HOME
DETAILS

സ്വര്‍ണം വാങ്ങുമ്പോള്‍ ജ്വല്ലറി ഉടമകള്‍ ഇക്കാര്യം പറയണമെന്നില്ല;  പക്ഷേ ഇതറിയാതെ നിങ്ങള്‍ പണം നഷ്ടപ്പെടുത്തരുത്

  
Web Desk
September 17 2025 | 12:09 PM

before buying gold-remind these important things

സ്വര്‍ണത്തിന് വില കൂടിവരികയാണ്. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ഇന്നാണ് നേരിയ കുറവെങ്കിലും സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് വില 160 രൂപ കുറഞ്ഞത് 82,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,378 രൂപയിലെത്തിയിട്ടുണ്ട്.ദിനംപ്രതി റെക്കോര്‍ഡ് എന്നതായിരുന്നു നിലവിലെ സ്വര്‍ണത്തിന്റെ അവസ്ഥ. ഇന്നലെ സര്‍വകാല റെക്കോര്‍ഡായ 82,080 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. 

ഇതിനിടെ ഭാവിയിലെ സ്വര്‍ണ വില വര്‍ധനവ് മുന്നില്‍കണ്ട് വാങ്ങിവയ്ക്കുന്നവരുമുണ്ട്. ഒന്നും നോക്കാതെ പോയി സ്വര്‍ണം വാങ്ങാതെ പരിശുദ്ധിയും മറ്റു അറിഞ്ഞുവേണം സ്വര്‍ണം വാങ്ങാന്‍. ഇല്ലെങ്ങില്‍ പിന്നീട് എപ്പോഴെങ്കിലും വില്‍ക്കണമെന്ന് കരുതിയാല്‍ പണം വേണ്ടത്ര കിട്ടാതെ വരും. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം നല്ലതാണോ എന്ന് അറിയാന്‍.
അതായത് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) മാര്‍ക്ക് എല്ലായ്‌പ്പോഴും പരിശോധിക്കുക. ഒരു ത്രികോണാകൃതിയിലാണ് ബി.എഐ.എസ് ലോഗോ കാണപ്പെടുന്നത്. ഇതിലൂടെ, ഈ സ്വര്‍ണ്ണാഭരണം ബി.ഐ.എസ് സര്‍ട്ടിഫൈഡ് സെന്ററില്‍ പരിശുദ്ധി സംബന്ധിച്ച പരിശോധനകള്‍ നടത്തിയതാണെന്ന് ഉറപ്പാക്കാം.

മറ്റൊന്ന് ഹാള്‍മാര്‍ക്കാണ്. എല്ലാ യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങളിലും ഒരു ഹാള്‍മാര്‍ക്ക് ഉണ്ടായിരിക്കും. ഇത് പരിശുദ്ധിയുടെ സൂചനയാണ്. കാരറ്റ് അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം എത്രത്തോളം പരിശുദ്ധമാണെന്നാണ് ഹാള്‍മാര്‍ക്ക് സൂചിപ്പിക്കുന്നത്. 

also read: സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

സ്വര്‍ണ്ണാഭരണങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഐഡന്റിറ്റിയാണ് ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ കോഡ് (HUID). ഇത് ആറ് ക്യാരക്ടറുകളുള്ള ഒരു ആല്‍ഫാ ന്യൂമെറിക് കോഡാണ്. വിവിധ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് വ്യത്യസ്ത കോഡുകളായിരിക്കും ഉണ്ടാവുക. ഉപയോക്താക്കള്‍ക്ക് BIS Care Appല്‍ നല്‍കിയിരിക്കുന്ന 'Verify HUID' ഫീച്ചര്‍ ഉപയോഗിച്ച് ഈ കോഡ് പരിശോധിക്കാം. നിങ്ങള്‍ വാങ്ങിയ സ്വര്‍ണ്ണം സെര്‍ട്ടിഫൈഡ് ലെവല്‍ പ്യൂരിറ്റി ഉള്ളതാണെന്ന് ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കും

എത്ര തന്നെ പരിചയമുള്ളവരാണെന്ന് പറഞ്ഞാലും നിര്‍ബന്ധമായും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കൃത്യമായ ബില്ല് ആവശ്യപ്പെടുക. ചെറിയ നഗരങ്ങളിലോ, ഗ്രാമങ്ങളിലോ ഉള്ള ചെറുകിട ജ്വല്ലറികളില്‍ പലപ്പോഴും യഥാര്‍ത്ഥ പരിശുദ്ധിയുള്ള സ്വര്‍ണ്ണം ലഭിക്കണമെന്നില്ല. ബി.ഐ.എസ് മാര്‍ക്ക്, ഹാള്‍മാര്‍ക്ക്, എച്ച്.യു.ഐ.ഡി കോഡ് എന്നിവയുണ്ടെങ്കില്‍പ്പോലും തട്ടിപ്പിന് ശ്രമങ്ങള്‍ നടക്കാം. അഥവാ എന്തെങ്കിലും തട്ടിപ്പിനിരയായാല്‍ നിങ്ങള്‍ക്ക് പൊലിസില്‍ പരാതി നല്‍കണമെങ്കില്‍ പോലും ബില്ല് തെളിവായി ആവശ്യമാണ്. ശരിയായ ഒരു ബില്ലില്‍ ജ്വല്ലറിയുടെ ജി.എസ്.ടി നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കും. ഇത് services.gst.gov.in/services/searchtp എന്ന ജി.എസ്.ടി വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാം.

ഇനി സ്വര്‍ണം വാങ്ങാന്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തൂ.

Buyers are advised to always check BIS hallmark, purity (karat), and the unique HUID code when purchasing jewelry. A proper bill with GST details is essential to avoid fraud and ensure authenticity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  2 hours ago
No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  3 hours ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  3 hours ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  3 hours ago
No Image

തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും

Kerala
  •  3 hours ago
No Image

രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍  തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു 

National
  •  3 hours ago
No Image

ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം

uae
  •  3 hours ago
No Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത് 

Business
  •  3 hours ago
No Image

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

Kerala
  •  3 hours ago
No Image

ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍

National
  •  3 hours ago