തലയോട്ടി വേർപെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത

Kerala
  •  3 days ago
No Image

പൊലിസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല: പൊതുജനങ്ങളോടുള്ള പെരുമാറ്റം മികച്ചതാക്കാൻ പ്രത്യേക പരിശീലനം; പിണറായി വിജയൻ

Kerala
  •  3 days ago
No Image

വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാ​ഗ്യശാലി; ഹോം ​ഗാർഡൻ മത്സരവുമായി ദുബൈ

uae
  •  3 days ago
No Image

കാൻസർ രോഗികൾക്ക് ആശ്വാസം: കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര; ഫ്രീ പാസ്സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Kerala
  •  3 days ago
No Image

സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Football
  •  3 days ago
No Image

അൽ അവീർ മാർക്കറ്റിൽ ഇനി 'സ്മാർട്ട് പാർക്കിംഗ്': ഒരുങ്ങുന്നത് 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

uae
  •  3 days ago
No Image

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ

Kerala
  •  3 days ago
No Image

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

latest
  •  3 days ago
No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  3 days ago