രക്തസാക്ഷി മണ്ഡപത്തെ ആള്‍മറകെട്ടി സംരക്ഷിക്കണമെന്ന്
പാലക്കാട്: സര്‍ക്കാരിന്റെയും വിവിധ സാമൂഹ്യസംഘടനകളുടെയും പല പൊതു പരിപാടികളും നടത്തുന്ന കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തെ ആള്‍മറകെട്ടി സംരക്ഷിക്കണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ ഓഫിസിനു തൊട്ടുള്ള സ്ഥലമായിട്ടു പോലും വൃത്തിയാക്കാതെ മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തികേടാകുന്നത് രക്ഷസാക്ഷികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ടൂറിസത്തിന്റെ മറവില്‍ കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക.
കള്ളുഷാപ്പുകളില്‍ വിഷമദ്യം ഓണക്കാലത്ത് വില്‍പ്പന നടത്തുന്ന സാഹചര്യം കണക്കിലെടുത്ത് ശക്തമായ പരിശോധന നടത്തുക. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്ന സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
എസ്.കുമാരന്‍ അധ്യക്ഷനായി. എ.കെ. സുല്‍ത്താന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. രാമകൃഷ്ണന്‍, കെ. അബൂബക്കര്‍, കെ. കൃഷ്ണാര്‍ജ്ജുനന്‍, കെ. രാമകൃഷ്ണന്‍, പി.ബി. ശ്രീനാഥ്, ടി.ആര്‍. കണ്ണന്‍, എസ്. ശശീന്ദ്രന്‍, എം. അഖിലേഷ് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."