HOME
DETAILS

കൃഷിമന്ത്രിയുടെ നാട്ടിലെ പടവ് കമ്മിറ്റി നടത്തിയത് ലക്ഷങ്ങളുടെ വെട്ടിപ്പെന്ന് ആരോപണം

  
backup
September 07 2016 | 21:09 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2


കാഞ്ഞാണി: കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ സ്വന്തം നാടായ അന്തിക്കാട് കോള്‍ പടവ് കോള്‍ കര്‍ഷക സംഘവും കെയ്‌കോയും ചേര്‍ന്ന് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തുന്നതായി കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പടവ് കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നെല്‍കിയ കെ.വി കുട്ടന്‍ ഉള്‍പെടെയുള്ള കര്‍ഷകരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2016 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പാടശേഖരത്തില്‍ നടന്ന കൊയ്ത്തുമായി ബന്ധപ്പെട്ടാണ് കര്‍ഷകരില്‍ നിന്നും പടവ് കമ്മിറ്റി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 13 കൊയ്ത്ത് മെതിയെന്ത്രങ്ങളാണ് കഴിഞ്ഞ കൊയ്ത്ത് സീസണില്‍ അരിമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പറേഷന്റെ (കെയ്‌കോ) സ്ഥാപനത്തില്‍ നിന്നും വാടകക്ക് എടുത്തിരുന്നത്.
കരാറില്‍ മീറ്റര്‍ റീഡിങ്ങ് പ്രകാരമുള്ള പൈസ കൊടുക്കണമെന്നും മെഷ്യന്‍ കൈമാറാന്‍ പാടില്ലെന്നും പറയുന്നു. ഒരു മണിക്കൂറിന് 800 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. കരാര്‍ അനുസരിച്ച് പാടശേഖര കമ്മിറ്റി 11,73,920 രൂപ കെയ്‌ക്കോവിന് നെല്‍കേണ്ടതാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച നോട്ടീസില്‍ പറയുന്നു.
9,81,138 രൂപ പാടശേഖര കമ്മിറ്റി അടച്ചതായും പറയുന്നു. കമ്മിറ്റി കണക്ക് അനുസരിച്ച് 1676.03 ഏക്കര്‍ നിലത്തില്‍ കൃഷി ഇറക്കിയിരുന്നു. കെയ്‌കോവിന് അടക്കേണ്ട സംഖ്യ എക്കറേജിന് വിഭജിച്ചാല്‍ 52.53 മിനിറ്റാണ് ഒരു ഏക്കര്‍ നിലം കൊയാന്‍ വന്ന സമയം.
എന്നാല്‍ കര്‍ഷകര്‍ക്ക് കൊടുത്ത രീതിയില്‍ ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ ഒരു ഏക്കര്‍ നിലം കൊയ്യാന്‍ വന്നതായാണ് കാണിച്ചിരിക്കുന്നത്. മിനിമം ഒന്നര മണിക്കൂര്‍ കണക്കാക്കിയാല്‍ തന്നെ 20, 11,236 രൂപ എന്ന് കിട്ടും. ഇതും കെയ്‌ക്കോയുടെ കണക്കും തമ്മിലുള്ള പ്രധാന വെത്യാസം 8,37,316 രൂപയാണ്. ഇത്രയും സംഖ്യ വെട്ടിപ്പ് നടത്തിയത് പിന്നില്‍ കെയ്‌ക്കോയും പടവ് കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളും ചേര്‍ന്നാണെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. മാത്രമല്ല ഏതാനും ദിവസത്തിനുഉളില്‍ ചേരുന്ന പടവ് പൊതുയോഗത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത നോട്ടില്‍ നല്‍കിയ കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും ഒരു വര്‍ഷം മുന്‍പത്തേയാണ്.
ഓഡിറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടും വേണ്ടത്ര പരിശോധന നടത്താതെയാണെന്നും പറയുന്നു. ഇതിനെതിരെ സ്വന്തം നാട്ടിലെ കൃഷി മന്ത്രിക്ക് പരാതി നല്‍കിയിട്ടും അന്വഷിക്കാന്‍ ഇതുവരെ തയാറായില്ലെന്നും കര്‍ഷകര്‍ പറയുന്നു.
എല്ലാ പാര്‍ട്ടികാരുടെയും പിന്‍ബലമുള്ള കമ്മിറ്റി തോന്നിവാസം നടത്തുകയാണെന്നും അത് ഇനി അനുവദിക്കില്ലെന്നുമാണ് കര്‍ഷകരുടെ നിലപാട്. അടുത്ത് ചേരുന്ന പൊതുയോഗത്തില്‍ ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ് ഈ പാടശേഖരത്തിലെ കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  21 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  29 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  36 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  44 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago