HOME
DETAILS

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

  
September 16 2025 | 06:09 AM

French footballer Samuel Umtiti has announced his retirement from football

ഫ്രാൻസ് ഫുട്ബോൾ താരം സാമുവൽ ഉംറ്റിറ്റി ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ 31ാം വയസിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. നിലവിൽ ഫ്രഞ്ച് ക്ലബ് ലില്ലെയുടെ താരമായിരുന്നു ഉംറ്റിറ്റി. രണ്ട് സീസണുകളിലായി വെറും 13 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചിരുന്നുള്ളൂ. ടീമിനൊപ്പമുള്ള അവസാന സീസണുകളിൽ താരം പരുക്കിന്റെ പിടിയിലുമായിരുന്നു. കാമറൂണിൽ ജനിച്ച ഉംറ്റിറ്റി ഫ്രാൻസിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെ നിന്നാണ് താരം ഫ്രഞ്ച് ഫുട്ബോളിൽ തന്റെ പ്രതിഭ അടയാളപ്പെടുത്തിയത്. 

ഫ്രാൻസിനായി 31 മത്സരങ്ങളിലായാണ് ഉംറ്റിറ്റി കളത്തിൽ ഇറങ്ങിയത്. 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ അംഗമായിരുന്നു ഉംറ്റിറ്റി. ആ ലോകകപ്പിൽ ഫ്രാൻസ് പ്രതിരോധത്തിൽ റാഫേൽ വരാനെക്കൊപ്പം മികച്ച പ്രകടനമാണ് ഉംറ്റിറ്റി പുറത്തെടുത്തത്. സെമി ഫൈനലിൽ ബെൽജിയത്തിനെതിരെ താരം ഗോൾ നേടിയിരുന്നു. ഈ ഒറ്റ ഗോളിന്റെ പിൻബലത്തിലാണ് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയത്. 

ക്ലബ് ഫുട്ബോളിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് വേണ്ടി ഏഴു വർഷത്തോളം പന്ത് തട്ടാൻ ഉംറ്റിറ്റിക്ക് സാധിച്ചിട്ടുണ്ട്. 2016ൽ ബാഴ്സയിൽ എത്തിയ ഉംറ്റിറ്റി രണ്ട് ലാ ലിഗ കിരീടങ്ങളും, മൂന്ന് കോപ്പ ഡെൽറേ കിരീടങ്ങളും നേടിയിട്ടുണ്ട്. 134 മത്സരങ്ങളിലാണ് താരം സ്പാനിഷ് ക്ലബ്ബിനായി കളിച്ചത്. ബാഴ്സലോണക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ ഫ്രഞ്ച് താരം കൂടിയാണ് ഉംറ്റിറ്റി. ബാഴ്സക്ക് പുറമെ ഇറ്റാലിയൻ ക്ലബ് ലെലെസെയ്‌ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 

French footballer Samuel Umtiti has announced his retirement from football. The player announced his retirement at the age of 31. Umtiti has played 31 times for France. He was a member of the French team that won the 2018 FIFA World Cup. He played well in the French defense alongside Raphael Varane.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  2 hours ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  3 hours ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  3 hours ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  3 hours ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  3 hours ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  4 hours ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  5 hours ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  5 hours ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  5 hours ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  5 hours ago