HOME
DETAILS
MAL
അട്ടപ്പാടിയിലെ അണക്കെട്ട്; എം.എല്‍.എ നിവേദനം നല്കി
backup
September 07 2016 | 21:09 PM
മണ്ണാര്‍ക്കാട്: അട്ടപ്പാടി അണക്കെട്ട് പ്രശ്നത്തില്‍ നയപരമായി കേരള സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും, ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി. തോമസിനും അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ തിരുവനന്തപുരത്ത് നിവേദനം നല്കി. പരിസ്ഥിതി ആഘാത പഠനം നടത്തുവാന്‍ കേരളത്തിന് അനുമതി ലഭിച്ച സഹചര്യത്തില്‍ പദ്ധതി നഷ്ടപ്പെടാതിരിക്കാനുളള ജാഗ്രത സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. ആവശ്യമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."