സപ്ലൈകോ ഓണം-ബലി പെരുന്നാള്‍ ഫെയറുകളില്‍ വന്‍തിരക്ക്
പാലക്കാട്: ഓണം, ബക്രീദ് വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ സാധാരണക്കാരന് ആശ്വാസമാകുന്നു. കോട്ടമൈതാനത്തെ സപ്ലൈകോ ഓണം-ബക്രീദ് വിപണിയില്‍ ആദ്യദിവസം തന്നെ 2,17,000രൂപയുടെ വില്‍പ്പന നടന്നു.
എല്ലാ നിത്യോപയോഗ സാധനങ്ങളും ആവശ്യത്തിന് സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നതിനാല്‍ കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കുമെന്ന് സപ്ലൈകോ റീജിണല്‍ മാനേജര്‍ പി ദാക്ഷായണിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ മാവേലി സ്റ്റോറില്‍ വില്‍ക്കുന്ന നാലിനം അരികളും പഞ്ചസാര, പരിപ്പ്, ഉഴുന്ന്, ചെറുപയര്‍, കടല, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 ഉല്‍പന്നങ്ങള്‍ ഇവിടെയും അതേ നിരക്കില്‍ ലഭ്യമാണ്. കൂടാതെ എല്ലാ ശബരി ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നുണ്ട്. ഓണം ഫെയര്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് എട്ടു വരെ പ്രവര്‍ത്തിക്കും. മറ്റു ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ചുമുതല്‍ 30 ശതമാനം വരെ കിഴിവും ലഭിക്കും. ബി.പി.എല്‍, എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഏഴു വരെ ഓണം ഫെയറില്‍ സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യും.
സപ്ലൈകോയുടെ മേളയ്‌ക്കൊപ്പം ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വിപണനകേന്ദ്രവും സാധാരണക്കാരന് ആശ്വാസമാകുകയാണ്. പലവ്യഞ്ജനത്തിനൊപ്പം എല്ലാ പച്ചക്കറികളും 30 ശതമാനം വിലക്കുറവില്‍ ലഭിക്കും. സപ്ലൈകോ പ്രത്യേകം തുറന്ന ഓണം-ബക്രീദ് മാര്‍ക്കറ്റുകളിലെ പ്രധാന വിപണനകേന്ദ്രമാണ് ജില്ലാ ആസ്ഥാനത്തെ മേള.
പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും പൊതുവിപണിയില്‍ ഇടപെടാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും ലക്ഷ്യമിട്ട് 150കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അതില്‍ 81 കോടിയും സപ്ലൈകോയ്ക്ക് നല്‍കി. നാലരക്കോടി രൂപയാണ് സര്‍ക്കാര്‍ ഓണം-ബക്രീദ് വിപണിയ്ക്കായി നീക്കിവെച്ചിരിക്കുന്നത്.
ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനപദ്ധതികളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 300 രൂപയുടെ ശബരി ഉല്‍പന്നങ്ങളുള്‍പ്പെടെ 2000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനകൂപ്പണ്‍ നല്‍കും.
2000 രൂപയ്ക്ക് മുകളിലുള്ള ഓരോ ആയിരത്തിനും മറ്റൊരു സമ്മാന കൂപ്പണ്‍ വീതം ഉപഭോക്താവിന് ലഭിക്കും. ഇവ നറുക്കെടുത്ത് വിജയിക്ക് അഞ്ചു പവന്‍ സ്വര്‍ണനാണയവും ഓരോ ജില്ലയിലെയും വിജയികള്‍ക്ക് ഒരു പവന്‍ സ്വര്‍ണ നാണയവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."