രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമായ യുവാവ് സഹായം തേടുന്നു
വെങ്കിടങ്ങ്: രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമായ 32 വയസ്സുകാരനായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവില്‍ താമസിച്ചിരുന്ന ഇപ്പോള്‍ മരത്താക്കര തൃക്കൂര് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വാടകക്ക് താമസിക്കുന്ന പരേതനായ സുബ്രഹ്മണ്യന് മകന് സുഷിലാണ് സഹായം തേടുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ നടന്നു വരവെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എറണാകുളം അമൃത ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു. ആഴ്ച്ചയില്‍ മൂന്ന് ഡയാലിസിസ് നടത്താനും മരുന്നുകള്‍ക്കും മറ്റുമായി 16,000 രൂപയാണ് ആവശ്യമായി വരുന്നത്.
ഇദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന അമ്മയും സഹോദരിയും ഭാര്യയും എട്ട് മാസം പ്രായമായ കുഞ്ഞിന്റെയും ചിലവുകള്‍ക്ക് പുറമേ സ്വന്തമായി വീടുപോലുമില്ലാത്ത യുവാവിന് ഓരോ ആഴ്ചയിലും ചിലവ് വരുന്ന ഈ ഭീമമായ സംഖ്യ കണ്ടെത്തുകയെന്നത് അസാധ്യമായതിനാല്‍ ഈ യുവാവിനെ സഹായിക്കുന്നതിനായി സി.സുഷില്‍, അക്കൗണ്ട് നമ്പര്‍: 455222000064936, സിന്ധികേറ്റ് ബാങ്ക്, തൃക്കൂര് ബ്രാഞ്ച് (4552) എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."