സജീവമായി കൃഷി വകുപ്പിന്റെ പച്ചക്കറി ചന്തകള്‍
പാലക്കാട്: ഓണത്തിന് 120 ചന്തകളാണ് ജില്ലയില്‍ കൃഷിവകുപ്പ് ഒരുക്കുന്നത്. ഇവിടെ വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ പച്ചക്കറി ലഭിക്കും. എല്ലാ പഞ്ചായത്തുകളിലും അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകളാണ് സജ്ജമാക്കുക. ഒന്‍പതു മുതല്‍ 13 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴുവരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.
ഹോര്‍ട്ടിക്രോപ്പ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിപണിയില്‍ ഇടപെടുക. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കു പുറമെ തക്കാളി, സവാള, ചെറിയ ഉള്ളി, മാങ്ങ എന്നിവ അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിക്കും. കൂടാതെ കാന്തല്ലൂര്‍, വട്ടവട എന്നീ മേഖലകളിലെ പഴം പച്ചക്കറികളും ചന്തകളില്‍ എത്തും.
കൂടാതെ ജൈവകാര്‍ഷിക ഉല്‍പന്നങ്ങളും കര്‍ഷകര്‍ക്ക് പത്തു ശതമാനം അധികം വില നല്‍കി സംഭരിച്ച് മൂന്ന് ശതമാനം കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."