HOME
DETAILS
MAL
തൃശൂര്‍ വാടാനപ്പള്ളി റോഡിലിപ്പോഴും മരണക്കുഴികള്‍
backup
September 07 2016 | 21:09 PM
വാടാനപ്പള്ളി: തൃശൂര്‍ വാടാനപ്പള്ളി റോഡിലിപ്പോഴും മരണക്കുഴികള്‍. അരിമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസിനടുത്ത് മരണവളവിലെ കുഴികളാണ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. ദിവസേനയെന്നോണം ഇവിടെ ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നു.
ഇവിടുത്തെ കുഴികളില്‍ വീണ് നിയന്ത്രണം വിട്ട് പരിസരത്തെ പോസ്റ്റില്‍ ചെന്നിടിക്കുകയോ, ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയോ ചെയ്യുന്നത് പതിവുകാഴ്ച. അന്തിക്കാട് ഗ്രാമപഞ്ചായത്തംഗം എ.വി ശ്രീവത്സന്‍ ഇവിടെ ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ പൊതുമരാമത്തിനെക്കൊണ്ട് ഫലപ്രദമായി എന്തെങ്കിലും ചെയ്യിക്കാന്‍ സമീപത്തെ അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും സാധിക്കുന്നില്ല. ഒളരി എല്‍ത്തുരുത്ത് ശിവരാമപുരം കോളനി വഴിമുഖത്തെ റോഡിലെ കുഴിയില്‍ വീണ് ഒരു ബൈക്ക് യാത്രികന് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."