HOME
DETAILS

പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

  
September 18 2025 | 04:09 AM

 irregularities in pm kusum scheme tender without government approval

തിരുവനന്തപുരം: പി.എം കുസും പദ്ധതിയുമായി ബന്ധപ്പെട്ട ടെന്‍ഡറിന് അനര്‍ട്ട് സര്‍ക്കാരിന്റെ അംഗീകാരമോ അനുമതിയോ തേടിയിട്ടില്ലെന്ന് സമ്മതിച്ച് വൈദ്യതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിയമസഭാ ചോദ്യോത്തരവേളയില്‍ ടി. സിദ്ധീഖ്, കെ. ബാബു, ടി.ജെ വിനോദ്, കെ.കെ രമ എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 
പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ക്രമക്കേട് നടന്നെന്ന ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണത്തിലെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഊര്‍ജ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വകുപ്പുതല റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പി.എം കുസും പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. അഞ്ചു കോടി രൂപയ്ക്ക് മേലുള്ള പദ്ധതികളുടെ ടെന്‍ഡര്‍ വിളിക്കുന്നതിനുമുമ്പ് അനര്‍ട്ട് സി.ഇ.ഒ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇത് ലംഘിച്ചുവെന്നും ഗ്രേഡിങ്ങില്ലാത്ത കമ്പനികളെ ടെന്‍ഡറില്‍ പങ്കെടുപ്പിച്ചെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് റേറ്റില്‍ നിന്ന് 60മുതല്‍ 147 ശതമാനം വരെ കൂട്ടിയാണ് കരാര്‍ നല്‍കിയതെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. 240കോടി രൂപയുടെ ടെന്‍ഡര്‍ ഇടപാടിലാണ് ക്രമക്കേടുണ്ടായത്. നബാര്‍ഡില്‍ നിന്ന് 175കോടിയോളം രൂപ കൂടിയ നിരക്കില്‍ വായ്പയെടുത്താണ് പി.എം കുസും പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് അഞ്ചു കോടിക്ക് മേലുള്ള ടെന്‍ഡറുകള്‍ അനര്‍ട്ട് സി.ഇ.ഒ. വിളിച്ചതെന്ന രേഖയും ചെന്നിത്തല പുറത്തുവിട്ടിരുന്നു. ഇതോടെ സര്‍ക്കാരും അനര്‍ട്ടും പ്രതിക്കൂട്ടിലായിരുന്നു.

അന്വേഷണം തുടങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അനര്‍ട്ടില്‍ നടന്ന ക്രമവിരുദ്ധ നടപടികളെക്കുറിച്ചും പി.എം കുസും പദ്ധതിയുടെ ടെണ്ടറില്‍ നടന്ന അഴിമതികളെക്കുറിച്ചും വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി . അനര്‍ട്ട് പദ്ധതികളിലെ അഴിമതികള്‍ പുറത്തു കൊണ്ടുവന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് 1 മുഖേനെയാണ് വെരിഫിക്കേഷന്‍ നടക്കുന്നത്. അവരുടെ അന്വേഷണം പൂര്‍ത്തിയായാല്‍ തുടര്‍നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

PM-KUSUM scheme; minister admits irregularities — ANERT conducted the tender without government approval.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  2 hours ago
No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  3 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  3 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  3 hours ago
No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  3 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  4 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  4 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  5 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  11 hours ago