HOME
DETAILS

നിലക്കടല കൃഷിയിലൂടെ നേട്ടം കൊയ്ത് കിഴക്കന്‍ മേഖലയിലെ ധാന്യകര്‍ഷകര്‍

  
backup
September 07 2016 | 22:09 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d


പാലക്കാട്: ജലസേചനസൗകര്യം കുറവായ പാലക്കാടിന്റെ കിഴക്കന്‍ മേഖലയില്‍ നിലക്കടല കൃഷിയിറക്കി നേട്ടം കൊയ്യുകയാണ് ഒരുകൂട്ടം കര്‍ഷകര്‍. വെള്ളം ഇല്ലാത്തതിന്റെ പേരില്‍ ഭൂമി തരിശ്ശിടുന്നവര്‍ക്ക് നിലക്കടല കൃഷിയിലൂടെ നേട്ടം ഉണ്ടാക്കാമെന്നും ഇവര്‍ തെളിയിക്കുന്നു.
 കിഴക്കന്‍ മേഖലയിലെ ധാന്യകര്‍ഷകര്‍ക്ക് ജലസേചനമോ കൃത്രിമ വളങ്ങളോ ആവശ്യമില്ല. മഴയും വെയിലും കാറ്റും സഹകരിച്ചാല്‍ കൃഷിയില്‍ വിജയം ഉറപ്പാണ്. അവരുടെ കൈവശമുള്ള ഒരിഞ്ചു ഭൂമിപോലും തരിശ്ശിടുന്നില്ല, അവിടെയെല്ലാം നിലകടലയും, മുതിരയും, പയറും ഉഴുന്നും പോലുള്ള ധാന്യ വിളകള്‍ കൃഷിചെയ്ന്നു.
അതിര്‍ത്തിമേഖലകളായ എരുത്തേമ്പതി, വടകരപ്പതി, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട തുടങ്ങിയ പഞ്ചായത്തുകളില്‍ നിലക്കടല കൃഷി നടത്തുന്ന ധാരാളം കര്‍ഷകരുണ്ട്. അവര്‍ കൃഷിഭവനും സര്‍ക്കാരും നല്‍കുന്ന ഒരു ആനൂകൂല്യങ്ങളും പരിഗണനയ്ക്കും കത്ത് നില്‍ക്കാറുമില്ല. പൂര്‍ണമായി പ്രകൃതിയെ മാത്രം ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. കരകൃഷികള്‍ നടത്താന്‍ പദ്ധതികള്‍ രൂപീകരിക്കുമ്പോഴും കടലയും, മുതിരയും, ഉഴുന്നും, പയര്‍ പോലുള്ള ധാന്യങ്ങളുടെ ഉല്‍പാദനം കൂടുതലുള്ള ഈ അതിര്‍ത്തി ഗ്രാമങ്ങളില്‍  മറ്റൊരു സഹായവും ലഭിക്കാറില്ല, എന്നാല്‍ കൃഷി മുടക്കാറുമില്ല.
ഈ പ്രദേശത്തെ ഏറ്റവും നല്ല എണ്ണക്കുരു നിലക്കടലയാണ്. ഉയര്‍ന്ന സ്ഥലങ്ങളിലാണ് അവര്‍ നിലക്കടല കൃഷി ചെയ്യുന്നത്. ഏകദേശം 200 ഹെക്ടര്‍ ഭൂപരിധിക്കുള്ളിലാണ് ഇപ്പോഴത്തെ കൃഷി, അവരുടെ താമസവും ഈ കൃഷിയിടത്തിനടുത്ത് തന്നെയുള്ള ചെറിയ ഒറ്റമുറി വീടുകളിലാണ്. കൃഷിക്കായി മറ്റുള്ളവര്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കുന്ന പരിപാടി ഇവര്‍ക്കില്ല. ഓരോരുത്തരും അവരവരുടെ ഭൂമിയില്‍ രാപകലില്ലാതെ കഠിനമായി അധ്വാനിക്കുന്നു.
ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ കൃത്രിമ ജലസേചനമില്ലാതെ ഏറെ ലാഭമുണ്ടാക്കാവുന്നതാണ് നിലക്കടല കൃഷി. കേരളത്തിലെ മണ്ണ് നിലക്കടല കൃഷിക്ക് അനുയോജ്യമാണ്. കടലയ്ക്ക് അധികം വെള്ളം ആവശ്യമില്ല എന്നതിനാലാണ് മഴനിഴല്‍ പ്രദേശങ്ങളായ വടകരപ്പതി, എരുത്തേമ്പതി പെരുമാട്ടി എന്നിവടങ്ങളിലെ കര്‍ഷകര്‍ നിലക്കടല കൃഷി പ്രധാനമായും ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും ചെയ്യാവുന്ന ഒരു കൃഷിയാണെങ്കിലും, നല്ല വിളവിന് ജലസേചനം ആവശ്യമാണ്. വര്‍ഷത്തില്‍ 75 മുതല്‍ 100 സെ.മീ വരെ വര്‍ഷപാതമാണ് ഏറ്റവും നല്ലത്. ഏകദേശം അഞ്ചു മാസം കൊണ്ട് നിലക്കടല വിളവെടുപ്പിന് തയാറാകും.
    കൃഷിക്കുവേണ്ട പച്ചില വളങ്ങളും, ചാണകവും കൃത്യമായി സ്വീകരിച്ചാല്‍ കൃഷിയുടെ ലാഭം ഇരട്ടിയാകും. വിളവെടുത്തതിനു ശേഷം കടലചെടിയുടെ ബാക്കി ഭാഗവും മണ്ണില്‍ ഇട്ടു ഉഴുതുമറിക്കും, മൂന്നു തവണ ഇടയിളക്കവും മണ്ണ് കൂട്ടലും ചെയ്യണം. നിലമൊരുക്കുന്നത് ഒഴിച്ചാല്‍ ഒരു യന്ത്രസഹായവും കൂടാതെ ചെയ്യുന്ന കൃഷികളില്‍ ഒന്നാണിത്.
അല്പം ഭൂമിയുള്ള ആര്‍ക്കും നിലക്കടല കൃഷി ചെയ്യാം. തമിഴ്‌നാട്ടിലാണ് നിലക്കടല കൃഷിക്കാര്‍ ധാരാളമുള്ളത്. എണ്ണക്കുരുവായും നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു. ഭക്ഷ്യ എണ്ണയ്ക്ക് പുറമേ ഔഷധങ്ങള്‍, വാര്‍ണീഷുകള്‍, സോപ്പ് നിര്‍മിക്കുന്നതിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു.
ഇതില്‍ കൃഷിയിടത്തെ കളപറിക്കുന്നതിനും മണ്ണ് കൂട്ടുന്നതിനും ചെടി പറിക്കുന്നതിനും കടല എടുക്കുന്നതിനുമായി നല്ലൊരു തുക ചെലവുണ്ട്. ഇതിനിടയില്‍ ഇലപ്പുള്ളി രോഗവും കായചീയലുമാണ് കടലകൃഷിക്ക് ഉണ്ടാവുന്ന പ്രധാന രോഗങ്ങള്‍. ഇതിനെയെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ കടല കൃഷിചെയ്യുന്നത്. നൂറു കണക്കിന് ഏക്കര്‍ കടലകൃഷി ഉണ്ടായിരുന്നിടത്ത് നാമമാത്ര സ്ഥലത്താണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കൃഷി വകുപ്പില്‍ നിന്നോ, മറ്റു സര്‍ക്കാര്‍ സംവിധാനത്തുനിന്നോ  ഒരു ആനുകൂല്യവും ഇപ്പോള്‍ നിലകടല കര്‍ഷകര്‍ക്കില്ല.
മുന്‍കാലങ്ങളില്‍ കടല കിലോക്ക് 40 മുതല്‍ 45 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പാള്‍  30 മുതല്‍ 35 രൂപവരെ മാത്രമാണ് ലഭിക്കുന്നത്. ഭൂരിഭാഗം കര്‍ഷകരും മൊത്തക്കച്ചവടക്കാര്‍ക്കാണ്  നല്‍കുന്നത്. ചില്ലറക്കച്ചവടക്കാരും ഈ രംഗത്ത് സജീവമാണ്. കടലയ്ക്ക് മതിയായ വില ലഭിക്കുന്നില്ല. തരിശ്ശു രഹിത പഞ്ചായത്തുകള്‍ സൃഷ്ട്ടിക്കാന്‍, കൃഷിയിടങ്ങള്‍ കൃഷിയിലേക്ക് തന്നെ തിരിച്ചെത്തിക്കാന്‍ നിലക്കടല പോലുള്ള ധാന്യ വിളകളുടെ പ്രോത്സാഹിപ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago